ഇണക്കുരുവികൾ 10 [വെടി രാജ]

Posted by

ഹരി അവൻ ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് എന്നെ നോക്കുകയാണ്. ഹരി എനിക്കത് മതി എന്ന യാത്ര അയക്കാൻ ,ഒരു നോക്കു കാണാൻ നീ വന്നില്ലെ. ആദ്യ പ്രണയം തകരുമ്പോ ഉള്ള വേദന ഞാൻ അറിഞ്ഞതാ എനി നിനക്കാ വേദന അനുഭവിക്കണ്ട. നിനക്കായി എന്നാൽ ആവുന്ന ഒരു സഹായം ഈ ജീവൻ വെടിഞ്ഞു ഞാൻ നിനക്കു നൽകി പ്രിയ തോഴാ. നിങ്ങൾ മൂന്നു പേരും ഈ നെഞ്ചിലുണ്ടാകും എൻ്റെ ഓർമ്മകളിലും, മാലാഖമാർ പോകാൻ തിടുക്കം കൂട്ടി അവർ എൻ്റെ കൈകളിൽ പിടിച്ചു പറക്കുക്കയാണ് ഒരു കയ്യിൽ തണുപ്പും മറു കയ്യിൽ വേദനയും ഞാൻ അറിയുന്നു. കണ്ണുകൾക്ക് മുന്നിൽ തീക്ഷ്ണമായ വെളിച്ചം ഞാൻ കാണുകയാണ് . കണ്ണുകൾക്ക് അസഹനീയമായ പ്രകാശം മിഴികൾ തുറക്കാനാവുന്നില്ല എനിക്ക്.
മിഴികൾ തുറക്കുമ്പോൾ കണ്ണിലേക്ക് ടോർച്ച് അടിച്ചു നോക്കുന്ന ഡോക്ടർ . കയ്യിൽ പൾസ് നോക്കുന്ന നെഴ്സ് . ഇടതു കയ്യിൽ മറ്റൊരു നെഴ്സ് സൂചി ഇറക്കിയിരുന്നു. മാലാഖമാർ ഇവരായിരുന്നോ . ഞാൻ കണ്ടതെല്ലാം സ്വപ്നമായിരുന്നോ. ഹരി നിന്നോടെനിക്ക് നീതി പുലർത്താൻ കഴിയാതെ പോയി. മരണത്തെ സ്വയം വരിക്കാൻ ഞാനൊരുക്കമാണ് . മരണത്തിനു പോലും വേണ്ടാത്ത ഒരു ജന്മമായി പോയെടാ ഞാൻ.
ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ട്‌ , എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല. നെഴ്സ്മാരുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞു ഡോക്ടർ വെളിയിലേക്ക് പോയി. മിഴികൾക്ക് കനം കൂടിയ പോലെ തോന്നി. മിഴികൾ പതിയെ അടഞ്ഞ സമയത്ത് ഒരു തണുത്ത കരസ്പർഷം എൻ്റെ കവിളിൽ പതിച്ചു. സ്നേഹത്തിൻ്റെ ആ സ്പർഷനം എനിക്കൊരാശ്വാസമായി. മിഴികൾ തുറന്നു നോക്കിയപ്പോൾ അനു. അവൾ എനിക്കരികാലുണ്ട്.
നിത്യ
ഞാനവളോട് മെല്ലെ ചോദിച്ചു
അവൾ പേ വാർഡിലുണ്ട് , ട്രിപ്പ് കേറ്റി കൊണ്ടിരിക്കാ
അവക്കെന്താ പറ്റിയത്
ഏട്ടനെ അങ്ങനെ കണ്ട് തല ചുറ്റി വീണതാ, രണ്ട് വട്ടം ഉണർന്നു പിന്നെയും ബോധം കെട്ടു വീണു
അതു പറയുമ്പോ അവൾ കരയുന്നുണ്ടായിരുന്നു
അമ്മ
എന്താ ഏട്ടാ
കാണാൻ പറ്റോ അമ്മയെ
ഏട്ടാ Icu അങ്ങനെ ആരെയും കാണാൻ പറ്റില്ല
മ്മ് ( ഞാനൊന്നു മുളുക മാത്രം ചെയ്തു )
ചേട്ടൻ പേടിക്കണ്ട ഞാൻ ഇവിടെ തന്നെ കാണും ഞാൻ പെർമിഷൻ വാങ്ങി
നല്ല വേദനയുണ്ട്
തലയിൽ പൊട്ടുണ്ട് കാലിൽ ചതവ് പിന്നെ ഇടതു കൈ പൊട്ടുണ്ട് പിന്നെ ഒക്കെ മുറിവുകളാ
ഞാനെങ്ങനാ ഇവിടെ എത്തിയെ
ഏട്ടാ അതികം സംസാരിക്കണ്ട കിടന്നേ
ഞാൻ കിടന്നു. അങ്ങനെ മൂന്നു ദിവസം ICU കിടന്നു. എനിക്കു കൂട്ടിന് അനുവും. എൻ്റെ എല്ലാ ആവിശ്യങ്ങളും അവൾ മനസറിഞ്ഞു ചെയ്തു തന്നു. അവളുടെ മുന്നിൽ എൻ്റെ നഗ്നത തുറക്കപ്പെടുമ്പോ ഒക്കെ മനുഷ്യ സഹജമായ നാണം എന്നിലുണ്ടായിരുന്നു . അതു മനസിലാക്കി അവൾ തന്നെ പറഞ്ഞിരുന്നു തന്നെ അനുവായി കാണണ്ട ഒരു ഡോക്ടർ ആയി മാത്രം കണ്ടാൽ മതിയെന്ന്.
ഒടുക്കം പേ വാർഡിലേക്ക് എന്നെ മാറ്റിയപ്പോ ഞാൻ തളർന്നു പോയി. ഐ സി യു തന്നെ കിടക്കാൻ മനസു കൊതിച്ചു. അവിടെ കിടക്കുമ്പോ അമ്മയും നിത്യയെയും കാണാൻ കൊതിച്ചിരുന്നു. എന്നാൽ റൂമിൽ വന്നതിൽ പിന്നെ എനിക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അമ്മയുടെ മിഴികൾ തോരാതെ കാണുമ്പോ , കരഞ്ഞു തളർന്ന നിത്യയെ കാണുമ്പോ എല്ലാം ഞാൻ തളരുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *