ഹരി: ഞാൻ നോക്കുന്ന പെണ്ണിനെ നീ വളച്ചത് എന്നെ അറിയിക്കാനല്ലേടാ നാറി നിൻ്റെ ഈ പൊറാട്ടു നാടകം മൊത്തം
ആ വാക്കുകൾ ഒരു മിന്നൽ പിണർപ്പു പോലെ എൻ്റെ കാതുകളിൽ പതിച്ചു. രക്തയോട്ടം നിലച്ചത് പോലെ, ശ്വാസം പോലും എനിക്കു എടുക്കാനാവുന്നില്ല. ഞാൻ കേട്ട വാക്കുകൾ എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. ഞാൻ യാഥാർത്യത്തിൻ്റെ നടുവിലൊ അതോ സ്വപ്നത്തിലോ എന്നു പോലും മനസിലാവുന്നില്ല അവൻ്റെ വാക്കുകൾ മാത്രം എൻ്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.
ഞാൻ : നീ മാളവികയെ ആണോ നോക്കിയത്
ഹരി : ഒന്നുമറിയാത്ത ഇള്ളാ കുട്ടി . ഇറങ്ങി പോടാ എൻ്റെ മുന്നിന്ന്.
ആ വാക്കുകൾ കേട്ട നിമിഷം അനുസരണയുള്ള ഒരു പട്ടിയെ പോലെ ഞാൻ ഇറങ്ങി പോയി. പിന്നിൽ നിന്നും ജിഷ്ണുവും അജുവും വിളിച്ചത് ഞാൻ കേട്ടിരുന്നു പക്ഷെ മനസ് അതെൻ്റെ കൈവിട്ടു പോയി. ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ഫോൺ എടുത്ത് മാളുവിന് ഒരു മെസേജ് അയച്ചു.
ഞാൻ നിനക്കു ചേർന്നവൻ അല്ല വാവേ , സോറി മാളവിക അതിനുള്ള അർഹത എനിക്കില്ല നിന്നെ പൊന്നു പോലെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് നിങ്ങൾ ഒന്നാവണം. അതാണ് ശരി
ഇത്രയും ടൈപ്പ് ചെയ്ത് ഞാൻ മെസേജ് അയച്ചതും ഞാൻ ആകാശത്ത് പറന്നു വിണതും ഒരുമിച്ചായിരുന്നു. ആളുകൾ എനിക്കു ചുറ്റും കൂടി. പെട്ടെന്ന് അജുവും ജിഷ്ണുവും എനിക്കരികിലെത്തി. ഹരി അവൻ മാത്രം വന്നില്ല. വീണു കിടന്ന് രക്തം ഒഴുകുമ്പോഴും അവൻ വന്നില്ല എന്ന മനസിൻ്റെ വേദന മാത്രം ഞാൻ അറിഞ്ഞു.
എ… ടാ …. ന ….. വി ….
ടാ …. എന്തേ …. ലും ….. പ …. റ ….
അവ്യക്തമായി ജിഷ്ണുവിൻ്റെയും അജുവിൻ്റെയും ശബ്ദം ഞാൻ കേട്ടിരുന്നു. പിന്നെ എൻ്റെ മിഴികൾ അടഞ്ഞതെപ്പോ എന്നെനിക്കു തന്നെ ഓർമ്മയില്ല. ആ സമയം മനസിൽ വന്ന ചിന്ത ഒന്നു മാത്രം.
ഹരി ഞാൻ വിടവാങ്ങുന്നു മാപ്പ് അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക്. മാപ്പ്, എൻ്റെ വാവയെ അല്ല നിൻ്റെ മാളവികയെ നിന്നെ ഏൽപ്പിച്ചു ഞാൻ വിടവാങ്ങുന്നു. ഒരിക്കലും വെറുക്കല്ലേടാ .
പിന്നെ എനിക്കു ബോധമില്ലായിരുന്നു നടന്നതെന്താന്നെങ്ങനാ പറയാ .
ആകാശത്തെ മേഘ തേരിൽ ഞാനിരിക്കുമ്പോൾ എനിക്കു കൂട്ടായി രണ്ടു മാലാഖമാർ വന്നിരുന്നു. അവരെന്നെ ആശ്വസിപ്പിച്ചു. എന്നെ സ്നേഹിക്കുന്നവരെ എനിക്കായി കാട്ടിത്തന്നു. രക്തത്തിൽ കുളിച്ച എൻ്റെ ശരീരം ജിഷ്ണുവിൻ്റെയും അജുവിൻ്റെയും മടിയിലാണ്. അവരെന്നെ മുറുകെ പിടിച്ചിരിക്കുന്നു . കാലനിൽ നിന്നും എന്നെ മറക്കാനെന്നവണ്ണം. അവർക്കറിയില്ലല്ലോ അവരെയെല്ലാം വിട്ട് ആകാശത്ത് മാലാഖമാരോടൊപ്പം അവരെ ഞാൻ നോക്കി നിൽക്കുന്നത്.
എൻ്റെ കുഞ്ഞു പെങ്ങൾ അവൾ അവളല്ലെ ആ വരുന്നത്. അവൾ അലമുറയിട്ടു കരയുകയാണ്. നിത്യ മോളേ എന്നോടു ക്ഷമിക്ക് നിന്നെ മാറോടണച്ച് ആ കണ്ണുനീർ തുടക്കാൻ എനി എനിക്കാവില്ല. ആ മാറിലെ ചൂട് വിട്ടകന്നിട്ടു നേരമേറെയായി. നിൻ്റെ ഈ കരച്ചിൽ എനിക്ക് മരണമാം മുക്തിയിലും ശാന്തി തരില്ല. ആ കണ്ണുനീർ കണ്ടു നിൽക്കാൻ എനിക്കാവില്ല.
നിറകണ്ണുകൾ ആയി നിയും വന്നുവോ മാളു. എൻ്റെ ചിതയെരിയുമ്പോ നീ എനി കരയു എന്നു ഞാൻ പറഞ്ഞത് എത്ര സത്യമാണ്. ചില വാക്കുകൾ അങ്ങനെയാണ് വരാനിരിക്കുന്ന കാലത്തിൻ്റെ കയ്യൊപ്പുകൾ നാവിൽ തുമ്പിലുടെ പ്രവഹിക്കും പിന്നെ അത് സത്യമായി പരിണമിക്കുമ്പോൾ നാം തിരിച്ചറിയും. നിയും ഹരിയും ഒന്നു ചേരണം നിങ്ങളുടെ ജീവിതം ഞാൻ കാണും നിങ്ങളറിയാതെ.