അപ്പോഴും അംബികയുടെ നോട്ടം നാണുവിന്റെ ശരീരത്തിലും മുഖത്തും ആയിരുന്നു.
“ഹ്മ്മ് പോയി കുറചെ ഉണ്ടായിരുന്നുള്ളൂ കണ്മഷി.”
“സാരിയിൽ ആയല്ലോ….”
“ആയിക്കോട്ടെ ഇഷ്ട്ടം ആണ്.ഇയാളുടെ മുഖത്തെ അല്ലെ.”
“ഇയാളുടെ കണ്ണിൽ കണ്മഷികൊണ്ട് എഴുതുവാൻ കൊതി ഉണ്ട് ഇഷ്ട്ടം ആകുമോ.”
“കണ്മഷി കൊണ്ട് എഴുതാൻ മാത്രം ആണോ കൊതി അതോ വേറെ….”
“എല്ലാത്തിനും കൊതി ഇല്ലാത്തവർ ആരും ഇല്ലല്ലോ.”
അത് പറഞ്ഞ് അവർ നടന്ന് കാവിന്റെ അടുത്ത് എത്തിയിരുന്നു.
പാലു ആശാനെ കണ്ടതും നാണുവിന്റെ അടുത്ത് നിന്ന് അകന്ന് മാറി നടന്നു അംബിക.
“ഞാൻ വരാം വൈകിട്ട് കാവിൽ തൊഴാൻ കാണണം എനിക്ക് ഇയാളെ.”
അംബിക അതും പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു.
നാണു പുരയിലേക്ക് കയറിയതും ഒരു കുപ്പിയിൽ നിറയെ കള്ള് പാലു ആശാൻ അവന്റെ മുന്നിൽ വെച്ച് പുറത്തേക്ക് നടന്നു.
ഉറക്കത്തിന്റെ ക്ഷീണം കണ്ണിൽ തട്ടിയതും നാണു കുപ്പി എടുത്ത് മൂടി തുറന്ന് കള്ള് കുടിക്കുവാൻ തുടങ്ങി.
അൽപ്പനേരം കഴിഞ്ഞതും നാണു ഉറക്കം ആയി.
നല്ലൊരു ഉറക്കം കഴിഞ്ഞ് നാണു എഴുന്നേറ്റപ്പോൾ സന്ധ്യ ആയിരുന്നു.
നാണു ചുറ്റും നോക്കിയപ്പോൾ പാലു ആശാനെ അവിടെയെങ്ങും കണ്ടിരുന്നില്ല.
പീലികാവിന് ചുറ്റും സോപാനത്തിലും ദീപങ്ങൾ തെളിഞ്ഞിരുന്നു.
പുരയിലെ അഴക്കയിൽ കിടന്ന തോർത്ത് കൊണ്ട് മുഖം തുടച്ചു പാടത്തേക്ക് നോക്കിയപ്പോൾ നീല കര സെറ്റ് സാരി ഉടുത്ത് നടന്നു വരിക ആയിരുന്നു അംബിക.
അംബികയെ കണ്ടതും പുരയിൽ നിന്ന നാണു ഒന്ന് മറഞ്ഞു നിന്നു.
കാവിൽ വന്ന് തൊഴുംമ്പോഴും അംബികയുടെ കണ്ണ് പുരയിലേക്ക് ആയിരുന്നു.
തൊഴുത് കഴിഞ്ഞ് കാവിൽ തൂക്കി ഇട്ടിരുന്ന പാത്രത്തിൽ നിന്ന് ഭസ്മം എടുത്ത് തൊട്ട് കൊണ്ട് ചുറ്റും ഒന്ന് നോക്കി അവൾ അരികിലെ പുരയിലേക്ക് നടന്നു.
മുന്നിൽ എത്തി സാരി തുമ്പ് മടക്കി പിടിച്ച് പതിയെ പുരയിലേക്ക് കയറി.
“ട്ടോ…..”
പുരയിലേക്ക് കയറിയ അംബികയുടെ പിന്നിൽ മറഞ്ഞു നിന്ന നാണു ഒച്ചയുണ്ടാക്കി അവളെ ഒന്ന് ഞെട്ടിച്ചു.
പക്ഷെ ശെരിക്കും ഞെട്ടിയത് നാണു ആയിരുന്നു.
അവളുടെ പേടി കണ്ട് തോളിൽ തോർത്ത് ഇട്ട് ചിരിച്ചു നിന്ന നാണുവിന്റെ അടുത്തേക്ക് നടന്നു വന്ന് അവൾ നാണുവിനെ കെട്ടിപിടിച് അങ്ങനെ നിന്നു.
അംബികയുടെ അപ്പോഴത്തെ നീക്കം കണ്ട് നാണു ഒന്നും പറയാനും നിന്നില്ല.
അവളുടെ മുടിയിൽ നിന്നും സാരിയിൽ നിന്നും ഉണ്ടായിരുന്ന വശ്യമായ മണം നാണുവിനെ മത്ത് പിടിപ്പിച്ചു.