പീലികാവ് [Akrooz]

Posted by

നാണു അംബികയെ കെട്ടിപിടിച്ചു പറയുംമ്പോൾ ആണ് പാലു ആശാൻ പുരയിലേക്ക് വന്നത്.

പാലുവിനെ കണ്ടതും അംബിക നാണുവിനെ മാറ്റി പുറത്തേക്ക് ഇറങ്ങി പുരയിലേക്ക് ഓടി.

“ആശാനേ ഞാൻ…. സംഭവിച്ചു പോയി….മാപ്പ്…”

“സംസാരിച്ചു നിൽക്കാൻ നേരമില്ല നാണു.വാ ഇറങ്ങണം ഇവിടെ നിന്നും.എന്റെ മുന്നിൽ വെച്ച് നിന്നെ തല്ലി ച്ചതക്കുന്നത് കാണാൻ വയ്യ കുട്ടി.”

ഓടി കിതച്ച് പുരയിൽ കയറിയ അംബിക വാതിൽ തുറന്നതും സഹിക്കാൻ കഴിയാത്ത കാഴ്ച്ച ആണ് കണ്ടത്.

കാളി കണ്ട കാര്യം വിലാസിനി അറിഞ്ഞിരിക്കുന്നു.

“ആ പൂതി എന്റെ മോൾക്കും ഉണ്ടെന്ന് അറിഞ്ഞാൽ ദേ സത്യം ആയിട്ടും മോൾടെ അമ്മ ജീവൻ ഒടുക്കും.”

അകത്തു കയറി സെറ്റ് സാരിയിൽ കഴുത്തിൽ കുരുക്ക് ഇട്ട് ഉത്തരത്തിൽ തൂങ്ങി ആടിയിരുന്ന വിലാസിനിയുടെ കാലിൽ പിടിച്ചു കരയുമ്പോൾ അന്ന് പറഞ്ഞത് അവളുടെ മനസ്സിൽ ഓർത്തു.

വിലാസിനിയുടെ അടുത്ത് തന്നെ കണ്ണൻ നായരും തൂങ്ങി മരിച്ചത് കണ്ടപ്പോൾ അംബികയുടെ ഓർമ്മ ആകെ പോയി മാനസിക ഭ്രാന്ത് പോലെ ആകാൻ തുടങ്ങി.

എല്ലാത്തിനും കാരണ കാരൻ ആയ നാണുവിനെ തിരഞ്ഞ് നാട്ടുകാർ കൂടിയപ്പോൾ നാണുവും ആശാനും അവിടെ നിന്ന് പോയിരുന്നു.

വീണ്ടും ഈ ഒരു ഗ്രാമത്തിലേക്ക് അതും പീലികാവിൽ തെയ്യം കെട്ടാൻ വരണമെന്ന് നാണു കരുതിയിരുന്നില്ല.

കഴിഞ്ഞ കാര്യങ്ങൾ നാണുവിന്റെ മനസ്സിലേക്ക് ഒഴുകി എത്തി.

ഓരോന്നും ആലോചിച് പാലുവിന്റെ മടിയിൽ കിടന്നതും പാലു തട്ടി വിളിച്ചപ്പോൾ മുഖത്ത് ചുവന്ന നിറവും കണ്മഷി കൊണ്ട് കണ്ണും എഴുതി കിടന്ന നാണു എഴുന്നേറ്റ് കാവിന്റെ മുന്നിലേക്ക് നടന്നു.

പീലികാവിന്റെ ചുറ്റും ജന സാഗരങ്ങൾ തിങ്ങി നിൽക്കുവാണ്.തന്റെ തെയ്യം കാണാൻ അല്ല താൻ കാരണം ഒരു കുടുംബം തകർത്ത നാണുവിനെ തല്ലി കൊല്ലാൻ ആയിരുന്നു ആ ജനങ്ങൾ എന്ന് നാണുവിന് അറിയാമായിരുന്നു.

കൊട്ട് തുടങ്ങി കുറച്ചധികം നേരം കഴിഞ്ഞതും മാനസികനില തെറ്റിയ അംബികയുടെ മുഖം നാണുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

അൽപ്പനേരം കഴിഞ്ഞതും നാണു പീലികാവിന്റെ ഉള്ളിൽ കയറി ദേവിയുടെ അരികിൽ വെച്ചിരുന്ന വാള് എടുത്ത് പുറത്തേക്ക് ഇറങ്ങി കൈതണ്ടയിൽ രണ്ട് മൂന്ന് വെട്ട് വെട്ടിയതും ചോര ഒലിക്കാൻ തുടങ്ങി.

വെട്ടിയ ഭാഗത്തു തന്നെ വീണ്ടും ആഞ്ഞു വെട്ടിയതും നാണുവിന്റെ കൈയിലെ വെള്ള ഞ്ഞെരമ്പ് കാണാൻ തുടങ്ങി നിർത്താതെ ഉള്ള ചോര ഒലിക്കലും കാരണം നാണു പാടത്ത് വീഴുക ഉണ്ടായി.

ഓടിയെത്തിയ പാലു കണ്ണുകൾ അടഞ്ഞ നാണുവിനെ കുറെ വിളിചെങ്കിലും വിളി കേൾക്കാതെ ഒരിക്കലും എഴുന്നേൽക്കാത്ത ലോകത്തേക്ക് എത്തിയിരുന്നു നാണു.

Leave a Reply

Your email address will not be published. Required fields are marked *