“അയ്യോ സാരിയിൽ തുടക്കേണ്ട….”
“പിന്നെ…പിന്നെ എവിടെയ?ഇയാളുടെ മുണ്ടിൽ തുടചോട്ടെ!
അംബികയിൽ നിന്ന് അത് കേട്ടതും നാണുവിന്റെ കൈയിലേയും നെഞ്ചിലെയും രോമങ്ങൾ നിവർന്നു നിന്നു.
“ഹ്ഹ്ഹ്….ഇതെന്താ നല്ല ചേല്ലുണ്ട് ഇങ്ങനെ കുളിരു കോരി ഉള്ള നിൽപ്പു കാണാൻ.ഞാൻ സാരിയിൽ തുടചോള്ളാം.നോക്കി നിൽക്കുന്ന കണ്ടില്ലേ വഷളൻമാർ ഇയാളുടെ മുണ്ടിലും കൂടി ഞാൻ തുടച്ചാൽ വേണ്ടാതീനം പറഞ്ഞ് ഉണ്ടാക്കും.”
“അങ്ങോട്ടെക്ക് ചെന്നോള്ളൂ…നേരം താമസിക്കണ്ട.ഇത് ഞാൻ ചെയ്തോള്ളാം.”
അവിടെ നിന്നും പോകാൻ മനസ്സില്ലാ മനസോടെ നിന്ന നാണു മുന്നിലേക്ക് നടക്കും തോറും തിരിഞ്ഞ് അംബികയെ നോക്കുകയായിരുന്നു.
പാലു ആശാന്റെ അടുത്ത് എത്തിയപ്പോഴും നാണുവിന്റെ ചിന്ത തന്നോട് സംസാരിച്ചിരുന്ന അംബികയിൽ ആയിരുന്നു.
“നാണു നേരം അടുക്കും തോറും തെയ്യം കെട്ടുന്നതിന്റെ ഭീതി അല്ല നിന്നിൽ വേറെ… മറ്റെന്തോ ആണ് നിന്റെ ഇപ്പൊഴത്തെ ചിന്ത.”
പാലുവിൽ നിന്ന് അങ്ങനെ കേട്ടതും നാണു തന്റെ കർത്തവ്യം ഭംഗി ആക്കണം എന്ന് ഉറപ്പിച് മുഖം തുടച്ച് പാലുവിന്റെ മടിയിൽ കിടന്നു.
മടിയിൽ കിടന്ന നാണുവിന് മുഖത്ത് വേഷം ഇട്ട് കൊടുക്കുവാൻ തുടങ്ങി പാലു.
“ദേ അംബികേ…നിനക്ക് എന്ത് പറ്റി കുട്ടി.”
“എനിക്ക് എന്ത് പറ്റാനാ അമ്മ.”
“ആ വള്ളിവല്യമ്മയും കൂട്ടരും ഓരോന്നും പറയുന്നുണ്ടല്ലോ ടി പെണ്ണെ നീ ആ തെയ്യം കെട്ടാൻ വന്ന ചെറുക്കനുമായി കൊഞ്ചികുഴയുവാണെന്ന്.”
“ദേ നാട്ടുകാരെകൊണ്ട് അതുമിതും പറയിപ്പിക്കല്ലേ ട്ടോ പെണ്ണെ.”
“അമ്മ ഞാൻ അമ്മയുടെ മോളല്ലെ.അമ്മക്ക് പലരും ആയി അതുമിതും ചെയാംമെങ്കിൽ എനിക്കും ആയിക്കൂടെ..”
“ദേ നീ കുറെ കൂടുന്….”
“അഹ്… ഒന്നു നിർത്ത് അമ്മ ദ വരുന്ന കാളി ചേട്ടൻ അമ്മയുടെ അടുത്തേക്കാ.എന്നെ കുറിച്ച് ഓരോന്നും പറയുന്ന ആ വള്ളിവല്യമ്മയുടെ കെട്ട്യോൻ.”
ഉടുത്ത വെള്ള മുണ്ട് മടക്കി കുത്തി ശരീരം തോർത്ത് കൊണ്ട് മറച് കാളി അംബികയുടെ അമ്മ വിലാസിനിയുടെ അടുത്തേക്ക് വന്നു.
“വിലാസിനി നായരെ തെയ്യം തുടങ്ങി പകുതിയോട് ആകുമ്പോൾ പുരയിലേക്ക് വരാം അത്താഴം ഒരുക്കി വെച്ചോളൂ…”
വിലാസിനിയോട് അത് പറയുംമ്പോഴും കാളി പരിഭ്രമത്തോടെ അംബികയെ നോക്കുന്നുണ്ടായിരുന്നു.