പ്ലെയ്റ്റ് ഗ്ലാസും എടുത്ത് നേരെ അടുക്കളയിലോട്ടു വിട്ടു.
”ഞാൻ വേഗം കഴിക്കാൻ തുടങ്ങി അപ്പോളേക്കും അച്ഛൻ കൈകഴുകി
തിരിച്ചു വന്നു..“”””””ഡാ ഞാനൊന്നു കടവരെ പോയിട്ട് വരാം നീ കഴിച്ചുകഴിഞ്ഞു പ്ലെയ്റ്റ്
കഴുകിവെക്കണം എവിടേക്കെങ്കിലും പോകണേൽ ചാവിജനലിൽ വെക്കണം
അച്ഛൻ എനിക്കുള്ള ഉപദേശം തന്നു….
“”””മ്മ്മ് ഞാൻ എവിടേം പോകുന്നില്ല അച്ഛാ ഞാൻ അച്ഛനുള്ള
മറുപടികൊടുത്തു…..
ഞാൻ ചായകുടിച്ച പ്ലെയ്റ്റ് കഴുകി വന്നപ്പോളേക്കും അച്ഛൻ പോയിരുന്ന്നു
ഞാൻ വേഗം ഉമ്മറത്തേക്കുള്ള വാതിൽ അടച്ചു എന്റെ റൂമിൽ പോയി
കിടന്നു അമ്മു വിളിക്കുന്നില്ലലോ വിചിട്ടു വേണം അവളോട് കാര്യം
പറയാൻ. എനിക്ക് ചെറിയ ടെൻഷൻ തോന്നിത്തുടങ്ങി..
അമ്മുവിന്റെ കാൾ ആണ് എന്നെ ചിന്തയിൽനിന്നും ഉണർത്തിത്.
ഞാൻ വേഗം ഫോൺ എടുത്തു…
“”””””ഡാ നീ ചായകുടിച്ചോ ? അമ്മുന്റെ പതിവുചോദ്യം….
“””മ്മ്മ് ഞാൻ കുടിച്ചു നീ കുടിച്ച? ഞാൻ അവളോട് ചോദിച്ചു
“”””കുടിച്ചുടാ അതാണ് ഞാൻ വിളിക്കാൻ നേരം വൈകിത്തു അവൾ ശ്വാസം
എടുത്തോണ്ട് പറഞ്ഞു..
“”’’പിന്നെ വീട്ടിലെ വിശേഷം എന്താ? എല്ലാവർക്കും സുഖമാണോ? ഞാൻ
ചോദിച്ചു..
“”ആ എല്ലാവർക്കും സുഖം പിന്നെ അച്ഛന് പണ്ടത്തെപ്പോലെ അല്ല
കുറച്ചൊക്കെ വയ്യ പാവത്തിന് ബാക്കി എല്ലാവർക്കും സുഖം അവൾ
ചെറിയ വിഷമത്തോടെ പറഞ്ഞു..
“””അതൊക്കെ ശെരിയാകുംടോ പിന്നെ വയസായി വരികയല്ലേ
അതൊക്കെയാകു ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു..
.”””മ്മ്മ് എന്നാലും കാണുമ്പോൾ പാവം തോന്നി. പിന്നെ ഞാൻ ഉറങ്ങുമ്പോൾ
എന്റെ മുടിയിലൊക്കെ തഴുകി പിന്നെ നെറ്റിയിലൊരു ഉമ്മയും തന്നു
ഞാൻ ഉറഞ്ഞിട്ടില്ലാരുന്നു എനിക്കു ഒരുപാട് സന്തോഷമായി അവൾ
ശബ്‌ദമിടറിക്കൊണ്ട് പറഞ്ഞു…..
“””അമ്മുസേ ഇപ്പോൾ മനസിലായില്ലേ അച്ഛന് നിന്നെ ഒരുപാട് ഇഷ്ടമാണെന്നു
അയ്യോ ഇവിടെ എന്തൊക്കെയായിരുന്നു അച്ഛൻ എന്നോട് മിണ്ടില്ല ഞാൻ
അച്ഛനെ കുറെ വേദനിപ്പിച്ചു ഇനി ഞാൻ വിട്ടിൽ പോണില്ല പിന്നെ