ഞാനപ്പോൾ ഡോക്ടർ സണ്ണിയുടെ യുടെ മുന്നില്,,,,,, രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ ഇരിക്കുന്നു…… ആ സമയത്ത് എന്നെ കൊണ്ട് വന്ന ആ രണ്ടു പോലീസുകാരും അവിടെ നിന്ന് പോകുന്നു… എന്നാലിവിടെ ആ ഡോക്ടറുടെ റൂമിൽ വേറെ ഒരാളെ കൂടി കാണുന്നു….. ഡോക്ടർ സണ്ണിയുടെ ആ കൺസൾട്ടിങ് റൂമിലെ കസേരയിൽ ….. ഞാനയാളെ ഒന്ന് നോക്കിയ ശേഷം ഡോക്ടർ സണ്ണിയുടെ മുന്നില് ചെക്കപ്പിനായി ഇരുന്നു….. ഡോക്ടർ സണ്ണി എന്റെ കൺപീലികൾ തുറന്ന് നോക്കുന്നു…… അതിന് ശേഷം എന്നോട് നാവു നീട്ടാൻ പറയുന്നു….. ഞാൻ നാവു നീട്ടുമ്പോൾ എന്റെ നാവു പരിശോധിക്കുന്നു…. അതിന് റ്റെതസ്കോപ്പ് വെച്ച് എന്റെ ശരീര ഊഷ്മാവ് പരിശോധിക്കുന്നു…… ആ വേളയിൽ ഡോക്ടർ എന്നോട് “”””ആത്മകഥ എഴുതിയോ “”””എന്ന് ചോദിക്കുന്നു….. ഞാനപ്പോൾ മേശമേൽ ഇരിക്കുന്ന കവർ എടുത്ത് ഡോക്ടർ സണ്ണിയെകാണിക്കുന്നു…… ഡോക്ടർ സണ്ണി അത് വാങ്ങി ആ കവർ തുറന്ന് നോക്കുന്നു……. എന്നിട്ടാ കവർ മേശമേൽ വെച്ചിട്ട് ഡോക്ടർ സണ്ണി എന്നോട് “”””പ്രവിക്കു തന്നെ ഇപ്പൊ എങ്ങന്യാ തോന്നണേ,,,, പ്രവി ഒരു രോഗി ആണോ അല്ലയോ എന്ന് ,,,, “”””……. ഞാനപ്പോൾ ഡോക്ടറോട് “”””ഞാനിപ്പോഴും ഒരു രോഗി തന്നെ ആണ് ഡോക്ടർ ,,,, എന്നെ ഒരിക്കലും പുറത്തു വിടരുത്,,,,,, ഞാനിനി ആർക്കു വേണ്ടി ,,,, എന്തിനു വേണ്ടിയാ ജീവിക്കുന്നെ,,,,,””””…… ഡോക്ടറപ്പോൾ എന്നോട് “””””പ്രവീ,,,,, ആദ്യം നിങ്ങള് മനസ്സിന്റെ നിയന്ത്രണം,,,,, അത് സ്വയം ഏറ്റെടുക്കാൻ തയ്യാറാവണം,,,,, ജീവിതത്തിൽ എല്ലാവര്ക്കും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും,,,, അതിനെയൊക്കെ നമ്മള് അതിജീവിക്കണം,,,,,, അങ്ങനെ അതിജീവിച്ചാലല്ലേ അതിനെ ജീവിതം എന്ന് വിളിക്കൂ,,,,, പിന്നെ പ്രവീ,,,,,, പ്രശ്നങ്ങളെ ഓർത്തല്ലാ ജീവിക്കേണ്ടേ,,,,, പ്രതീക്ഷകളെ ഓർത്താവണം,,,,, ജീവിക്കേണ്ടത് “”””……… ഞാനപ്പോൾ ഡോക്ടറോട് “”””എനിക്കിനി ജീവിതത്തില് എന്ത് പ്രതീക്ഷയാണുള്ളത് ഡോക്ടർ,,,,,,, “””””” ഡോക്ടറപ്പോൾ ചിരിച്ചുകൊണ്ട് എന്നോട് അതുകൊള്ളാം,,,,, പ്രവിക്കപ്പോൾ ,,,, പ്രവിയുടെ മോളെയൊന്ന് കാണണമെന്നില്ലേ,,,,, അവളിപ്പോൾ വളർന്നു വലുതായി ഒരു കൊച്ചു പെണ്ണായി മാറിയില്ലേ,,,, ഒരു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ അതും ,,,,,തന്റെ മോളെ ഒരു നോക്ക് കാണുക എന്നുള്ളത് “”””……. ഞാനപ്പോൾ ഡോക്ടറോട് “””””ഡോക്ടർക്കു തന്നെ എന്നെ നന്നായി