വെള്ളം കൊണ്ട് മുഖം കഴുകിയിരുന്ന നാണുവിനോട് അരികിൽ നിന്ന അംബിക പറഞ്ഞു.
നാണു കണ്ണ് രണ്ടും നന്നായി ഉരച്ചു കഴുകി അരികിലേക്ക് നോക്കി.
“അ ഞാൻ വിചാരിചെ ഉള്ളൂ ഇയാൾ ആയിരിക്കുമെന്ന്.”
“ഓഹ് പിന്നെ ചുമ്മാ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട.”
“കള്ളം അല്ല കാര്യം ആയി പറഞ്ഞതാ.ഇയാൾക്ക് ഉറക്കം വരുന്നില്ലേ.ഇത് വരെ ഉറങ്ങാതെ നിന്നിട്ട്.”
“ഇല്ല.ശെരിക്കും ഇത് വരെ ഞാൻ നിൽക്കാറില്ല.ഇയാളുടെ വേഷവും മുഖവും എല്ലാം കണ്ടപ്പോൾ പുരയിൽ പോകാൻ തോന്നിയില്ല.അത്രയും രസം ആയിരുന്നു.”
മുഖത്തെ കണ്മഷി കഴുകി കളഞ്ഞ് തോട്ടിൽ നിന്ന് കയറി നാണു.
“ഹ്ഹ്ഹ്….. അത് ശെരി അപ്പൊ ഞാൻ ആണോ ഇയാളുടെ ഉറക്കം കളഞ്ഞേ…..”
“അയ്യോ…ഞാൻ അങ്ങനെ അല്ല കളിയാക്കി പറഞ്ഞതല്ല.അത്രയും ചേല് ഉണ്ടായിരുന്നു കാണാൻ.”
“ഹ്ഹ… ഹ്മ്മ് വരവ് വെച്ചിരിക്കുന്നു.”
“കന്നി ആയിട്ടായിരുന്നു ഇവിടെ ചെയ്തത് അതിന്റെ ഒരു വിറയൽ ഉണ്ടായിരുന്നു.”
“എന്റെ മുഖത്തേക്ക് നോക്കാതെ പറയാമോ.ഇയാൾ എന്റെ മുഖത്തേക്ക് നോക്കുമ്പോ എനിക്ക് എന്തോ പോലെ കണെടുക്കാനെ തോന്നുന്നില്ല.”
“ശെടാ….. അത്രയും മോശം ആണോ എന്റെ മുഖം.എന്റെ മുഖത്തേക്ക് ഇങ്ങനെ ഒരു സുന്ദരി നോക്കുമ്പോ എനിക്ക് ആണ് ഇയാളുടെ മുഖത്തിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നാത്തെ.”
“അയ്യോ മാഷേ മോശം ആയിട്ടോന്നും അല്ല.പിന്നെ ഞാൻ സുന്ദരി ഒന്നും അല്ല ട്ടോ.ഇത്രയും സുന്ദരനായ ഇയാളുടെ അടുത്ത് ഞാനൊക്കെ എന്ത് സുന്ദരിയ.”
“ഹ്ഹ അത് രസായിട്ടുണ്ട്.”
മുണ്ട് മുറുക്കി ഉടുത്ത് തോർത്ത് തോളിൽ ഇട്ട് നാണു പറഞ്ഞു.
“ചോദിക്കാൻ വിട്ടു പോയി ഇയാളുടെ പേരെന്താ.”
“അംബിക. അംബിക നായർ.”
“ആഹാ…. നായർ ആണോ ചേലായിട്ടുണ്ട്.ആരേലും ഈ തെയ്യക്കാരനോട് സംസാരിക്കുന്നത് കണ്ടാൽ പിന്നെ അത് മതി വലിയോരു പുകിലിന്.”
“അഹ്….ഈടെ ഇപ്പൊ ആരും ഇല്ല അതുമിതും പറയാൻ.തന്നെയുമല്ല നായർ പെണ്ണ് ഇയാളുടെ നെറ്റിയില്ലെ കണ്മഷി തുടച് തന്നാൽ ഈ ലോകം പിളർന്നു പോകത്തൊന്നുമില്ലാല്ലോ.”
അതും പറഞ്ഞ് അംബിക സെറ്റ് സാരിയുടെ മുന്താണി കൊണ്ട് നാണുവിന്റെ നെറ്റിയിലെ കണ്മഷി തുടച്ചു.