ഞാൻ : അറിയാടാ
അജു : അതാ അവൻ്റെ മുഖത്തൊരു മ്ലാനത
ഹരി : ആണോടാ
ജിഷ്ണു : കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അ കാക്കച്ചി കൊത്തി പോയി
കിട്ടിയ അവസരം അവർ മൊതലാക്കി. അല്ലേലും ഫ്രണ്ട്സ് എന്നു പറഞ്ഞാൽ അങ്ങനെയാണ്. ഒരേ വേവ് ലംഗ്ത്തിൽ അടുത്തു വരുന്നവരാണ് സുഹൃത്ത് ആയി നാം തിരഞ്ഞെടുക്കുക. അത് തമ്മിലുള്ള റേഷ്യോ തീരുമാനിക്കും ആ സൗഹൃദത്തിൻ്റെ ആഴം. അത് സയൻസ്. ശരിക്കും ഫ്രണ്ട്സ് എന്ന് പറഞ്ഞാ പൊളിയല്ലേ
” ഫ്രണ്ട് രക്ത ബന്ധമന്യേ നമുക്ക് കൂട്ടായി കൂടുന്ന സഹയാത്രികൻ, ജീവിത പാതയിലെ കല്ലിലും മുള്ളിനും മുന്നിൽ തളരാതിരിക്കാൻ കൈത്താങ്ങായി കൂടെ വരുന്നവൻ. അത് ആണോ പെണ്ണോ ആവാം. കരയുന്ന നിമിഷം ചിരിപ്പിക്കാൻ പാടു പെടും, സന്തോഷിച്ചു നിക്കുമ്പോ കൂടെ ചിരിപ്പിക്കുമെങ്കിലും നമ്മെ കരയിപ്പിക്കാൻ പോലും കഴിവുള്ള ശക്തൻ. വാക്കുകളിൽ ബലമുള്ള കൂട്ട് പ്രതിസസികളിൽ നമുക്കു മുന്നിൽ നിക്കുന്ന പോരാളി, പ്രണയത്തിന് മുന്നിൽ അവൻ ഹംസം വ്യത്യസ്ത വേഷപ്പകർച്ചകൾ അണിഞ്ഞ് നമ്മുടെ സന്തോഷം ആഗ്രഹിക്കുന്ന ഒരു ജന്മം, കാശിനാവിശ്യമുള്ളപ്പോൾ കാശു തന്ന് പണക്കാരനാവും സ്വയം കശ് ചോദിക്കുമ്പോ യാചകനാവും. നാണം, മാനം എന്നും നോക്കാതെ പറയാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ഒരേ ഒരു ബന്ധം അതാണ് സൗഹൃദം ചിലപ്പോ അതിലുപരിയും ആവാം. ഒരിക്കലും പറഞ്ഞാൽ തീരാത്ത, പറഞ്ഞു മനസിലാക്കാൻ കഴിയാത്ത തെറി വിളിയുടെയും തല്ലിൻ്റെയും ഇണക്കത്തിൻ്റെയും പിണക്കത്തിൻ്റെയും സ്നേഹത്തിൻ്റെയും മായാലോകം. സൗഹൃദം എന്ന ലഹരി നുകരാത്ത ഒരു മനുഷ്യനും ഈ ഭൂമിയിലില്ല അതാണ് വാസ്തവം.
ഞാൻ: ഒന്നു പോയേടാ അവളുടെ നിശ്ചയം ഉറപ്പിച്ചാ ഞാനെന്തിനാ കരയുന്നെ
ഹരി: എന്താടാ നിനക്കവളെ ഇഷ്ടമായിരുന്നില്ലെ
ഞാൻ: ജിഷ്ണുനും അജുനും ഇഷ്ടല്ലാത്തൊണ്ട് അതെന്നേ വിട്ടു ഞാൻ
അജു : ഒന്നു പോയേടാ
ജിഷ്ണു : നീ സീരിയസ് ആയി പറഞ്ഞതാണോടാ
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു
ഞാൻ: ആടാ കോപ്പേ
ജിഷ്ണു: എന്നാ അവളുടെ നിശ്ചയം ഞങ്ങൾ മൊടക്കും നീ കെട്ടിയാ മതി അവളെ
എൻ്റെ അമ്മോ ബെസ്റ്റ് കമ്പനിക്കാര് നോക്കിയ സമയത്ത് കൂടെ നിന്നില്ല ഇപ്പോ തലയൂരി വേറെ പ്രേമം കട്ടക്ക് തലക്ക് പിടിച്ചപ്പോ എന്താ സ്നേഹം.
ഞാൻ : ടാ അതൊന്നും വേണ്ട
അജു : അതൊന്നും ശരിയാവില്ല ഞങ്ങൾ കാരണം പോയത് ഞങ്ങൾ ശരിയാക്കാം
ഞാൻ: ടാ പോത്തേ അതൊന്നും അല്ല കാര്യം . അതൊക്കെ പറയാ
ഹരി : അല്ല ഇപ്പോ പറ
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by