കനൽ പാത 3 [ഭീം]

Posted by

ചുവരിനോട് ചേർത്ത് കൂട്ടിയ അടുപ്പിൽ ചായയ്ക്കുള്ള വെള്ളം വെട്ടിതിളക്കുന്നുണ്ട്. വിറകടുപ്പായത് കൊണ്ട് തന്നെ പുകശല്യവുമുണ്ട്.നാലടി പൊക്കത്തിൽ ചുവരിൽ മൺകട്ട കുത്തി നിർത്തിയുണ്ടാക്കിയ ഹോളിൽ കൂടി പച്ചവട്ടത്താമര ഇലയിൽ പൊതിഞ്ഞ ആവി പറക്കുന്ന അരി പൊടിപുട്ട് പപ്പടവുമായി പുറത്തേക്ക് വന്നു. പൊടിച്ചിടുന്ന പുട്ടിന്റെ ചൂടുകൊണ്ട് ഇലയുടെ മണം വ്യാപിക്കുമ്പോൾ പപ്പടം കൂടി പൊടിച്ചിടും.ലോകത്ത് ഒരിടത്തും കിട്ടാത്ത സ്വാദാണതിന്.കഴിച്ച് തീരുന്നതിന് മുൻമ്പേ… ആദ്യ ചായ തീരും.കഴിച്ച് തീർക്കണമെങ്കിൾ മറ്റൊരു ചായകൂടി വേണം. ഇവിടത്തെ രീതി അതാണ്.
കാപ്പി കുടി കഴിഞ്ഞ് മാഷ് ട്യൂട്ടോറിയിൽ എത്തിയപ്പോൾ അൻസി SSLC കുട്ടികൾക്ക് ക്ലാസ്സ് എടുത്ത് തുടങ്ങിയിരുന്നു.
മറ്റൊന്നും ചെയ്യൻ ഇല്ലാത്തതിനാൽ മാഷ് അടുത്ത ക്ലാസിൽ കയറിയിരുന്നു. മാറ്റ്സാണ് എടുക്കുന്നതെങ്കിലും ലളിതമായ രീതിയും അതിന്റെ ലാളിത്യവും കണ്ടാൽ കണക്കിലാണ് അവൾ സ്പെഷ്യലൈസ് ചെയ്തതെന്ന് തോന്നിപോകും.
മാഷ് ഡെസ്കിൽ കൈമടക്കി വെച്ച് തല ചായ്ച്ചു കിടന്നു. ആ പളുങ്ക് ശബ്ദം സ്വരരാഗമായി അയാളുടെ കാതിൽ കുളിർമഴയായി പെയ്തിറങ്ങി. പിന്നെപ്പോഴോ ഉറക്കത്തിലേക്ക് പോയി.’എന്താട കണ്ണാ … സ്വപ്നം കാണുകയാണോ?’
‘ഒന്നു പോ അമ്മേ… കളിയാക്കാതെ.’
‘അല്ല ഞാൻ അറിയുന്നുണ്ട്… ആരോ ഒടക്കീന്ന് തോന്നണു മനസിൽ.’
‘ഈ അമ്മേട കാര്യം…’
‘ആ… താത്തച്ചി കു ട്ടാ…? ഞാൻ കണ്ടു.ന്ത് മൊഞ്ചത്തിയാകാണാൻ .’
‘അങ്ങനെയൊന്നുമില്ലമ്മേ …’
വിജയൻ മാഷ് അമ്മയോട് ചിണുങ്ങി.
‘അമ്മേടെ ചക്കര കു ട്ടാ… ഇഷ്ടാണേൽ സ്നേഹിച്ചോട… അമ്മ കാണട്ടെ… ന്റ മോൻ ഒരു കാമുകനായി പറന്ന് നടക്കണത്.’
ലക്ഷി അമ്മ ആഹ്ളാദവതിയായി കാണപ്പെട്ടു.
‘ഇയ്യമ്മയ്ക്ക് എന്താ… ഛെ… പോ അമ്മേ…’
‘ഇപ്പഴാ… ത്തിരി നാണോക്കെ എന്റെ കുട്ടന്റെ മുഖത്ത് അമ്മ കാണണെ…’
‘ശ്ശൊ …അമ്മേ…’
ലക്ഷി അമ്മ നെടുവീർപ്പിട്ടു കൊണ്ട് തുടർന്നു…
‘മോനു… മോനൊരു കുടുംബായി കാണാനാണ് അമ്മേട ആഗ്രഹം. മരിക്കണേനു മുമ്പേ … എനിക്കതുകാണണം. എന്റെ കുട്ടനെ തനിച്ചാക്കി പോകാൻ അമ്മയ്ക്ക് വയ്യടാ …’
അമ്മയുടെ ശബ്ദത്തിൽ നൊമ്പരത്തിന്റെ നനവ് പടർന്നിരുന്നു.
എന്തോ തീരുമാനിച്ച പോലെ അയാൾ മൂളുക മാത്രം ചെയ്തു.
ദേഹത്ത് സ്പർശം ഏറ്റപ്പോൾ അയാളുടെ ഉള്ളുളുണർന്നു.
‘ഒന്നു പോ അമ്മേ…’ എന്നു പറഞ്ഞ് തല പൊക്കി നോക്കിയത് അൻസിയുടെ മുഖത്തായിരുന്നു.
അയാൾ ചിരിക്കാൻ ശ്രമിച്ചു. അതൊരു സ്വപനമായിരുന്നു എന്ന സത്യം മനസ്സിലായപ്പോൾ മുഖത്ത് ജാള്യത പടർന്നു.
മാഷ് സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലായെങ്കിലും അവൾ മറ്റൊന്നാണ് പറഞ്ഞത്.
‘മാഷേ… മണി ഒന്നു കഴിഞ്ഞു… ഉണ്ണണ്ടെ? പിള്ളേർ തുടങ്ങി കഴിഞ്ഞു.
‘ ങ്ഹാ… നിങ്ങൾ കഴിക്കൂ…’
മാഷ് പുറത്തേക്കിറങ്ങിയപ്പോൾ ചോറ്റുപാത്രവുമായി അൻസി അടുത്ത ബെഞ്ചിലിരുന്നു.കൂടെ സ്മിതയും.
‘4 കുട്ടികളിൽ മൂന്നാണും ഒരു പെണ്ണും .അതാണ് സ്മിത. ഇതിനോടകം അൻസി സ്മിതയുമായി നല്ല കൂട്ടായി.
‘ടീച്ചർ എന്തിനാ ഇടയ്ക്കിടക്കെന്നെ, ഇങ്ങനെ നോക്കുന്നത്…?’

Leave a Reply

Your email address will not be published. Required fields are marked *