കനൽ പാത 3 [ഭീം]

Posted by

മാഷിന്റെ നോട്ടം അവളും ശ്രദ്ധിച്ചു. ഉള്ളിൽ മുളച്ചനാണം പുറത്ത് കാണിക്കാതെ അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി.
അടുത്ത ക്ലാസ്സിൽ കയറി ക്ലാസ്സെടുക്കുമ്പോഴും മാഷിന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
മക്കൾക്ക് അമ്മ കഥ പറഞ്ഞ് കൊടുക്കുന്നതു പോലെയാണ് അൻസി ക്ലാസ്സെടുക്കുന്നത്. അത് കാണാനും കേൾക്കാനും ഒരു സുഖമുണ്ടെന്ന് മാഷിന്റെ അ:ന്തരംഗം മന്ത്രിച്ചു.
നെഞ്ചിനൊപ്പം,മെടഞ്ഞ ഓലകൊണ്ട് മറച്ച മറ മാത്രമാണ് രണ്ട് ക്ലാസ്സിനെ വേർതിരിച്ചിരിക്കുന്നത്. നിന്നു കൊണ്ട് ക്ലാസ്സെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു ചമ്മൽ അയാളിൽ രൂപം കൊണ്ടു.
ഒൻമ്പത് മുപ്പതിന് ക്ലാസ് വിട്ടു. കുട്ടികൾ യാത്ര പറഞ്ഞ് പോയി. അൻസി അവിടെ തന്നെയിരുന്നു. SSLC പ്രൈവറ്റ് ക്ലാസ്സിനായി നാല് പിള്ളാരുടെ വരവും കാത്ത്. എന്നാൽ വിജയൻ മാഷ് ഒന്നും മിണ്ടാതെ പുറത്തേക്ക് പോകുന്നതാണ് അവൾ കണ്ടത്.ട്യൂട്ടോറിയിൽ നിന്നും കാൽ കിലോമീറ്റർ അകലെയുള്ള ഓല മേഞ്ഞ ഒരു വീട്ടിലേക്കാണ് വിജയൻ മാഷ് ചെന്നു കയറിയത്. നിത്യജീവിതത്തിനായി പോരാടുന്ന ഒരു കൊച്ച് കുടുംബമാണത്.
വീടിനോട് ചേർന്ന് മൺകട്ട കൊണ്ട് ഇറക്കികെട്ടിയ നീണ്ട വാരാത്തയിൽ ഇട്ടിരുന്ന ദ്രവിച്ച് ഒടിയാറായ ബെഞ്ചിൽ ഇരുന്നിട്ട് മാപ്പ് ഉറക്കെ വിളിച്ചു പറഞ്ഞു….
‘ചേച്ചിയേ… ഒരു പുട്ട് ‘
വാരാന്തയുടെ കിഴക്ക് ഭാഗത്തായി ചായ തയ്യാറാക്കുന്ന ,നിലംപൊത്താറായ തട്ടി നരുകിൽ നിന്നിരുന്ന സത്യൻ ചേട്ടൻ അതേറ്റ് പറഞ്ഞു …
‘ടിയേ………മാഷിനൊരു പുട്ടെടുത്തേ… ‘
‘ഇനിയെങ്കിലും ഈ തട്ടൊന്നു മാറ്റി കൂടെ സത്യാട്ടാ…?’
ചായ അടിച്ച് ഏന്ത് കാലുമായി നടന്നടുക്കുന്ന അമ്പത് കഴിഞ്ഞ കടയുടമയോട് വിജയൻ മാഷ് ചോദിച്ചു.
‘പോവൂന്നെടത്തോളം പോട്ടെ മാഷേ… ഇതിപ്പോ … എത്തറ നാ ളെന്നാ ….ജീവിതം…’
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ രാത്രിയെ പകലാക്കുകയും പകലിനെ രാത്രിയാക്കുകയും … ശിഷ്ട ജീവിതത്തെ പഴിക്കുകയും ചെയ്യുന്ന പാഴ്ജന്മങ്ങളെ പോലെ സത്യൻ ചേട്ടന്റെ വാക്കുകൾ…
ഷേവ് ചെയ്യാത്ത വെള്ളി കയറിയ നീണ്ട ധാടിയും.കഷണ്ടി കയറിയ തലമുടിയും ഒട്ടിയ കവിളുകളും… ചിതലരിച്ച പോലുള്ള കൈബനിയനും ചായ കറ പുരണ്ട ലുങ്കിയും ആ ശോഷിച്ച ദേഹത്തെ മറച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു പേയ് കോലം.
വിജയൻ മാഷ് ചായ വാങ്ങി ഒരു കവിൾ ഇറക്കി കൊണ്ട് ആ ദയനീയതയിലേക്ക് നോക്കി.ഒരു കാലത്ത് അറിയപ്പെടുന്നൊരു കെട്ടിട മേസ്തിരിയായിരുന്നു സത്യൻ.ജോലിക്കിടെ പാറകെട്ട് പൊളിഞ്ഞ് വീണ് കാലൊടിഞ്ഞു. ഷുഗറും മുറിവും ഒടിവുമായി കുറെ കാലം അനുഭവിച്ചു.ആണും പെണ്ണുമായി രണ്ട് മക്കളാണെങ്കിലും ഊരുതെണ്ടിയായി നടക്കുന്ന 28 കാരനായ മകനെ കൊണ്ട് ഏതൊരു പയോഗവും കുടുംബത്തിനില്ല. മകൾ കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതാണ് സത്യന്റെ ഏറ്റവും വലിയ ദുഃഖം.
അക്കരെ മുള്ളൻകോളനിയിൽ നിന്നും വരുന്ന കുറച്ച് കൂലി പണിക്കാരുടെ കച്ചവടം മാത്രമാണ് ഉള്ളത്.കുടുംബം നോക്കുന്നതും ആ വരുമാനത്തിന്റെ ശിഷ്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *