സമയം ഒഴുകി അകന്നു മനസിൽ സന്തോഷവും ആകാംക്ഷയും ഭയവും ഒരു പോലെ. എൻ്റെ അവസ്ഥ മനസിലാക്കാതെ ജിഷ്ണു അഭിനയിച്ചു തകർക്കുമ്പോ മോന്തക്കിട്ട് ഒന്നു കൊടുക്കാൻ തോന്നി. പാവം ആത്മാർത്ഥമായി എനിക്കു വേണ്ടി പരിശ്രമിക്കുന്ന അവനെ ഞാൻ എന്തൊക്കായാ ചിന്തിക്കുന്നത്.
പെട്ടെന്ന് ഹരി അവിടെ നിന്നും ദൂരേക്ക് പോകുന്നത് ഞങ്ങൾ കണ്ടു അപ്പോഴേക്കും അജു അങ്ങോട്ടേക്ക് വിളിച്ചു . ഞങ്ങൾ അവനരികിലെത്തി.
അജു : അളിയാ കണ്ടു പിടിച്ചെടാ നിൻ്റെ മോളെ
ഞാൻ :സത്യം
അജു : ആടാ കാവ്യ പറഞ്ഞു അപ്പുവേട്ടൻ വാവക്കു തന്നതാ വേണേ എടുക്കാം അല്ലെ കളയാം എന്നു പറഞ്ഞ് ഒരേട്ടൻ തന്നിട്ടു പോയി. എന്നിട്ട് അത് മേശപ്പുറത്തു വെച്ചു കൊറച്ച് കഴിഞ്ഞ് നിൻ്റെ കക്ഷി ആദ്യം അവൾ വാതിൽക്കൽ വന്നു നോക്കി. നിന്നെ അവിടെ കണ്ടപ്പോ ഓടി ബെഞ്ചിലെ ഡയറി മിൽക്ക് എടുത്തു. പിന്നെ ആ കടലാസെടുത്ത് നുവർത്തി തിരിച്ചും മറിച്ചും നോക്കി. അതിൻ്റെ മുഖം കാണണം സങ്കടായി പാവത്തിന് പിന്നെ ആ കടലാസ് മടക്കി ബുക്കിനുള്ളിൽ വെച്ചു ഇപ്പോ ക്ലാസിലെ പിള്ളേര് അവളെ ഇളക്കി കൊണ്ടിരിക്കാ
ഞാൻ : ആണോ
അജു : ടാ നിനക്കു കാണണ്ടെ
ഞാൻ : പിന്നെ
അജു : എന്നാ വാടാ
ഞങ്ങൾ അവളുടെ ക്ലാസിൻ്റെ വാതിൽക്കൽ എത്തി എനിക്കായി അവളെ എൻ്റെ ആത്മമിത്രം ചുണ്ടിക്കാട്ടി തന്നു. ആദ്യമായിട്ടായിരിക്കും ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിനെ അവൻ്റെ സുഹൃത്ത് അവന് കാണിച്ചു കൊടുക്കുന്നത്
അജു : ആ നീല ചുരിദാറാ
” കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം
ഓ…
കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ
നൊമ്പരം ഓ…..
ഗോപുര പൊൻ കൊടിയിൽ അമ്പലപ്രാവിൻ മനം
പാടുന്നൊരാരാധനാ മന്ത്രം പോലെ
കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ
നൊമ്പരം ഓ……”
മനസറിയാതെ എന്നിലേക്ക് ഓടിയെത്തിയത് ലാലേട്ടൻ്റെ അഭിമന്യു സിനിമയിലെ പാട്ടിൻ്റെ ഈണമാണ്. അതും ബാഗ് ഗ്രൗണ്ട് മ്യുസിക്കായി മനസിൽ കണ്ട് ഞാനവളെ കൺ കുളിരെ കണ്ടു.
അവളുടെ സൗന്ദര്യത്തിൽ ലയിച്ച എന്നെ തട്ടി വിളിച്ചത് ജിഷ്ണുവാണ്
ജിഷ്ണു : വായി നോക്കി നിൽക്കാതെ അവളോട് സംസാരിക്കെടാ പൊട്ടാ
ഞാൻ കാവ്യയെ വിളിച്ചു അവളോട് മാളുവിനെ വിളിക്കാൻ പറഞ്ഞു കാവ്യ പറഞ്ഞതനുസരിച്ച് അവൾ ഞങ്ങൾക്കരികിലെത്തി.
ഞാൻ: വാവേ
അവൾ: വാവയോ അതാരാ ഞാൻ മാളവികയാ
ഞാൻ: അയ്യോ ആളു മാറിയെന്നാ തോന്നുന്നെ അല്ലെടാ അജു
അവൾ: എന്നാ ഞാൻ പോട്ടെ ചേട്ടാ
ഞാൻ: നിയോന്നു നിന്നെ
അവൾ കുറച്ചു ശബ്ദമുയർത്തി എന്നോടായി ചോദിച്ചു
അവൾ: മ്മ് എന്താ
ഞാൻ: അതെ ആ ബുക്കിൽ വെച്ച വെള്ള പേപ്പറും പിന്നെ ബാഗിൻ്റെ സൈഡിൽ വെച്ച ഡയറി മിൽക്കും തന്നാൽ ഞങ്ങൾക്ക് പോകായിരുന്നു
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by