അതിലേറെ എന്നെ വേദനിപ്പിച്ചത് അച്ഛനായിരുന്നു. ആ കണ്ണുകൾ കലങ്ങുന്നത് ആദ്യമായി ഞാൻ കണ്ടു . ആ ശബ്ദം ഇടറിയതാദ്യമായി ഞാൻ കേട്ടു . ഒരിക്കലും പതറാതെ പടപൊരുതിയ അച്ഛൻ തളർന്നത് എനിക്ക് കാണാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഇപ്പോ ഇവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തായിരുന്നു ഉണ്ടാവുക. ഓർക്കുമ്പോൾ തന്നെ മനസിൽ ഭീതി പടർന്നു.
മാളുവിൻ്റെ ചില വാക്കുകൾ എൻ്റെ മനസിലേക്കു കടന്നു വന്നു ” ആ ഹൃദയം തുടിക്കുന്നതു വരെ ഈ ഹൃദയം തുടിക്കു അത് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും “. മനസിലെ ഭീതി ഒന്നു കൂടി ആക്കം കൂട്ടാൻ ആ ചിന്ത മാത്രം മതി. ഞാൻ സെൻഡ് ചെയ്ത ആ മെസേജ് പിന്നെ എൻ്റെ ആക്സിഡൻ്റ് അവളുടെ അവസ്ഥ എന്തായിരിക്കും അവൾക്ക് വല്ലതും പറ്റിയിട്ടുണ്ടാകുമോ അറിയാൻ ഒരു വഴിയും ഇല്ല . അതു തന്നെ കൂടുതൽ വേദനിപ്പിക്കുന്നു.
ഹരി അവൾക്ക് ചേർന്നവനാ താൻ ജീവനോടുള്ളപ്പോ അവളെ അവനു കിട്ടാൻ സാധ്യത കുറവാ, അവൾ തന്നെ വെറുക്കണം അതിനുള്ള വഴി താൻ തന്നെ കണ്ടെത്തണം . ആലോചിക്കും തോറും തലയിൽ കനം കൂടുന്നു . അസഹ്യമായ വേദന തലയിൽ പടരുന്നു കണ്ണുകളിൽ കനം കൂടുന്നു ഞാൻ പതിയെ മയങ്ങി.
ഉണരുമ്പോ അമ്മയും അനുവും അടുത്തുണ്ട് . നിത്യയും അച്ഛനുമില്ല.
അമ്മേ എന്താ ഉണ്ടായത്
നിനക്കൊന്നും ഓർമ്മയില്ലെ
ഇല്ല
നിന്നോട് എത്ര വട്ടം പറഞ്ഞു ഫോണിൽ തോണ്ടി നടക്കരുത് എന്ന്
അമ്മ അത്
നി ഫോണിൽ നോക്കി റോഡ് മുറിച്ചു കടന്നു ഒരു കാർ നിന്നെ ഇടിച്ചിട്ടു
കാറാണോ ഇടിച്ചത് ഞാനറിഞ്ഞില്ല
ജിഷ്ണുവും അജു പിന്നെ ആ കാറുക്കാരനും കൂടിയാ നിന്നെ ഇവിടെ എത്തിച്ചത്
ഹരി വന്നില്ലാ അല്ലേ
അവനാ നിത്യയോട് പറഞ്ഞത് . അപ്പോ വീണതാ എൻ്റെ കുട്ടി
അമ്മേ
ഹരിയാ അവളെ ഇവിടെ എത്തിച്ചത്
മ്മ് ഞാനൊന്നു മൂളുക മാത്രം ചെയ്തു
.നിനക്കെന്തേലും പറ്റിരുന്നേ നിത്യ എനിക്കു പേടിയാവുന്നു
എന്താ അമ്മേ
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട . എത്ര വട്ടാ എൻ്റെ കുട്ടിക്ക് ബോധം പോയത് ,
അനു പറഞ്ഞിരുന്നു
വേറെ എന്തേലും പറഞ്ഞോ അവൾ
ഇല്ല
എന്നാ അതിനു വട്ടായില്ല എന്നേ ഉള്ളു എന്തൊക്കെയാ എൻ്റെ കുട്ടി കാട്ടിക്കൂട്ടിയത്. ഒരു ഭ്രാന്തിയെ പോലെ നിൻ്റെ പേരും പറഞ്ഞ് അവളു കാട്ടി കൂട്ടിയതിന് കണക്കില്ല.
അമ്മേ
പറയുവാൻ കൂടുതൽ വാക്കില്ല എനിക്ക്, എന്താണ് പറയേണ്ടത് എന്നു എനിക്കറിയുകയുമില്ല.
നോക്കട്ട നീ ഒടുക്കം രണ്ടു ദിവസം ഡോക്ടർ മരുന്നു കുത്തിവെച്ച് ഉറക്കി കിടത്തി എൻ്റെ കുട്ടിനെ
പിന്നെ നിന്നെ അവിടെ കൊണ്ടു വന്നു കാണിച്ചിട്ടാ ഒന്നടങ്ങിയത്
മനസ് വല്ലാത്ത ഒരവസ്ഥയിലാണ് ശരിരം തളർന്നു ഇപ്പോ മനസും ,ജീവനുണ്ട് എന്നാലും നിർജിവമാണ്. തൻ്റെ ജീവിതം ഒഴുകുന്ന വഴികൾ തനിക്കു തന്നെ അന്യമാണ്. ദൈവം തനിക്കായ് എന്താണ് കരുതി വച്ചതെന്ന് അറിയില്ല.
ഇണക്കുരുവികൾ 10 [വെടി രാജ]
Posted by