ഹരി: ടാ ഒരിക്കലും കേട്ടു കേൾവി പോലുമില്ലാത്ത മനോഹരമായ കഥയാ നി മെനഞ്ഞത്. എട്ടിൽ പഠിക്കുമ്പോ പ്രേമം . പിന്നെ നിനക്കായ് കാത്തിരുന്നു . നീ ഒരുത്തിയെ പ്രേമിക്കുന്നു എന്നു പറഞ്ഞിട്ട് അവൾ നിന്നെ പ്രേമിക്കുന്നു. മന കാമുകിക്ക് ഉമ്മ കൊടുക്കാൻ അവൾ പറഞ്ഞു. പിന്നെ ഒന്നും പോരാഞ്ഞിട്ട് ആ ദൃശ്യം അവൾ നോക്കി നിന്ന് ആസ്വദിച്ചു. അരെ വാ എന്താ കഥ
ഞാൻ: ടാ ഹരി അതൊക്കെ സത്യമാ
ഹരി: ഒന്നു പോടാ ചതിയാ , നല്ല നല്ല പെമ്പിള്ളേരെ കാണുമ്പോ പ്രേമിക്കാൻ മുട്ടുന്നത് വേറെ സുക്കേടാ
ആ വാക്ക് ശരിക്കും അതിരു വിട്ടിരുന്നു. എന്നിലെ മൃഗത്തെ പൂർവ്വാതികം ശക്തിയോടെ ഉണർത്താൻ അതു തന്നെ ധാരാളം . ഒറ്റക്കുതിപ്പിന് അവൻ്റെ കഴുത്തിന് പിടിച്ചു മുറുക്കുമ്പോൾ അബോധ മനസിൽ എവിടെയോ വേദന പടർന്നിരുന്നു. ആ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നതും അവൻ ശ്വാസത്തിനായി കേഴുന്നതും ഞാൻ കണ്ടു
ജിഷ്ണു : നവീ……
ആ ഒരു വിളി ഞാൻ പോലും അറിയാതെ എന്നിലെ മൃഗത്തെ തളച്ചു. നാം എല്ലാരും അങ്ങനെ ആണ് ഫ്രണ്ട്സിനു മാത്രമേ നമ്മുടെ ഫീലിംഗ് അതു പോലെ ഉൾക്കൊള്ളാനും വഴിതിരിച്ചു വിടാനും കഴിയുകയൊള്ളു. എൻ്റെ കൈകൾ അവൻ്റെ കഴുത്തിൽ നിന്നും പിടിയഴിഞ്ഞു. അവൻ ദീർഘശ്വാസം എടുത്തു. ശ്വാസ ഗതി നേരെ ആയതും അവൻ വീണ്ടും വാക്കുകളുടെ മുനയേറിയ ശരങ്ങൾ എനിക്കു നേരെ തൊടുത്തു വിട്ടു.
ഹരി: കണ്ടോ ഇത്ര നേരവും അടങ്ങി നിന്നവൻ സത്യം പറഞ്ഞതും ചുടായത് കണ്ടോ
അജു : ഹരി നിയൊന്നു അടങ്ങ് നമുക്ക് പരിഹാരം കാണാ
ഹരി : നി ഒരു പിണ്ണാക്കും ഉണ്ടാക്കണ്ട എനിക്കറിയ എന്താ വേണ്ടേ എന്ന്
എനിക്കു പറയുവാൻ വാക്കുകൾ ഇല്ല. പറ്റിപ്പോയി ഒരു ദുർബല നിമിഷത്തിൽ എന്നിലെ മൃഗത്തെ എനിക്കു നിയന്ത്രിക്കാൻ കഴിയാതെ പോയി. എൻ്റെ കൂട്ടുക്കാരൻ്റെ കഴുത്തിൽ ഈ കൈകൾ മുറുക്കി ഞാൻ. സത്യത്തിൽ അതു വലിയ തെറ്റു തന്നെയെ എനി അവൻ പറയട്ടെ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
ഹരി: ഇത്രയും നേരം കഥ പറയുമ്പോഴും വാവ, മാളു എന്നൊക്കെ അല്ലെ അവൻ പറഞ്ഞത് മാളവിക എന്ന അവളുടെ പേരു പറഞ്ഞോ അവൻ . ടാ പറയെടാ നിന്നോടാ ചോദിക്കുന്നേ
ഞാൻ: ടാ ഹരി അത്
ഹരി : നീ എൻ്റെ പേരു വിളിക്കരുത് . കാര്യം പറയെടാ
ഞാൻ: അതവളെ അങ്ങനെ വിളിച്ചു വിളിച്ചു അതാ നാവിൻ തുമ്പിൽ വന്നത്
ഹരി : വീണ്ടും കള്ളം
ഞാൻ: അല്ല സത്യം
ഹരി: എന്നിട്ടു രാവിലെ നി അവിടെ ചെന്നപ്പോ വാവ അല്ലേ മാളു എവിടെ എന്നാണോടാ ചോദിച്ചേ
ഞാൻ: അല്ലടാ മാളവിക എവിടെ എന്നു തന്നെ ചോദിച്ചെ
ഹരി : അതെനിക്കറിയാടാ
ജിഷ്ണു: എടാ ഹരി
ഹരി : ജിഷ്ണു നി മിണ്ടരുത്. വളരെ നല്ല പ്ലാനിംഗ് ആണെടാ നിൻ്റെ എന്നെ കൊണ്ട് തന്നെ ഐഡിയ ഉണ്ടാക്കി എനിക്കു നി കാണിക്കാൻ ആഗ്രഹിച്ചത് എന്നെ അറിയിച്ചു .
ഞാൻ: നി എന്തൊക്കെയാടാ പറയുന്നെ
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by