ഞാൻ: ടാ ക്ലാസ് ഇപ്പോ തൊടങ്ങും അതു വലിയ കഥയാ
ഹരി: എന്നാ നമ്മൾ ക്ലാസിലിരിക്കുന്നില്ല ഇതറിഞ്ഞിട്ടു മതി ബാക്കി കാര്യം
അവർ മൂന്നുപ്പേരും തീരുമാനം എടുത്തു കഴിഞ്ഞു. എനിക്കു സമ്മതം മൂളുകയല്ലാതെ മറ്റു വഴികളില്ലാതായി. അവരോടൊപ്പം ഞാനും ക്ലാസ്സിനു പുറത്തിറങ്ങി. ഞങ്ങൾ കോളേജിന് വെളിയിൽ ഒരു ഒഴിഞ്ഞ പറമ്പുണ്ട് അവിടെ പൊളിഞ്ഞു തരിപ്പണമായ ഒരു കെട്ടിടം . അവിടെ ഞങ്ങൾ ഇരുന്നു.
ഹരി : എനി പറ മോനെ എന്താ കാര്യം
ഞാൻ: എടാ ഞാൻ വേറെ ഒരാൾ ആയി ഇഷ്ടത്തിലായിപ്പോയി
ഹരി: എന്ത്
ജിഷ്ണു : അന്നെന്തൊക്കയാ മോൻ പറഞ്ഞത്
അജു : എനിക്ക് അന്നേ അറിയായിരുന്നു ഇങ്ങനെ ഒകെ ആവുമെന്ന്
ഹരി: ഒന്നു മിണ്ടാതെ നായിൻ്റെ മക്കളെ
അതു കേട്ടതും ഇരുവരും മൗനം ഹരിയുടെ വാക്കുകളിലെ നീരസം അവരുടെ മുഖത്തു കാണം. ഹരിയുടെ ആവിശ്യപ്രകാരവും വെറുപ്പിക്കൽ സഹിക്കാവുന്നതിന് അപ്പുറം ആയതിനാലും ഞാൻ അവർക്കു മുന്നിൽ കുറ്റസമ്മതം നടത്തി. വള്ളി പുള്ളി വിടാതെ ഞാൻ പറഞ്ഞു മൂന്നു ദിവസത്തെ എൻ്റെ പ്രണയഗാഥ. എന്നെ ശരിക്കും ഞെട്ടിച്ചത് ജിഷ്ണുവും അജുവുമാണ്. അവർ ഫുൾ ത്രില്ലിൽ എക്സൈറ്റഡ് പിന്നെ കൂടുതൽ അറിയണ്ടത് അവർക്ക് മാത്രം അതു കണ്ടും കേട്ടും ഹരി ചിരിച്ചിരുന്നു.
ജിഷ്ണു : നീ അവളെ കണ്ടോടാ
ഞാൻ: എവിടെ കാണാൻ പറ്റിയില്ല
അജു: അതെന്താടാ
ഞാൻ: അവളുടെ പേരിൽ ആ ക്ലാസിൽ മൂന്നെണ്ണം ഉണ്ട്
ഹരി: അയ്യോടാ പെട്ട്
ജിഷ്ണു : ഇന്ന് കാണാൻ ആശിച്ചു വന്നതല്ലേ
അജു : അതാണല്ലെ രാവിലത്തെ മുഖത്തെ വാട്ടം
ഞാൻ: പിന്നെ അല്ലാതെ ഞാൻ അത്ര കൊതിച്ചു പോയെടാ
ഹരി: നിനക്കവളെ കണ്ടാ പോരെ വഴിയുണ്ട്.
ഞാൻ: എങ്ങനെ
മൂവരും ആകാംക്ഷയോടെ ഹരിയെ നോക്കി.
ഹരി: ടാ BBA അല്ലെ ഞാൻ നോക്കുന്ന കുട്ടിയും അവിടാ
ഞാൻ: അതെപ്പോ
ഹരി: അതൊക്കെ ഉണ്ട് മോനെ ഞാൻ ഒന്നു രണ്ട് വട്ടം പറഞ്ഞു നോക്കി നോ റിപ്ലേ
ഞാൻ: അപ്പോ വീണിട്ടില്ല അല്ലേ
ഹരി: ഇല്ല മോനെ, നിന്നെ പോലെ എനിക്കിങ്ങോട്ടു വരില്ല ഞാൻ പിന്നാലെ നടക്കണം
ഞാൻ: അപ്പോ അവൾ ഹെൽപ്പ് ചെയ്യോ
ഹരി: അതല്ലെടാ പൊട്ടാ എൻ്റെ കൊറെ ഫ്രണ്ട്സ് ആ ക്ലാസിലുണ്ട്
ഞാൻ: അതു കൊള്ളാം എന്താ പ്ലാൻ
ഹരി : നീ ഒരു ഡയറി മിൽക്ക് വാങ്ങ് പിന്നെ ഒരു വൈറ്റ് പേപ്പർ നാലായി മടക്കിയത്.