എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Posted by

കാണുന്നു….അവയിലേതെക്കെയോ നക്ഷത്രങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു….ആ നക്ഷത്രകൂട്ടങ്ങളിൽ ഏതോ ഒരു നക്ഷത്രം എന്റെ അമ്മയാണെന്ന് എനിക്ക് തോന്നി…… അന്നേരം അമ്മയുടെ കൂടെ ആ മണല്പരപ്പിലും തറവാട്ടിലെ കുളത്തിലും ഒക്കെ കഴിഞ്ഞു കൂടിയ നിമിഷങ്ങൾ ഓർമയിലോർമ്മയിലായി വന്നു….. “”””അങ്ങനെയങ്ങനെ ഓരോന്നാലോചിച്ചു കിടക്കുമ്പോളാണ് എന്റെ മനസ്സിലൊരു ചോദ്യം ഉയർന്നു വന്നത് ……ആരാണ് ഈ മീന? അവരെന്തിനാണ് എന്നോടങ്ങനെയൊക്കെ പറഞ്ഞത്? എന്റമ്മയെ കൊല്ലാനുള്ള അവകാശി അവരാണെന്ന്? വല്യമ്മാമ്മയുടെ വെട്ടി നുറുക്കിയ ശരീരം കിട്ടിയത് തറവാട്ടിലെ ആ കടവിൽ നിന്നാണ്? എന്റമ്മയും മരിക്കാൻ കാരണം ആ നശിച്ച കടവാണ്….. പിന്നെ ഡയറക്റ്ററുടെയും പൂച്ചക്കണ്ണെന്റെയും വെട്ടി നുറുക്കിയ ശരീരം കാറിൽ ഉപേക്ഷിക്കുന്നതും ആ കടവിനോട് ചേർന്നുള്ള പുഴയോരത്തു തന്നെയാണ്””””” ….. കൂടുതൽ കൂടുതൽ ആലോചിച്ചപ്പോൾ മനസ്സിനുള്ളിൽ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും കൂമ്പാരം കുന്നു കൂടി കുന്നു കൂടി വന്നു…… അക്കൂട്ടത്തിൽ എന്നെ അലട്ടിയ പ്രധാനപെട്ട കാര്യം ഇതായിരുന്നു “””””സത്യത്തിൽ എന്റമ്മയും അപ്പോൾ വേറൊരു രീതിയിൽ കൊല്ലപ്പെടുകയായിരുന്നോ?””””….. ആ സമയത്ത് എന്റെ മനസ്സിനുള്ളിൽ അതിനെ ഒരുപാടൊരുപാട് ആലോചിച്ചു നോക്കുമ്പോൾ കിട്ടിയത് “”””അതെ എന്നുള്ള ഉത്തരമാണ് ,,,,, “”””…… എന്റെ മനസ്സിലപ്പോൾ വീണ്ടും ഒരു സ്വയം ഉദിക്കുന്നു “””””ഒരു പെണ്ണ്,,,, അതും വളരെ മെലിഞ്ഞ ശരീരമുള്ള ഒരു പെണ്ണ്,,,,, അങ്ങനെയൊരു പെണ്ണിനെ കൊണ്ട് ഒറ്റക്കിത് സാധ്യമാകുമോ? വല്യമ്മാമയും പൂച്ചക്കണ്ണനും നല്ല ആരോഗ്യമുള്ള ആൾക്കാർ ആയിരുന്നു “”””…… മനസ്സിനുള്ളിൽ ആലോചിച്ചുനോക്കുമ്പോൾ “”””ഏയ്,,,, ഒറ്റക്കെന്തായാലും ആ പെണ്ണിനെ കൊണ്ട് പറ്റില്ല,,,,, അവളുടെ കൂടെ ആരോ ഉണ്ട്? ആരാണത്? ഉണ്ടെങ്കിൽ തന്നെ എന്തിനു വേണ്ടിയാണവളെ സഹായിക്കുന്നത് ? എന്നിങ്ങനെ ഉള്ള ചോദ്യങ്ങൾ ഉയർന്നു വന്നു….. ഞാനങ്ങനെ ആ വെറും നിലത്തു മലർന്നു കിടന്നു ഒരുപാടു ആലോചിച്ചപ്പോൾ “”””” ഇനി സഹായിക്കുന്നത് റിയാസേട്ടനാണെങ്കിൽ അമ്മയെയൊരിക്കലും റിയാസേട്ടൻ കൊല്ലില്ല,,,,, ഇനി അമ്മയെ ഒഴിവാക്കിയാലും,,,,, അന്ന് ഞങ്ങടെ വീട്ടിൽ റിയാസേട്ടൻ ഉള്ളപ്പോൾ ആണ് ഡയറക്റ്ററും പൂച്ചക്കണ്ണനും മരിക്കുന്നത് !!!!