ഞാൻ: അതെന്തിനാ
ഹരി: ടാ പൊട്ടാ അതെൻ്റെ ഫ്രണ്ടിൻ്റെ കൊടുത്ത് അവിടെ മേശപ്പുറത്ത് നീ കൊടുത്തതാ എന്നു പറഞ്ഞ് വെക്കും
ഞാൻ: അതിലിപ്പോ എന്താ
ഹരി: ടാ പൊട്ടാ ഞാനും അജുവും ജനലരികിൽ നിന്നും നോക്കും നീയും ജിഷ്ണുവും ദൂരെ നിക്കണം
ഞാൻ: അതെന്തിനാടാ ഞാനും ജനലരികിൽ നിക്കാ
ഹരി : നീ ശരിക്കും പൊട്ടനാണോ, നിന്നെ ഇങ്ങനെ കളിപ്പിക്കുന്ന അവൾ നീ അവിടുണ്ടോ എന്ന് നോക്കാതെ അതെടുക്കുവോ
ഞാൻ: അതു ശരിയാടാ
ജിഷ്ണു : അളിയാ കാഞ്ഞ ബുദ്ധി തന്നെ
ഹരി: വാതിൽ നിന്നു നോക്കിയാ നിന്നെ കാണുന്ന ദൂരത്ത് നിന്ന് നീയും ജിഷ്ണുവും സംസാരിക്കണം
ഞാൻ: അതു ഞാനേറ്റു അളിയ
ജിഷ്ണു : ഞാൻ അഭിനയിച്ചു പൊളിക്കും.
ഹരി: ഡയറി മിൽക്കു വേണേ ആരും എടുക്കാ പക്ഷെ ആ കത്ത് അവളെ എടുക്കു. അല്ലെ അതിലൊന്നും എഴുതിട്ടില്ല എന്നു കാണുമ്പോ അവൾക്കു മാത്രമേ സങ്കടം വരു. അത് ഞാനും അജുവും നോക്കി ഉറപ്പിക്കാം എന്നിട്ടു നിൻ്റെ മാളുനെ കാട്ടിത്തരാ മോനെ
പിന്നെയും കൊറെ നേരം കളിയും ചിരിയുമായി മുന്നോട്ടു പോയി. ഉച്ച സമയം ആയപ്പോ ഫുണ്ട് കഴിച്ച് പ്ലാനുകൾ പ്രായോഗികമാക്കാം എന്നും തീരുമാനിച്ച് ഞാൻ കാൻ്റീനിൽ പോയി. നിത്യയും ജിൻഷയും അവിടുണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് നാണം വിടർന്നിരുന്നു. ഒരു ആദ്യ ചുംബനത്തിൻ്റെ ബാക്കി ഭാഗം എന്നതു പോലെ.
ഞങ്ങൾ ഇരുന്ന് ഫുണ്ട് കഴിക്കുമ്പോ എനിക്കോർമ്മ വന്നത്.
ഞാൻ ജിൻഷയോട് സ്വകാര്യമായി പറഞ്ഞു
ഞാൻ: ടി എൻ്റെ പിന്നിലിരിക്കുന്ന പെൺകൊച്ചിൻ്റെ പേര് ചോദിക്കോ
ജിൻഷ : എന്തിനാ മോനെ
ഞാൻ: അതൊക്കെ പറയാ പ്ലീസ്
ജിൻഷ : ഒക്കെ
നിത്യ: എന്താ അവിടെ
ഞാൻ: അതു ഞങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള സ്വകാര്യ
നിത്യ : അതെപ്പോ
ജിൻഷ : അതെക്കെ ഇണ്ട് ലേ എട്ടാ
നിത്യ: എന്നിട്ട് എന്നോടു പറഞ്ഞില്ലല്ലോ
ഞാൻ: അതൊക്കെ പറയാടി ഇപ്പോ നി കഴിക്ക്
നിത്യ ഫുണ്ടിലേക്കു ശ്രദ്ധ കൊടുത്തു ജിൻഷ ആ കുട്ടിയെ നോക്കി
ജിൻഷ : ഏട്ടാ ഇവളെ എനിക്കറിയാ പേര് അജലി’
ഞാൻ: ഇന്നു ഫുൾ പൊട്ടത്തരാണല്ലോ
ജിൻഷ : എന്താ
ഞാൻ : മാളു ആണെന്നൊരു സംശയം
ജിൻഷ : കണ്ടില്ലെ
ഞാൻ : എവിടെ, ഇന്ന് കണ്ട് പിടിക്കും
ജിൻഷ : ഓൾ ദ ബെസ്റ്റ്
ഞാൻ : താങ്ക്സ്
വേഗം ഫുണ്ട് കഴിച്ച് ഞാൻ അവൻമാരുടെ അടിത്തേക്ക് പോയി. അവിടെ അവൻ്റെ ഒരു കൂട്ടുക്കാരി ഉണ്ടായിരുന്നു. അവൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നെ അവൻ ചുണ്ടിക്കാട്ടിയ ഭാഗത്ത് ഞാനും ജിഷ്ണുവും നിന്നു വർത്താനം പറയാൻ തുടങ്ങി. അവർ മൂന്നു പേരും അവളുടെ ക്ലാസിലേക്കും. ജിഷ്ണു സംഭവം സീരിയസ് ആയി തന്നെ എടുത്തത് അവനങ്ങ് തകർത്ത് അഭിനയിക്കുകയായിരുന്നു.