നഷ്ടങ്ങളുടെ ഒരു കൂമ്പാരമായി. തോൽവികൾ ഏറ്റു വാങ്ങി മനസു ഒരു പരുവമായി. സ്നേഹം അതെനിക്കിപ്പോ ഭയമാണ് . നിത്യ തന്നെ കണ്ടില്ലെ
അപ്രതീക്ഷിതമായി ഒരു വിരുന്നുക്കാരൻ മുറിയിൽ കയറി വന്നു. ആ വിരുന്നുക്കാരനെ നേർക്കുനേർ നോക്കാനാവാതെ എൻ്റെ മിഴികൾ വിദൂരതയെ തേടി. ജനലിനു വെളിയിൽ തെളിഞ്ഞ നീലാകാശവും അതിലെ പറവകളും കാറ്റിൽ നൃത്തമാടുന്ന തെങ്ങും ഓലത്തുമ്പിലിരുന്ന് ഊഞ്ഞാലാടുന്ന കിളികളും എനിക്കായി കാഴ്ചകളുടെ വിരുന്നെകി.
അമ്മ: മോനെ ഹരി അകത്തേക്കു വാടാ
അവൻ അകത്തേക്കു വരുന്ന കാലടി ശബ്ദങ്ങൾ എൻ്റെ കാതിൽ മുഴങ്ങി . മനസിൽ അകാരണമായൊരു ഭീതിയും
ഹരി: അമ്മേ ഞങ്ങൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കുന്നമായിരുന്നു
അമ്മ: അതിനെന്താ മോനെ, വാ മോളെ നമുക്ക് ചായ കുടിച്ചേച്ചു വരാ
അവർ റൂമിനു വെളിയിൽ ഇറങ്ങിയതും അവൻ വാതിലടച്ചു കുറ്റിയിട്ടു. എനിക്കരികിൽ വന്നിരുന്നു
ടാ മുഖത്തേക്ക് നോക്കെടാ
ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല അതാ സത്യം പക്ഷെ അവൻ്റെ ഒച്ച ഒന്നൂടി ഉച്ചത്തിലായപ്പോ ഞാൻ നോക്കി
ചത്തില്ലെടാ നിനക്കു ഭാഗ്യമില്ല
അതിന് എനിയും സമയമില്ലെടാ നിനക്ക് ശ്രമിക്കാലോ
പറ്റില്ലെടാ ബോധം വന്നപ്പോ ഒന്നു ചത്തു കിട്ടിയാ മതി എന്നു കരുതിയതാ
എന്നിട്ടെന്തേ വേണ്ടന്ന് വെച്ചെ
നിത്യ അവൾക്കു വേണ്ടിയാടാ അതിൻ്റെ അവസ്ഥ നിനക്കറിയോ എന്ന് എനിക്കറിയില്ല
അറിയാ ഞാനും ഉണ്ടായിരുന്നു
സോറി എനിക്കറിയില്ലായിരുന്നു. അവളു നിന്നെയൊടാ
ആണോ ത്യാഗി ആവാണോ
അല്ലടാ നി പറഞ്ഞതാ ശരി വെറുതെ അഭിനയിച്ചു കൂട്ടി
എന്തിനാടാ ഇപ്പോ സത്യങ്ങൾ വിളിച്ചു പറയുന്നത്
തോന്നി അതാ പറഞ്ഞത്
എനിയിപ്പോ ആരെയാ അടുത്തതായി നോക്കാൻ പോവുന്നെ
കാണാൻ കെള്ളാവുന്ന പെമ്പിള്ളേരെ കാണുമ്പോ ഞാൻ വളച്ചോളുമെടാ
നിൻ്റെ കഴിവ് എനിക്കല്ലെ അറിയു
ഒന്നു പോടാ കളിയാക്കാതെ, ടാ
എന്താടാ
ഇപ്പഴും പിണക്കാണോ
ഇല്ലടാ
ഞാൻ വീണു കടന്നപ്പോ നി വന്നില്ലാലോ. അമ്മ പറഞ്ഞു ജിഷ്ണുവും അജുവും കൂടാ എന്നെ ഇവിടെ എത്തിച്ചത് എന്ന്
ടാ അത് അപ്പോഴത്തെ ദേഷ്യത്തിൽ അറിയാണ്ടെ
പ്രശ്നം ഇല്ലെടാ എനിക്ക് മനസിലാവും
ടാ ഞാനൊന്നു ചോദിക്കട്ടെ
എന്താടാ
മാളവിക നിന്നെ തന്നെ മതിയെന്നു പറഞ്ഞാലോ
ഞാൻ ചത്തിനെ നിനക്കെളുപ്പായിരുന്നെടാ പ്രശ്നം ഒന്നുമില്ല
ചിലപ്പോ വാശി പിടിക്കും
അപ്പോ എന്തു ചെയ്യും , എനി എനിക്കവളെ കിട്ടില്ല
കിട്ടും നി പേടിക്കണ്ട
എങ്ങനെ
എൻ്റെ ഇതൊക്കെ ഒന്നു മാറട്ടെ
എന്നിട്ടെന്താക്കാനാടാ
ഞാൻ കോളെജിലെത്തിയാ തീരും ഈ പ്രശ്നം
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by