അതേ അവൾ തന്നെ റുമാന, എന്റെ മഞ്ഞു പൊഴിയുന്ന പോലെ ഒരു തോന്നൽ മനസ്സാകെ ഒരു അസ്വസ്ഥതയും സന്തോഷവും. ഞാൻ എന്റെ ഫോൺ ചാടി എടുത്ത് കാൾ അറ്റൻഡ് ചെയിതു. ഹലോ……..
മറുതലക്കൽ അവളുടെ ശബ്‌ദം ഞാൻ തിരിച്ച് ഹലോ എന്ന് പറഞ്ഞു ഒരു നിമിഷം ഞങ്ങൾ രണ്ട് പേരും മൂകരായി തുടർന്നു. ആ മൂകതയുടെ മതിൽക്കെട്ട് റുമാന തന്നെ പൊളിച്ചു
റുമാന : എന്താ അജു നീ റിപ്ലൈ തരാത്തെ, ഞാൻ അത്രക്കും ശല്ല്യം ആവാൻ മാത്രം എന്താടാ നിന്നോട് ഞാൻ ചെയിതെ, നീ എന്തെങ്കിലും ഒന്ന് പറ എന്നോട്. പണ്ടത്തെ പോട്ടെ അത് മറക്കാം ഞാൻ നിന്റെ കൂടെ ഒരേ കോളേജിൽ ചേർന്നിട്ടും നീ എന്നെ അവോയ്ഡ് ചെയ്തില്ലേ. നിന്റെ ഫാമിലി ആണെന്ന ഒരു പരിഗണനയെങ്കിലും തന്നിരുന്നെങ്കിൽ എനിക്ക് ഇത്ര സങ്കടം കാണില്ലായിരുന്നു.
അവളുടെ പറയുന്നത് കേട്ട് മനസ്സിൽ ഞാൻ എന്നോട് തന്നെ എന്തിൻ എന്ന ചോദ്യം നൂറു തവണ ആവർത്തിച്ചു ചോദിച്ചു ” എന്തിനായിരുന്നു ”…
റുമാന : നിന്റെ കൂടെ നടക്കണം എന്ന ഒറ്റ ആഗ്രഹം കാരണം ആണ് നീ ചേർന്ന ആ കോളേജിൽ തന്നെ ഞാൻ വന്ന് ചേർന്നത് അത് അറിയോ നിനക്ക്
ആ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഞാൻ : എന്താ നീ പറഞ്ഞെ എനിക്ക് വേണ്ടിയോ
റുമാന :അതേ നിന്നോട് പ്രേമം തലക്ക് പിടിച്ചിട്ടൊന്നും അല്ല, പക്ഷെ അതിലുപരി എനിക്ക് നിന്നെ എന്തോ ഭയങ്കര ഇഷ്ടം ആയത് കൊണ്ട് മാത്രം ആണ്. എവിടെയെങ്കിലും നീ എന്റെ കൂടെ കാണുമല്ലോ എന്ന ഒറ്റ ചിന്ത, പിന്നെ അത് തെറ്റായിരുന്നു എന്ന് എനിക്ക് തോന്നി….
അവളുടെ വാക്കുകൾ കേട്ട് ഞാൻ എന്നെ തന്നെ ശപിച്ചു. നീ ആരാ, നിന്നെ കൊണ്ട് എന്തിന് കൊള്ളാം, ഒരു പെണ്ണിന്റെ സ്നേഹം മനസിലാകാതെ നീ എന്ത് കണ്ടിട്ടാ നടക്കുന്നെ. ഞാൻ എന്നെ തന്നെ ചോദ്യ മുനയിൽ നിർത്തി
ഞാൻ : കുഞ്ഞോളെ… അറിയില്ലെടാ എന്താ എനിക്ക് എന്ന്, ഞാൻ എന്താ ഇങ്ങനെ ആയി പോയെ എന്ന് എനിക്ക് മനസിലാവുന്നില്ല, നീ ഇതെല്ലാം പറയുമ്പോ എന്റെ ശരീരം മൊത്തം തളരുന്നത് പോലെ. ടാ എനിക്ക് നിന്നെ കാണണം ഞാൻ അങ്ങോട്ട് വരുവാ
മനസ്സിലെ ഭാരം അവളെ കണ്ട് അപ്പൊ തന്നെ ഇറക്കണം എന്ന് എനിക്ക് തോന്നി 12മണി ആയിരുന്നു സമയം ലോക്ക്ഡൗൺ ആയത് കൊണ്ട് എല്ലാരും നേരത്തെ കിടന്ന് കാണണം