ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Posted by

“പറ എടോ നമ്മൾ എല്ലാരും കുടി ചിരിക്കാം”

അത് എല്ലാം ടീച്ചേഴ്സും പറയുന്ന ഡയലോഗ് ആണല്ലോ 😅

“രണ്ട് പേരും കുട ചിരിച്ചു കാര്യം ഒക്കെ പറഞ്ഞിട്ട് ഇനി ക്ലാസിൽ വന്ന മതി plz get out my class”

പിന്നെ ഒന്നും പറയാൻ നിന്നില്ല ഞങ്ങൾ 2 പേരും നേരെ ക്ലാസ്സിൽ വെളിയിൽ പോയി.നമ്മൾ നേരെ കാന്റീൻ വച്ചു പിടിച്ചു. കാന്റീൻ എത്തിയപ്പോൾ ദാ നിക്കണ് നമ്മടെ സീനിയർസ്. നമ്മൾ രണ്ട് പേരും അത് കാര്യം ആക്കാതെ ഒരു അറ്റത്തെ ഒഴിഞ്ഞ രണ്ടു ചെയർ സ്ഥാനം ഉറപ്പിച്ചു.

“ചേട്ടാ 2 ചായ 2 പഴം പൊരി”വിശാഖ് ആണ് അത് പറഞ്ഞത്. ഞങ്ങൾ ചായക്ക് വേണ്ടി വെയിറ്റ് ചെയ്തു കാര്യം ഒക്കെ പറഞ്ഞു നിന്നപ്പൊഴാ സീനിയർസ് നമ്മളെ ശ്രെദ്ധിക്കുന്നു എന്ന് വിശാഖിന് മനസിൽ ആയത്.അവൻ എന്റെ അടുത്ത് പറയുകയും ചെയ്തത്

അജയ് :ചോദിക്കണോ?

വിശാഖ് :എന്റെ പൊന്ന് മൈ… ഡിയർ ഫ്രണ്ട് ഒന്നും അവിടെ ഇരി.നീ ആരു ഗുണ്ടായോ അതോ അർണോൾഡോ സത്യം പറ നീ എന്നെ കാട്ടി മൂപ്പ് ഉള്ളവൻ എന്ന് എനിക്കറിയാം അതിന് മുൻപു നീ വലിയ ഗുണ്ട വല്ലതും ആയിരുന്നോ?

എനിക്ക് ഇത് കേട്ടപ്പോൾ ഒരു ചിരിയാണ് വന്നത്. ഈ ചിരി കണ്ടപ്പോൾ അവൻ അത് ഇഷ്ടപെട്ടില്ല എന്ന് അവന്റെ മുഖത്ത് തന്നെ മനസിൽ ആയ്യി.

വിശാഖ് :കിണിക്കാതെ സത്യം പറ

അജയ് :ടാ ഞാൻ 2 കൊല്ലം പൊളി ടെക്നിക് പഠിച്ചതാ

വിശാഖ് :എന്നിട്ട്

അജയ് :എന്നിട്ട് എന്ത് ആക്കാൻ എന്ന പിന്നെ അവിടെന്നു ഡിസ്മിസ് ചെയ്ത് ഞാൻ ചിരിച് കൊണ്ട് പറഞ്ഞു

അവന് ഒരു ഞെട്ടൽലോടെയാണ് അത് കേട്ടത്

വിശാഖ് :ന്താ കേസ് വല്ല പെണ്ണ് കേസ് ഓ കഞ്ചാവ് കേസ് വെല്ലം ആണോ?

അജയ് :ഏയ്യ് അത് ഒന്നുമല്ല പിന്നെ കഞ്ചാവ്”necrotic is a dirty bussiness”എന്ന് ഞങ്ങളുടെ ആചാര്യൻ സാഗർ ഏലിയൻ ജാക്കി പറഞ്ഞിട്ടുണ്ട്

വിശാഖ് :പിന്നെ എന്താ കേസ്?

അജയ് :അത് ഒരു ചെറിയ ഒരു അടി പിടി

വിശാഖ് :ചെറിയ അടിപിടിക്ക് ഡിസ്മിസ് അളിയാ നീ ഒന്നും തെളിച്ചു പറ

എന്തായാലും ഇവൻ വിടുമെന്ന് തോന്നുനില്ല. എന്തായാലും പറയാം

പത്തും പ്ലസ്-2 ഉം അതിവശ്യം നല്ല രീതിയിൽ പഠിച്ച ഒരു വ്യക്തി ആണ് ഞാൻ അന്ന് പ്ലസ്-2 പഠിക്കണ സമയത്തു ആണ്‌ ചേട്ടൻ ഏതോ ഒരു ഹിന്ദി പടം അസ്ഥിക്ക് പിടിച്ചു അച്ഛന്റെയും അമ്മേടെ കാല് പിടിച്ചു ഒരു സെക്കന്റ്‌ ഹാൻഡ് കരിഷ്മ വാങ്ങിയത് . അന്ന് അവൻ നിരത്തു ഇറക്കിയപ്പോൾ നമ്മുടെ നാട്ടില്ലേ

Leave a Reply

Your email address will not be published. Required fields are marked *