അങ്ങനെ ഒരുപാട് ചോദ്യങ്ങളുമായി എന്റെ ഹൃദയവും മനസ്സാക്ഷിയും ഒരു സങ്കർഷം തന്നെ എന്റെ ഉള്ളിൽ നടന്നു. ഓരോന്ന് ആലോചിച്ച് അനുവിന്റെ വീടെത്തിയത് അറിഞ്ഞില്ല. ആ വലിയ വീട്ടിൽ അനുവും രവിയും അവരുടെ കുഞ്ഞും മാത്രമേ താമസിച്ചിരുന്നുള്ളൂ.
രവിയുടെ അച്ഛനും അമ്മയും ഈ അടുത്ത്‍ ഒരു ആക്‌സിഡന്റിൽ മരണപെട്ടു. ഞാൻ ആ വീട്ടിലേക്ക് കയറി കാളിങ് ബെല്ലമർത്തി. കുറച്ച് കഴിഞ്ഞ് അനു വന്ന് വാതിൽ തുറന്നു.
” അജി ഒരു മിനിറ്റ്.. ഞാൻ മോൻ ഡ്രസ്സ് ഇട്ട് കൊടുക്കട്ടെ.. പിന്നെ എന്റെ ബാഗ് മുകളിലേ മുറിയിലാണ് അതും എടുക്കണം ”
” നീ ബാഗ് എടുത്തു വാ.. ഞാൻ മോൻ ഡ്രസ്സ് ഇടീപ്പിച്ചോളാം..”
അനുവിന്റെ മോൻ അവന്റെ അച്ഛന്റേം അമ്മയുടേം പോലെ തന്നെ ഒരു സുന്ദരകുട്ടൻ. രണ്ട് വയസ്സ് ആയി എന്ന് തോന്നുന്നു. നടക്കാനും ഓടാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. ഞാൻ അവന് ഡ്രസ്സ് ഇട്ട് കൊടുത്തപ്പോഴേക്കും അവൾ വന്നു.
ഞങ്ങൾ വീട് പൂട്ടിയിറങ്ങി എന്റെ കാറിൽ കയറി.
” അജിത്.. നമുക്ക് എന്റെ വീട്ടിൽ കയറി മോനെ അമ്മയെ ഏല്പിച്ച് പോവാം.. അവന് ഈ യാത്ര ചെയ്‌താൽ അപ്പൊ എന്തെങ്കിലും അസുഖം വരും..”
” അപ്പൊ നിന്റെ അമ്മയോട് നീ എവിടെ യാ പോവുന്നത് എന്ന് പറയണ്ടേ..”
” അത് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോണ്ട്.. ആ പിന്നെ നീ കാർ വീട്ടിലേക്ക് കയറ്റേണ്ട റോഡിൽ നിർത്തിയാൽ മതി , ഞാൻ പെട്ടെന്ന് വരാം ”
ഞാൻ കാർ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു. കാർ റോഡിൽ നിർത്തിയ ശേഷം അവൾ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി. ഒരു അഞ്ച് മിനിറ്റ് ആയപ്പോഴേക്കും അവൾ വന്നു കാറിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു.
“പോവാം..”
” എങ്ങോട്ടാ അജി നമ്മൾ പോകുന്നേ…? ”
ഞാൻ കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ച് കൊണ്ട് അവളോട് ചോദിച്ചു.
” നീ ഇയാളെ അറിയുമോ..”
അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.
” ആ.. അറിയാം! ഇത് ഞങ്ങളുടെ കമ്പനിയുടേം മറ്റും അച്ഛൻ ഉണ്ടായിരുന്ന കാലത്തെ ലീഗൽ അഡ്വെയ്സർ ആയ പൊതുവാൾ സാറല്ലേ.. ”
” ആ.. അതെ. നമ്മൾ ആദ്യം കാണാൻ പോകുന്നത് അദ്ദേഹത്തെയാണ്. അതിന് ശേഷം നീ കാണേണ്ട രണ്ടു മൂന്ന് പേരും ഉണ്ട് ..”
അവൾ ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു… ഞാൻ ചെറുതായി ചിരിച്ച് കാർ മുന്നോട്ട് എടുത്തു. അനുവിന്റെ വീടിന്റെ അവിടന്ന് ഏകദേശം ഒരു പത്ത് മുപ്പത് കിലോമീറ്റർ ദൂരം ഉണ്ട് അവിടേക്ക്.. ഞാൻ ഒരു പഴയ പാട്ട് കാറിൽ പ്ലെ ചെയ്ത് കൊണ്ട് കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
” അനുരാഗ ലോല ഗാത്രി..