വില്ലൻ 9 [വില്ലൻ]

Posted by

വില്ലൻ 9

Villan Part 9 | Author :  Villan | Previous Part

 

ഹായ് ഗയ്സ്…………വില്ലൻ 8 ൽ ഒരു പാർട്ട് വിട്ടുപോയിരുന്നു………..അത് ഞാൻ വില്ലൻ 8 ലെ കമന്റ് സെക്ഷനിൽ ഇട്ടിരുന്നു…………അത് നിർബന്ധമായും വായിക്കുക………..എന്നാലേ ഈ പാർട്ട് മുഴുവനായി മനസ്സിലാക്കാൻ സാധിക്കൂ………….

എല്ലാം ഒരേ അളവിൽ തന്നെ വില്ലൻ 9 ഇത് മിക്സ് ചെയ്തിട്ടുണ്ട്…….

So Let’s Begin The Show……☠️

◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“മാഡം ഇത് നോക്ക്……….”………എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു……….നിരഞ്ജന അതൊക്കെ നോക്കി………..എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി…………

“മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ………”………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………….

നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി…………

“ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്………ഡൽഹി…….ഹൈദരാബാദ്…………..ബാംഗ്ളൂർ………….”……….ബാലഗോപാൽ പറഞ്ഞു………….

“ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്………..ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്…………”………ബാലഗോപാൽ പറഞ്ഞു…………

“പൊടിഞ്ഞു പോവുകയോ………”……..നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു…………

“അതെ………അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ……….മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്……….പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു…………..”………വലഗോപാൽ പറഞ്ഞു……….

“വാട്ട്………..”……….വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. ………

“ഇനി മാഡം……..ഇത് നോക്കൂ……….”……….ബാലഗോപാൽ പറഞ്ഞു………..

കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്………..

നിരഞ്ജന അതിലേക്ക് നോക്കി……….അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു………..അവൾ ബാലഗോപാലിനെ നോക്കി………..

“സെയിം………..”………അവൾ വിശ്വാസം വരാതെ ചോദിച്ചു………..

“അതെ മാഡം………..അത് സമറാണ്……….”……….ബാലഗോപാൽ പറഞ്ഞു………..പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു………..

“ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക് മുൻപാണ്………..”………ബാലഗോപാൽ പറഞ്ഞു……….

നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു……….

“എട്ടു വർഷങ്ങൾക്ക് മുൻപ്……….മിഥിലാപുരിയിൽ വെച്ച്………..അന്ന് മിഥിലാപുരിയിൽ ഒരു സംഭവമുണ്ടായി…………അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടു………..”………….

“അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം കിട്ടി………അന്നത്തെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്………അയാളെ ഒരു നൂറിന് മുകളിൽ ആൾക്കാർ ഒന്നിച്ചു തല്ലിയതാണെന്നാണ്………. കാരണം അയാളുടെ ഓരോ എല്ലും പൊട്ടി തകർന്നിരുന്നു……….എല്ലാ എല്ലുകളും അടിയുടെ ആഘാതത്തിൽ പൊടിഞ്ഞുപോയിരുന്നു………ഒരു നൂറു പേരെങ്കിലും തല്ലിയെങ്കിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ ഡോക്ടർ പറഞ്ഞു…………..”………..എന്ന് പറഞ്ഞിട്ട് ബാലഗോപാൽ മേശയിലിരുന്ന വെള്ളം എടുത്തുകുടിച്ചിട്ട് കിതപ്പടക്കി……..ആ ഓർമകൾ അയാളെ അത്രമാത്രം വേട്ടയാടിയിരുന്നു………

Leave a Reply

Your email address will not be published.