കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Posted by

കരിയില കാറ്റിന്റെ സ്വപ്നം 2

Kariyila Kaattinte Swapnam Part 2 | Author : Kaliyuga Puthran Kaali 

Previous Part

 

അറിയാൻ ആകംക്ഷയോടെ അവിടേക്ക് നോക്കി നിക്കുകയാണ് തന്റെ നിൽപ്പ് കണ്ടു ആരാണ് ചേച്ചി അവിടെ എന്നു തിരക്കി അവളുടെ അടുത്തേക്ക് അച്ചുവും വന്നുചേർന്നു അവന്റെ ചോദ്യത്തിന് അറിയില്ല എന്നു അവൾ മുഖം കൊണ്ട് ഗോഷ്ടികാണിച്ചു പിന്നെ ഇരുവരും മുന്നിൽ കണ്ട കാറിലേക്ക് നോട്ടം പായിച്ചു……..

ആ വാഹനത്തിന്റ പിറകിലെ ഇരു ഡോറുകൾ തുറന്നു രണ്ടുപേർ പുറത്തേക്ക് വന്നു.അവളെ നോക്കി നിന്നു

ആദ്യത്തെ മുഖം അവളുടെ മനസ്സിൽ ഭയം വരുത്തിയെങ്കിൽ രണ്ടാമത്തെയാൾ അവളുടെ മുഖത്തു അത്ഭുതം പടർത്തി
ഗീതു …….. അവളുടെ നാവ് മന്ത്രിച്ചു

വേഗത്തിൽ ഓടിച്ചെന്നു ആ കൈകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞു

അയ്യേ…… എന്തുവാടി പെണ്ണേ ഇതു

സോറി…….. ഗീതു ഞാൻ കാരണം തന്റെയും കൂടി ജോലി………… പറഞ്ഞു മുയുവിക്കും മുന്നേ ലച്ചു ഏങ്ങലടിച്ചു കരയാൻ തുടങ്ങി

അതൊന്നും സാരമില്ലടോ എന്തു കോലമാണ് ഇത് ഇന്നലെ ഒത്തിരി സങ്കടപ്പെട്ടുയെല്ലേ നീ….. ലച്ചുവിന്റെ മുഖത്തു താലോടികൊണ്ട് അൽപ്പം വേദനയോടെ ഗീതു ചോദിച്ചു

ചിലപ്പോൾ സങ്കടം കൊണ്ട് ഉറങ്ങി കാണില്ല അതാ മുഖം അങ്ങനെ വല്ലാതെ ഇരിക്കുന്നേ അല്ലേ ലച്ചു…… (പാവം കുട്ടി മറു വശത്തുനിന്ന് ഒരു ആത്മഗതം പോലെ മൊഴിഞ്ഞു )

ലച്ചു അറിയാതെ ആ മുഖത്തേക്ക് നോട്ടം എറിഞ്ഞു

(അത് അവരായിരുന്നു ഇന്നലെ അവിടെവച്ചു കണ്ട ആ പ്രായംചെന്നാ സ്ത്രീ )

ഡി ലച്ചു…….. ഇത് മറിയാമ്മ മാഡം എന്നു പറഞ്ഞാൽ മാണിക്യ മുറ്റത്ത് ചന്ദ്രശേഖർ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ നേടും തൂണുകളിൽ ഒന്ന് എന്നു വേണമെങ്കിൽ പറയാം അവരെ നോക്കി കുസൃതി ചിരിയോടെ വലിയ കാര്യം പറയും പോലെ പറഞ്ഞു

മതി… മതി….. എനിക്ക് ഇഷ്ട്ടപെട്ടു കേട്ടോ ( നീ ഒരു ഭയങ്കരി തന്നാടി എന്ന മട്ടിൽ തലയാട്ടി അവർ ) ചിരിച്ചു കൊണ്ട് ഗീതുവിനെ മറിയാമ്മ ഒന്നു നോക്കി.

‘പിന്നെ ലച്ചുവിനോടായി തുടർന്നു ‘
എന്റെ ലക്ഷ്മി ഇവള് പറയുന്ന പോലെയൊന്നും അല്ലാ ഞാനും നിങ്ങളെ പോലെ തന്നെ അവരുടെ ഒരു ജോലിക്കാരി മാത്രമാണ് പിന്നെ ആ കുടുബത്തിൽ അൽപ്പം സ്വാതന്ത്ര്യം എനിക്ക് നല്കിട്ടുണ്ട് അത്രമാത്രം !

അതിനു ഞാൻ ഇപ്പോൾ അവിടുത്തെ ജോലിക്കാരി അല്ലാലോ മാഡം പിന്നെ ഇതൊക്കെ എന്നോട് എന്തിന് പറയണം ലച്ചു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി അൽപ്പം ഉറച്ച സ്വരത്തിൽ പറഞ്ഞു

ലക്ഷ്മി…. അത് (അവർ പറയാൻ വന്നത് മുഴുവനാക്കും മുൻപേ ലച്ചു അവർക്ക് നേരെ കൈ ഉയർത്തി തടഞ്ഞു,

Leave a Reply

Your email address will not be published.