രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

“എന്താ ടീച്ചർ മിണ്ടാത്തെ ? ആഹ്..പറ മിസ്സെ..ഞാനല്ലെടി ചോദിക്കണേ ”
ഞാൻ അവളുടെ തുടയിൽ ഒന്നുടെ തോണ്ടിക്കൊണ്ട് ചോദിച്ചു .

“ആഹ്…അത് ഞാൻ എന്തേലുമൊക്കെ കള്ളം പറഞ്ഞു ഒപ്പിച്ചോളാം , കവി ടെൻഷൻ ആവണ്ട . ഇനി സത്യം പറയണമെങ്കില് അതും പറയാം .”
മഞ്ജുസ് പ്രേത്യേകിച്ചു ഭാവ മാറ്റം ഒന്നുമില്ലാതെ പറഞ്ഞു എഴുനേറ്റു . പിന്നെ ചുരിദാറിന്റെ പാന്റ്സ്  കൂടി  ചവിട്ടികൂട്ടി അഴിച്ചെടുത്തു നൈറ്റി തലവഴി എടുത്തിട്ടു. ഞാനതെല്ലാം നോക്കി ചെറിയൊരു മന്ദഹാസത്തോടെ ഇരുന്നു .

“അതെന്തായാലും വേണ്ട മഞ്ജുസേ . നമ്മുടെ ഇഷ്യൂ ഒന്നും പുള്ളിയെ  അറിയിക്കേണ്ട  ..”
ഞാൻ നൈറ്റി ഇട്ടു റെഡിയായ മഞ്ജുസിനെ നോക്കി പറഞ്ഞു .

“അതൊന്നും കുഴപ്പമില്ല . അല്ലെങ്കിൽ തന്നെ അമ്മക്കൊക്കെ എന്തോ സംശയം ഉണ്ട്.”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരുന്നു .

“മ്മ്…എങ്ങനെ പോയിരുന്ന മൊതലുകളാ ..ഇപ്പൊ കണ്ടില്ലേ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“പോടാ…കളിയാക്കല്ലേ..”
അതിനർത്ഥം മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് ചിരിച്ചു . പക്ഷെ അവളുടെ ഉള്ളിൽ ചെറിയൊരു സങ്കടം അപ്പോഴും ബാക്കി കിടക്കുന്നത് എനിക്ക് ഊഹിക്കാമായിരുന്നു . പലവട്ടം സോറി പറഞ്ഞിട്ടും അവൾക്ക് ആ ഭാരം ഇറക്കിവെക്കാൻ കഴിയുന്നില്ല !

“കളിയല്ലെടി പോത്തേ . നീ ചുമ്മാ ഒന്നും പറയാൻ നിക്കണ്ട . മോശം ആണ് ! പിന്നെ അതുമാത്രമല്ലടി അവര് നിന്നെകുറിച്ചൊക്കെ എന്ത് വിചാരിക്കും ? കഴിഞ്ഞത് കഴിഞ്ഞു , ഇനി നീ ചുമ്മാ അവരുടെ എടേലു മോശക്കാരി ആവണ്ട . എനിക്കത് സഹിക്കൂലാ ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി. ഞാൻ പറഞ്ഞ വാക്കുകളൊക്കെ കേട്ട് അവൾക്കും ചെറിയ സങ്കടം വന്നു തുടങ്ങിയിരുന്നു . അത് മനസിലാക്കികൊണ്ട് തന്നെ ഞാൻ  അവളോട് എന്റെ അടുത്തേക്ക് വന്നിരിക്കാനായി കൈമാടിവിളിച്ചു . അത് കണ്ടതും അവൾ  ഉടനെ എന്റെ ഇടതു വശത്തേക്ക് വന്ന് ക്രാസിയിൽ ചാരി ഇരുന്നു .

“നീ എന്തിനാ കവി എന്നെയിങ്ങനെ സപ്പോർട്ട് ചെയ്യണേ ?”
ആ സമയത്തും അവളോടുള്ള ഇഷ്ടക്കൂടുതൽ സ്വയം മനസിലാക്കികൊണ്ട് മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് ചോദിച്ചു .

“ചുമ്മാ ..എനിക്ക് നിന്നെ ആ  പഴയ മഞ്ജുസ് ആയിട്ട് തിരിച്ചു വേണം . ഇതൊക്കെ കഴിഞ്ഞിട്ട്  എനിക്ക് കുറെ ആവശ്യങ്ങളുള്ളതാ .അതുകൊണ്ട് നീയൊന്നും പറയുന്നും ഇല്ല , ഞാൻ വേറെ പണിക്കു പോവുന്നും ഇല്ല! ”

ഞാൻ തീർത്തു പറഞ്ഞു അവളെ ഇടംകൈകൊണ്ട് വട്ടംപിടിച്ചു . ഞാൻ പറഞ്ഞത് കേട്ട് അവളും തെല്ലൊരു അമ്പരപ്പോടെ എന്നെ നോക്കി . ആ കണ്ണുകളിലെ തിളക്കവും കണ്ണീരിന്റെ നനവും മുഖത്തെ സന്തോഷവും ഒക്കെ ആ സമയം ഞാൻ കൗതുകത്തോടെ നോക്കി .

“കവി…നീ …”
മഞ്ജുസ് എന്തൊക്കെയോ പറയാൻ തുടങ്ങികൊണ്ട് ശബ്ദം ഇടറിച്ചു .

“അതെ ഞാൻ തന്നെ . നീയെന്താടി വിചാരിച്ചേ ഞാനൊക്കെ ഇട്ടെറിഞ്ഞു പോകുന്നോ ? ഹി ഹി…”
ഞാൻ പയ്യെ ചിരിച്ചു അവളുടെ നെറുകയിൽ മുത്തി. മഞ്ജുസ് ആ വാക്കുകൾ തെല്ലൊരു ആശ്വാസത്തോടെ കേട്ട് കണ്ണുമടച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *