പറഞ്ഞു…
“”ഹോ അതൊക്കെ ഞാനേറ്റു നീ നമ്പർതാ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
“””ഓക്കേ ഞാൻ അയച്ചുതരാം ബൈ അതുംപറഞ്ഞു അവൾ ഫോൺ കട്ട്
ചെയ്തു….അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി
ഇനി അച്ഛന്റെ അടുത്ത് എങ്ങനേലും കാര്യം പറയണം പുള്ളിയായിട്
കണ്ടുപിടിച്ചല്ലോ ആകെ നാറും അതിനും നല്ലത് ഞാനായിട്ട് പറയുന്നതാണ്
അതൊക്കെ ആലോചിച് ഞാൻ റൂമിന് പുറത്തിറങ്ങി. അച്ഛൻ
കടയിൽനിന്നും വന്നിട്ടില്ല. ഞാൻ ഉമ്മറത്ത് കസേരയിൽ പോയിരുന്നു.
കുറച്ചുനേരം ഇരുന്നപ്പോളേക്കും അച്ഛൻ ഷോപ്പിൽനിന്നും വന്നു എന്നെ
കണ്ടതും ആളൊരു ചിരി ചിരിച്ചു തിണ്ണയിൽ ഇരുന്നു …
“””എന്താടാ ഒരു കള്ളലക്ഷണം അച്ഛൻ ചിരിച്ചോണ്ട് ചോദിച്ചു
“”” ഒന്നുല അച്ഛാ എനിക്ക് അച്ഛനോട് ഒരുകാര്യം പറയാനുണ്ട്. ഞാൻ
അച്ഛന്റെ അടുത്തോട്ടു ഇരുന്നു പറഞ്ഞു..
“”””മ്മ്മ് എനിക്കു മനസിലായി ആ പെണ്ണ് മനസിൽ കയറില്ലേ അച്ഛൻ
ചിരിച്ചോണ്ട് ചോദിച്ചു
“”””അത് അച്ഛാ ഞാൻ എന്താ പറയണ്ടെന്ന് അറിയാതെ പരുങ്ങി
“”അയ്യടാ നീ ഉരുളണ്ട എന്റെ മോനെ പൊന്നുമോൻ പറ ഞാൻ എന്താ
ചെയ്യണ്ടേ?
അവളുടെ വിട്ടിൽ പോണോ? അച്ചൻ ചോദിച്ചു…
“””അയ്യോ അതൊന്നും വേണ്ട അവൾ പടിക്കുകയാണ് .ഞാൻ ജാള്യതയോടെ
പറഞ്ഞു….
“”””മ്മ്മ് എന്നാൽ നമുക്കു അപ്പോൾ നോക്കാം. പിന്നെ ആ കൊച്ചിനെ
എനിക്കൊന്നു കാണണം എനിക്കു അങ്ങോട്ടുപോകാനൊന്നും വയ്യ പറ്റിയാൽ
നീ ഇങ്ങോട്ടു കൊണ്ടുവാ അച്ഛന്റെ എന്റെ തോളിൽ തട്ടിക്കൊണ്ടു
പറഞ്ഞു…..
“”””ആ ഞാൻ അവളോടുപറയാം അച്ഛാ അതുംപറഞ്ഞു ഞാൻ തിണ്ണയിൽ
നിന്നും എണിറ്റു.
“””ഡാ പിന്നെ നിന്റെ ചേച്ചിടെ കാര്യം അറിയാലോ അച്ഛൻ എന്നെ
ഓർമപ്പെടുത്തി പറഞ്ഞു..
എൻറെ മൂത്ത ചേച്ചിയാണ് അച്ഛൻ പറഞ്ഞത് അവളാണ് ഇ കഥയിലെ
വില്ലത്തി അത് ഞാൻ വഴിയേ പറയാം.
അന്നുപിന്നെ എന്റെ കാര്യങ്ങളൊക്കെ പതിവുപോലെ പോയി പിന്നെ
വൈകിട്ടു ചായകുടിയൊക്കെ കഴിഞ്ഞാണ് അമ്മു എന്നെ വിളിച്ചത്.
അവളുടെ കാൾ വന്നതും ഞാൻ ടീവി കാണുന്നിടത്തുനിന്നു റൂമിലോട്ടു
പോകേണ്ടിവന്നു അച്ഛൻ എന്നെ എടങ്ങാണു ഇട്ടു നോകുനുടർന്നു ഞാൻ
മൈന്റെ ചെയ്യാതെ റൂമിൽ കയറി അമ്മുന്റെ കാൾ എടുത്തു ..
“”””ഹെലോ അമ്മുസേ ഞാൻ മുഖവുരയില്ലാതെ ചോദിച്ചു
“””””ആാാ പിന്നെ എവിടാർന്നു സർ ഇതുവരെ കണ്ടില്ലലോ? .
“””ഹാ നീ വിളിക്കാന് പറഞ്ഞു പോയതല്ലേ പിന്നെ ഇപ്പോളല്ലേ വിളിക്കുന്നെ
ഞാൻ പരിഭവത്തോടെ പറഞ്ഞു..