അതുകൊണ്ടു തന്നെ റിയാസേട്ടനല്ല ആ ആള്,,,,, പിന്നാര്? “”””അടുത്ത സംശയം അങ്ങനെ ആയി…… ഞാൻ പിന്നെ ആ ഇരുമ്പഴിക്കുള്ളിൽ ചരിഞ്ഞും തിരിഞ്ഞും മലർന്നു ഒരു ഭ്രാന്തനെ പോലെ ഇങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ചു കൂട്ടി…….. അപ്പോൾ വീണ്ടും അടുത്ത സംശയം ഉദിച്ചു വന്നു “”””അമ്മയുടെ കഥകളുമായി ഡയറക്റ്ററും വല്യമ്മാമയും ഉണ്ടെങ്കിലും,,,,, ആ പൂച്ചക്കണ്ണനെ!!!!!!!! ആ പൂച്ചക്കണ്ണനെ അയാളെ എന്തിനാണ് അവർ കൊന്നത്”””…….. എന്റെ തലയിൽ ഇങ്ങനെയുള്ള ചിന്തകൾ കുന്നു കൂടി കുന്നു കൂടി,,,,, എന്റെ കണ്ണുകൾ തളരാറായപ്പോൾ,,,,, ആ രാത്രിയിലെ ഏതോ യാമത്തിൽ ഞാനാ ഇരുമ്പഴിക്കുള്ളിലെ വെറും വെറും നിലത്ത് അങ്ങനെ കിടന്നുറങ്ങിപോയി……..
അടുത്ത ദിവസം പ്രകാശൻ വന്നു എന്നെയും കൂട്ടി ഡോക്ട്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു….. പോലീസ് ജീപ്പിലാണ് അവരെന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയത്….. എന്റെ കൂടെ അന്നേരം രണ്ടു പോലീസുകാർ ഉണ്ടായിരുന്നു…… ഞങ്ങൾ ഡോക്ടർ സണ്ണിയുടെ ആശുപത്രിയിലേക്ക് എത്തുന്നു…… ആ രണ്ടു പോലീസുകാർ എന്നെയും കൊണ്ട് ഡോക്ടർ സണ്ണിയുടെ പരിശോധന മുറിയിലേക്ക് കടക്കുന്നു….. അന്നേരം അനിയൻ പ്രകാശൻ അവിടെ ആ റൂമിന് പുറത്തു നിന്നു….. അവനൊരു കളക്റ്റർ ആയിരുന്നെങ്കിലും എന്റെ കൂടെ ആ റൂമിൽ കേറാൻ അവനാ സമയത്ത് അവകാശമുണ്ടായിരുന്നില്ല….. ഡോക്ടറെ സ്വാധീനിച്ചു എനിക്ക് രോഗമില്ലെന്നുള്ള സർട്ടിഫിക്കേറ്റെങ്ങാനും അവൻ എഴുതി വാങ്ങിയാലോ,,,, എന്ന് ഞാൻ കരുതി……. മാത്രമല്ല അവൻ തന്റെ ഔദ്യോഗിക ജീവിതത്തിനു ഏതെങ്കിലും തരത്തിലുള്ള കളങ്കമേൽക്കാൻ അവനും ഇഷ്ടപ്പെട്ടിരുന്നില്ല…….. അതുകൊണ്ടു തന്നെ അവൻ എന്നെയും കാത്തു ആ റൂമിന് വെളിയിൽ നിന്നു…… ആ രണ്ടു പോലീസുകാർ റൂമിനകത്തു കയറിയ ശേഷം എന്നെയും കൂട്ടി ഡോക്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു….. ഡോക്ടർ സണ്ണി എന്നോട്”””ആൾക്ക് മുന്നിലെ ആ ചെയറിൽ ഇരിക്കാൻ പറയുന്നു “””……

Leave a Reply

Your email address will not be published. Required fields are marked *