സീറ്റിൽ ചാരി ഇരുന്നു ശബാന പറയുന്നത് കേട്ട് ഷാൻ ചുമ്മാ കേട്ടിരുന്നു…..
“ഇത് പുള്ളി എന്നോട് പറഞ്ഞതൊന്നും അല്ലാ കേട്ടോ… ഞാൻ ആയിട്ടു മനസ്സിലാക്കി എടുത്തതാണ്…. ആദ്യമൊക്കെ പുള്ളീനെ ഞാൻ നിർബന്ധിക്കാറുണ്ടായിരുന്നു… പിന്നെ ആളിനെ ആൾടെ വഴിക്കു വിട്ടു… എന്താ അതല്ലേ നല്ലത്….?? “ഷാനെ നോക്കി ശബാന ചോദിച്ചു…
“Year. We should not force anyone for anything. you know. I also believe like that… ”
“ശബാനാ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… Please don’t feel bad. Also, I’m sorry in advance if I am asking anything wrong. ” കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഷാൻ ചോദിച്ചു….
“Sure … shoot …” ഷാൻ എന്താണ് ചോദിക്കുവാൻ പോകുന്നത് എന്നറിയുവാൻ ഉള്ള ആകാംഷ ശബാനയിലും ഉണ്ടായിരുന്നു….”
“അല്ലാ… How did you get married to him?”
“അതൊക്കെ വല്യ കഥയാണ് ഷാൻ…. പറയാൻ ആണെങ്കിൽ കുറേ ഉണ്ട്….”
“സാരമില്ല… കേൾക്കാൻ ഞാൻ റെഡി ആണെങ്കിലോ….”
“നമുക്ക് എവിടെയെങ്കിലും പോയി ഇരുന്നു സംസാരിച്ചാലോ…..??”
“എന്നാൽ നമുക്ക് ബീച്ചിൽ പോയി ഇരുന്നാലോ കുറച്ചു നേരം…” ഒന്ന് ചിന്തിച്ചിട്ട് ഷാൻ ചോദിച്ചു…
“അഹ്, അത് നല്ലൊരു ഓപ്ഷൻ ആണ്… ശബാന ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു….”
അങ്ങനെ ഷാൻ വണ്ടി നേരെ മറീന ബീച്ചിലേക്ക് വിട്ടു…. വണ്ടി പാർക്ക് ചെയ്ത ശേഷം… അവർ ഇറങ്ങി, ബീച്ചിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്തു ആയിട്ടു ഇരുന്നു…….. സമയം 9 കഴിഞ്ഞിരുന്നതിനാൽ അധികം ആളുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല…..
“I have asked you something….” കുറച്ചു നേരത്തെ നിശബ്ദത മുറിച്ചു കൊണ്ട് ഷാൻ ചോദിച്ചു…….
“അപ്പൊ അത് വിടാൻ ഉദ്ദേശമില്ല അല്ലെ…?” ശബാന ചിരിച്ചു കൊണ്ട് ചോദിച്ചു…..
“ഏയ്… അങ്ങനൊന്നും ഇല്ല… ജസ്റ്റ് അറിയാൻ ഉള്ള ഒരു ആഗ്രഹം കൊണ്ട് ചോദിച്ചുന്നേ ഉള്ളു… ഇയാൾക്ക് ഇഷ്ടമല്ലേൽ വിട്ടേക്ക്…”
അങ്ങനെ ശബാന തന്റെ ജീവിത കഥ ഷാനുമായി പങ്കു വെച്ച് തുടങ്ങി……
“പാലക്കാട് ഉള്ള ഒരു സാധാ ഓർത്തഡോക്സ് ഫാമിലിയിൽ ജനിച്ചു വളർന്ന മൂത്ത മകൾ. ഉപ്പാക്ക് ടൗണിൽ ഒരു ചെരുപ്പ് കട ആയിരുന്നു……
ഉമ്മ ഒരു ടിപ്പിക്കൽ മുസ്ലിം ഹൗസ് വൈഫ്… മൂന്നു പെൺമക്കളിൽ മൂത്തവൾ ആയിരുന്നു ശബാന….”