ഇണക്കുരുവികൾ 10 [വെടി രാജ]

Posted by

കള്ളത്തരം പിടിക്കപ്പെട്ടതും അവളിൽ വിടർന്ന ചമ്മൽ ആ മുഖത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചു.
ഞാൻ: നിന്നോടു ഞാൻ പറഞ്ഞോ ഇന്നു ഞാൻ നിന്നെ കണ്ടു പിടിക്കുമെന്ന്
വാവ : കുഞ്ഞൂസെ ഇപ്പോ പോ ഈവനിംഗ് സംസാരിക്കാ
ഞാൻ: ശരി, പിന്നെ ഇതെൻ്റെ ചങ്ക്സ് , ജിഷ്ണു, അജു അല്ല ഹരി എവിടെ ഐഡിയ തന്നവൻ മുങ്ങിയോ
അവൾ അവരെ നോക്കി ഒരു പുഞ്ചിരി നൽകി പിന്നെ എന്നോടായി പറഞ്ഞ.
വാവ : എന്നാ വിട്ടോ മോനെ
ഞങ്ങൾ മുവരും അവിടെ നിന്നും ഇറങ്ങി ക്ലാസ്സിൽ പോയി ഹരി അവിടെ ഇല്ല കോളേജിലൊക്കെ നോക്കിയിട്ടും അവനെ കണ്ടില്ല ഒടുക്കം അജു പറഞ്ഞ പോലെ പഴയ സ്പോട്ടിൽ പോയപ്പോ അവൻ അവിടെ ഇരിക്കുന്നു.
ഞാൻ: എന്താടാ നി മുങ്ങി കളഞ്ഞത് . അവളെ പരിചയപ്പെടുത്താൻ നോക്കിയപ്പോ നിന്നെ കണ്ടില്ലല്ലോ
അതു പറഞ്ഞു തീരലും ഹരിയുടെ കൈ എൻ്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. ആ അടിയുടെ വേദന എന്നിലെ മൃഗത്തെ ഉണർത്താൽ പര്യാപ്തമായിരുന്നു. എൻ്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു . ഇരയുടെ മേൽ നോക്കുന്ന സംഹത്തെ പോലെ ഞാൻ അവനിലേക്ക് മിഴികൾ ഉയർത്തിയതും എന്നിലെ മൃഗം താനെ ശാന്തമായി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ എന്നെ തന്നെ നോക്കുന്നുണ്ട്. അവൻ ഇപ്പോഴും കരയുന്നുണ്ട്.
ഹരി: ചതിയനാ നീ
ഞാൻ : ഞാനോ നിനക്കെന്താ പറ്റിയത് ഹരി
ഹരി: നി അവളെ തട്ടിയെടുത്തില്ലെ ചതിയ
ഞാൻ: ആരെ നിനക്കെന്താ വട്ടായോ
ഹരി : ആടാ എനിക്കു വട്ടാ
അതും പറഞ്ഞവൻ എന്നെ തല്ലാൻ കൈ ഓങ്ങിയ നിമിഷം ജിഷ്ണു ഇടക്കു കയറി അവനെ പിടിച്ചു മാറ്റി.
ഞാൻ: ജിഷ്ണു വിടെടാ അവനെ അവൻ തല്ലട്ടെ ഒരു തെറ്റും ചെയ്യാത്ത എന്നെ അവൻ തല്ലട്ടെ
അതു കൂടി കേട്ടപ്പോ അരിശം മൂത്ത ഹരി എന്നെ വീണ്ടും തല്ലി. കവിളത്ത് ആ കൈ പാടുകൾ തിണർത്തു പൊങ്ങുമ്പോ നെഞ്ചിൽ അതിലും വലിയ വേദന അവൻ പകർന്നു.
ഹരി : മതിയെടാ നായെ നിൻ്റെ അഭിനയം. മതി നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ദാ ഇവിടെ തീർന്നു.
അജു : എന്താടാ എന്താ നിനക്കു പറ്റിയത് ഹരി പറയെടാ
ഹരി: ആദ്യം ഇവനു ആ ജിൻഷയെ ഇഷ്ടം. പിന്നെ അവളെക്കാൾ കാണാൻ കൊള്ളുന്ന ഒന്നിനെ കണ്ടപ്പോ അവളെ തട്ടി മറ്റവളിലേക്കു ചാടി.
ജിഷ്ണു : ടാ അവനൊക്കെ ആ കഥ ആദ്യമേ പറഞ്ഞില്ലെ
ഹരി: നിയൊക്കെ അതു വിശ്വസിച്ചോ , ഇവൻ നല്ലൊരു നടനാ, കള്ളം പറഞ്ഞു ഫലിപ്പിക്കാനുള്ള ഇവൻ്റെ കഴിവ്
അജു : ടാ വാക്കുകൾ സുക്ഷിച്ച് പറയെടാ
ഹരി : നീ മിണ്ടാതെ ഇരിക്കെടാ അവിടെ .
അവൻ്റെ വാക്കുകൾ എന്നിലേക്ക് തീക്കനലായി പെയ്തിറങ്ങുകയായിരുന്നു. സൗഹൃദത്തിൻ്റെ ഇരുമ്പു കോട്ടയിൽ ആരും തകർക്കാത്ത അനശ്വരമായ ബന്ധം സ്വപ്നം കണ്ട ഞങ്ങൾ ഇപ്പോ വേർപിരിയുമോ എന്നു പോലും അറിയാത്ത അവസ്ഥ. അവനിലെ ദേഷ്യത്തിൻ്റെ കാരണമറിയില്ല, താൻ ചെയ്ത തെറ്റെന്താണെന്നും അറിയില്ല .

Leave a Reply

Your email address will not be published. Required fields are marked *