ഞാൻ : എന്താ നീ മെസ്സേജ് കണ്ടിട്ടും റിപ്ലൈ തരാതെ ഇരിക്കുന്നെ
റുമാന : അല്ല അജുന് എന്റെ ആ പേര് എല്ലാം ഓർമ ഉണ്ടോ
അവൾ അങ്ങനെ ചോദിച്ചപ്പോ എനിക്ക് എന്തോ വല്ലാതെ ആയി. ശരി ആണ് 4വർഷം മുന്നേ വരെ ഞങ്ങൾ ഇണ പിരിയാത്ത കൂട്ട് ആയിരുന്നു പിന്നീട് എന്തോ ഞങ്ങൾ അകന്നു
ഞാൻ : ആഹാ അത് എന്താ കുഞ്ഞോളെ, നമ്മൾ വലുതായപ്പോ കുറച്ചു കമ്പനി കുറഞ്ഞു എന്ന് വച്ച് നീ എന്താ ഇങ്ങനെ പറയുന്നേ. ഞാൻ ചുമ്മാ തട്ടി വിട്ടു
റുമാന : അല്ല നീ ശെരിക്കും എന്നെ അവോയ്ഡ് ചെയ്യുന്നുണ്ട്. ഇപ്പൊ ഡിഗ്രി ആയി നീ ഹൈസ്കൂളിൽ നിന്ന് എന്നെ ഒഴിവാക്കാൻ തുടങ്ങിയതാ. അതിന് മാത്രം എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയിതെ. ഒന്ന് പറ
കാര്യങ്ങൾ വേറെ വഴിക് തിരിഞ്ഞതും എന്റെ ഉള്ളിലും കഴിഞ്ഞ് പോയ കാര്യങ്ങൾ മിന്നി മറഞ്ഞു
9ൽ പഠിക്കുമ്പോൾ ആണ് ഇവളോട് ഉള്ള കൂട്ട് വിടുന്നത്.അന്ന് പല കാമ വേഴ്ചകളും ഉള്ളിൽ കൊണ്ട് നടക്കുന്ന കാലം. ഒരു പെണ്ണിനെ വളക്കണം എന്ന തന്ത്രപാടിൽ ആയിരുന്നു ഞാൻ. അതിൽ പിന്നെ ഇവളെ മൈൻഡ് ചെയ്യൽ കുറഞ്ഞു അന്ന് അവൾ അത് കാര്യം ആക്കിയില്ല. 10ൽ എത്തിയപ്പോൾ ക്ലാസിലെ ഒരു പെണ്ണ് വളഞ്ഞു പിന്നീട് അവളുടെ പിന്നാലെ തന്നെ ആയിരുന്നു.ക്ലാസ്സ് കഴിഞ്ഞ് വന്ന് കാൾ ചെയ്യും, ക്ലാസ്സിൽ വന്നാൽ ഇവളുടെ അടുത്ത് നിന്ന് പോക്ക് കുറഞ്ഞു. അങ്ങനെ പയ്യെ റുമാനയെ മറന്നു. റുമാന വീട്ടിലേക് വരുമ്പോൾ ഒന്നും ഞാൻ ഉണ്ടാകാറില്ല കണ്ടാൽ തന്നെ ചിരിക്കും അത്ര തന്നെ പിന്നെ +1, +2 ഒക്കെ ഞങ്ങൾ വേറെ സ്കൂൾ ആയിരുന്നു.
ഡിഗ്രി ആയപ്പോൾ ആണ് അവൾ വീണ്ടും എന്റെ ജീവിതത്തിലേക്കു വരുന്നത്.അവളും ഞാൻ ചേർന്ന അതേ കോളേജിൽ ആണ് ചേർന്നത്. എന്നാൽ ഞാൻ അവളെ കണ്ടാൽ ചിരിക്കുക മാത്രം ചെയ്തുള്ളു.ഒരു വർഷം പിന്നിട്ടു
റുമാന : എന്താ അജു നീ ഒന്നും റിപ്ലൈ തരാത്തെ..
പെട്ടെന്ന് ഞാൻ മെസ്സേജ് നോക്കി കുറേ മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ കുറച്ചു നേരം ആലോചനയിൽ ആണ്ടു പോയി. ഞാൻ റിപ്ലൈ കൊടുക്കാൻ നോക്കുമ്പോൾ അവൾ ഓൺലൈനിൽ നിന്ന് പോയി കഴിഞ്ഞിരുന്നു.
ഞാൻ ആകെ നിരാശയിൽ ആഴ്ന്നു. എന്തിനാണ് ഞാൻ ഇങ്ങനെ സങ്കടപെടുന്നത് ഞാൻ എന്നോട് തന്നെ ചോദിച്ചു. എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു. ഞാൻ കണ്ണുകൾ അടച്ച് ഓരോന്ന് ആലോചിക്കുമ്പോൾ ഒരു കാൾ വന്നു. റുമാന ആവണേ എന്റെ മനസ്സ് അതാണ് ആഗ്രഹിച്ചത്, മനസ്സ് മാത്രം അല്ല എനിക്ക് അതാണ് വേണ്ടിയിരുന്നത്.