പുഞ്ചിരിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല, അവനും എന്നെ ശ്രദ്ധിച്ചപോലെ തോന്നിയിരുന്നു.. ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ വിടര്‍ന്നൊ.. അപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.
അയാള്‍ അവന്റെ മൊബൈല്‍ നംബര്‍ ഒന്നമര്‍ത്തി.. മറുതലക്കല്‍ കിളിനാദം കേള്‍ക്കുംമുന്‍പേ ആ മനോഹര ശബ്ദം കേട്ടു..
‘ഹെലോ ദേവേട്ടാ…’
ഒരു നിമിഷം അയാള്‍ തരിച്ചു നിന്നു.. അവന്‍ എന്റെ വിളിക്ക് കാതോര്‍ത്തിരിക്ക ആയിരുന്നോ…
‘ഹരികുട്ടാ….’
ആ വിളി എത്ര സമയം നീണ്ടു പോയി എന്നറിയില്ല.., അന്നു മാത്രമല്ല, പിന്നെ എന്നും..
അവന്റെ സ്നേഹം നിറഞ്ഞ കുറുമ്പും ഇണക്കങ്ങളും പിണക്കങ്ങളും ഇതുവരെ അറിയാത്ത ഒരു സ്നേഹപ്രവാഹം അയാളുടെ ഉള്ളില്‍ നിറയുക ആയിരുന്നു.. എന്റെ ഈ നീണ്ട ഇരുപത്തിയെട്ടു വര്‍ഷത്തിനിടയില്‍ എന്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, കരുതലിന്റെ ഓരോരോ വാതലുകള്‍ ഒന്നൊന്നായി അവന്‍ തുറക്കുക ആയിരുന്നു. ആരാണ് എനിക്കിവന്‍..? അറിയില്ല.. അതോ ഇവന്‍ എന്റെ എല്ലാം തന്നെ അല്ലെ..
കൂടികാഴ്ചകളുടെ ദൈര്‍ഘ്യം പലപ്പോഴും കുറവായിരുന്നു.. അവന്റെ തിരക്കും എന്റെ തിരക്കും.. ആകെയുള്ള ഒരു ഞായറാഴ്ച അവനു വീട്ടില്‍ പോകാതെ പറ്റില്ല, പിന്നെ വീട്ടിലെ കാര്യങ്ങളിലും അച്ഛന്റെ സഹായത്തിനും എനിക്കും ഞായറാഴ്ച്ചകള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ..
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന രണ്ടു യൌവനങ്ങള്‍.. ഫര്‍മസൂട്ടിക്കള്‍ കമ്പനിയുടെ മരുന്നുകളുമായി ഡോക്ടര്‍മാരുടെ വരാന്തകളില്‍ സമയം കളയാന്‍ ആയിരുന്നു പലപ്പോഴും അയാളുടെ വിധി.. ക്ഷയിച്ചു തുടങ്ങിയ തറവാടും.. അന്യാധീനപ്പെടാന്‍ തുടങ്ങുന്ന പറമ്പും തിരിച്ചു പിടിക്കാനുള്ള തത്രപ്പാടില്‍ പിടയുന്ന ജീവിതം.. അതിനിടയില്‍ അവന്റെ നിഷ്കളങ്കമായ ചിരിയും കുറുമ്പും മാത്രമായിരുന്നു അയാളുടെ ഉള്ളിലെ സന്തോഷം.
എന്നേക്കാള്‍ വെറും നാലു വയസു മാത്രം കുറവായിരുന്നു എങ്കിലും അവന്‍ എനിക്കു താലോലിക്കാന്‍ വേണ്ടി മാത്രം ദൈവം തന്ന എന്റെ സ്വന്തം ചെക്കനായി അയാള്‍ക്ക് തോന്നിയിരുന്നു..
അയാള്‍ അവനൊപ്പം നില്‍ക്കുന്ന പിക് ഒന്നുകൂടി സൂം ചെയ്തു നോക്കി.. എന്ത് ഭംഗിയാണ് അവന്റെ കണ്ണുകള്‍ക്ക്..
തന്നോളം നിറം ഇല്ലെങ്കിലും അവന്റെ അല്പം മങ്ങിയ വെളുത്ത നിറം അവന്റെ ശരീരത്തിനു അതാണ് കൂടുതല്‍ ഭംഗി എന്നു അയാള്‍ക്ക് പലപ്പോഴും തോന്നിയിരുന്നു.. അവന്റെ അധികം കട്ടിയില്ലാത്ത മീശയും പുരികവും വിടര്‍ന്നു എപ്പോഴും പുഞ്ചിരി തുടിച്ചു നില്‍ക്കുന്ന ആ ചുണ്ടുകളും, ആ ചുണ്ടുകള്‍ സ്വന്തം ചുണ്ടോടു ചേര്‍ക്കാന്‍ അയാള്‍ എത്രയോ കൊതിച്ചിരുന്നു. നീണ്ട, മെലിഞ്ഞ മൂക്ക് അതായിരുന്നു പലപ്പോഴും അവന്റെ മുഖത്തെ ആകര്‍ഷണം. മനോഹരമായി വെട്ടി ഒതുക്കിയ ഇടതൂര്‍ന്ന മുടിയും മനോഹരമായ പുഞ്ചിരിയും..