രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

Rathushalabhangal Manjuvum Kavinum Part 26

Author : Sagar Kottapuram

Previous Parts

 

സ്വൽപ്പനേരം ഒന്നും മിണ്ടാതെ മഞ്ജു എന്നെത്തന്നെ നോക്കിയിരുന്നു . രണ്ടു ദിവസമായി ഹോസ്പിറ്റലിൽ കിടന്നതിനെ ക്ഷീണവും തളർച്ചയുമൊക്കെ എനിക്ക് വേണ്ടുവോളം  ഉണ്ടായിരുന്നു .

“നിന്റെ അച്ഛനും അമ്മയും അറിഞ്ഞോ ?”
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു .

“മ്മ്..അവര് വന്നിട്ടുണ്ടായിരുന്നു .ഇപ്പൊ അങ്ങട് പോയെ ഉള്ളൂ ..”
മഞ്ജുസ് സ്വരം താഴ്ത്തികൊണ്ട് പറഞ്ഞു .

“മ്മ്…എന്തായാലും വഴക്കിട്ട കാര്യമൊന്നും അവരോടു പറയാൻ നിക്കണ്ട ട്ടോ  ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു അവളെ നോക്കി .

“അവരൊക്കെ അറിഞ്ഞു കാണും . അമ്മയും അഞ്ജുവുമൊക്കെ പറഞ്ഞിട്ടുണ്ടാകും..”
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മുഖം കുനിച്ച് .

“മ്മ്…വെറുതെ ഓരോ…”
ഞാൻ പയ്യെ പറഞ്ഞു നിർത്തി മഞ്ജുസിനെ ഒന്ന് തറപ്പിച്ചു നോക്കി .

“എന്താ കവി..ഞാൻ സോറി പറഞ്ഞില്ലേ..”
എന്റെ നോട്ടംകണ്ടതും മഞ്ജുസ് വീണ്ടും കണ്ണുനിറച്ചു.

“ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല മഞ്ജുസേ . ഞാൻ എന്റെ അവസ്ഥ ഓർത്തു പറഞ്ഞതാ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“മനസിലായി ..ഞാൻ പറഞ്ഞതൊക്കെ ഇപ്പോഴും നിനക്ക് ഫീൽ ആവുന്നുണ്ട് ല്ലേ  ”
മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“അതിപ്പോ…ഞാൻ കേൾക്കാൻ ഇഷ്ടമില്ലാത്ത ചിലതൊക്കെ മഞ്ജുസ് പറഞ്ഞു ..ശരിയാ ! എന്നുവെച്ചു എനിക്ക് നിന്നെ ഇഷ്ടമില്ലാണ്ടാവോ  ? അതിനാണോ ഞാൻ കഷ്ടപ്പെട്ട് നീ പറയുന്നതൊക്കെ കേട്ട് നിന്നെ കല്യാണം കഴിച്ചേ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ അവളെ നോക്കി .

“എന്നാലും ..”
മഞ്ജുസ് കണ്ണുതുടച്ചുകൊണ്ടെന്നെ നോക്കി .

“ഒന്നും ഇല്ലെടി മഞ്ജുസേ..നീ ഇനി അതും ആലോചിച്ചു വിഷമിക്കണ്ട ”
ഞാൻ സുഖമുള്ള വേദനയിലും പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

Leave a Reply

Your email address will not be published.