അറിയാം,,,,, എന്റെ മാനസിക പ്രശ്നങ്ങളും,,,,,, ഞാൻ ആരാണ്,,,,,, എന്താണ് എന്നൊക്കെ,,,,, എനിക്കങ്ങനെ ഒരു മാനസിക പ്രശ്നം ഉള്ളതോണ്ട് കൂടി ആണല്ലോ ഇങ്ങനെ യൊരു പരിശോധന തന്നെ ,,,,,””””……. മറുപടിയായി ഡോക്ടർ “”””ഇതൊരു സാദാരണ ഫോര്മാലിറ്റി മാത്രമാണ് പ്രവീ,,,,,, പ്രവി ഒരു മാനസിക രോഗി അല്ലാ എന്ന് തെളിയിക്കേണ്ടത് ഈ സമൂഹത്തിന്റെ കൂടി ആവശ്യമാണ്,,,,, പ്രവിയിൽ നിന്നു നമ്മുടെ സമൂഹത്തിനു ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്നുള്ള ഒരു ഉറപ്പിന് വേണ്ടി ,,,,,, “””””….. ഞാനപ്പോൾ “”””അറിയാം ഡോക്ടർ എനിക്കത്,,,,,, മറ്റാരേക്കാളും നന്നായി തന്നെ,,,,, ഒരു പക്ഷെ ഇന്നീ ലോകത്ത് മറ്റാരേക്കാളും കൂടുതല് ഞാനിപ്പോൾ പേടിക്കുന്നത് എന്നെ തന്നെയാണ്,,,,,, “”””” ഡോക്ടറപ്പോൾ എന്നോട് വീണ്ടും “””” അതെന്തിനാണ് പ്രവീ,,,,, പ്രവി തന്നെ പ്രവിയെ സ്വയം പേടിക്കണത്,,,,, “””””……. മറുപടിയായി ഞാൻ വീണ്ടും “””” എനിക്കൊരാഗ്രഹമുണ്ട് ഡോക്ടർ,,,,,, ഇനിയൊരു മരണം അതെന്റെ കൈകൊണ്ട് ഒരിക്കലും ഉണ്ടാവരുതെന്ന് ,,,,,, അതുകൊണ്ടാണ് ഡോക്ടർ ,,,,,, അതുകൊണ്ട് തന്നെ ആണ് എനിക്ക് എന്നെ തന്നെ പേടി “”””….. ഡോക്ടറപ്പോൾ വീണ്ടും എന്നോട് “”””പ്രവി തന്നെ സ്വയം ഒരു രോഗിയാണെന്ന് വിശ്വസിക്കുന്നു,,,,, അല്ലേ പ്രവീ ???? “”””…… ഞാനപ്പോൾ ഡോക്ടറോട് “””” വേണ്ടാ ഡോക്ടർ,,,,,, വേണ്ടാ,,,,,,,, ഇനിയെന്റെ മോളെ കൂടി,,,,,, എനിക്കത് ആലോചിക്കാൻ കൂടി വയ്യാ,,,,,,, അങ്ങനെയൊന്നു ഇനിയെന്റെ മനസ്സിന്റെ നിയന്ത്രണം വിട്ട് ഉണ്ടായാൽ പിന്നെ,,,,,,, ഉണ്ടായാൽ പിന്നെ നാനൊരിക്കലും ,,,, വയ്യാ ഡോക്ടർ പേടിയാണെനിക്ക് ഇപ്പൊ ദൈവത്തിനെ പോലും,,,,,,,, വേണ്ടാ ഡോക്ടർ വേണ്ടാ,,,,, എന്നെ പുറത്തു വിടരുത്,,,,,, ജീവിതകാലം മുഴുവൻ ഞാനീ തടവറയിൽ തന്നെ കിടന്നോളാം,,,,, എന്നാലും,,,,,,, എന്നാലും ഇനിയെന്റെ കൈകൊണ്ട്,,,,,,,, അതൊരിക്കലും ഉണ്ടായിക്കൂടാ,,,,,,,, “””””……… ഡോക്ടറപ്പോൾ എന്നോട് “”””പ്രവീ,,,, പ്രവി ഈ കാലത്തിനിടക്ക് എപ്പോഴെങ്കിലും പ്രവിയുടെ മോളെ കണ്ടിട്ടുണ്ടോ,,,,, “”””….. ഞാനപ്പോൾ ഇല്ലെന്നു തലയാട്ടി….. ഡോക്ടറപ്പോൾ വീണ്ടും എന്നോട് “””” പ്രവിക്ക് തോന്നുന്നില്ലേ ,,,,,, പ്രവിക്കു പ്രവിയുടെ മോളെ ഒരു നോക്ക് കാണാനായിട്ട്,,,,,,”””””……. ഞാനപ്പോൾ ഒന്നും മിണ്ടാതെ തല കുനിച്ചു
എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
Posted by