രതിശലഭങ്ങൾ മഞ്ജുസും കവിനും 26 [Sagar Kottapuram]

Posted by

അതോടെ മഞ്ജു മനസില്ല മനസോടെ എഴുനേറ്റു . പിന്നെ ഒട്ടും താല്പര്യമില്ലാതെ എന്നെത്തന്നെ തിരിഞ്ഞു നോക്കികൊണ്ട് പുറത്തേക്കു നടന്നു നീങ്ങി . വിട്ടുപിരിയാൻ മനസില്ലാത്തവളുടെ , സ്നേഹക്കൂടുതലിന്റെ ഭ്രാന്തു വരുത്തിയ വിന ! അത്രയേ പറയേണ്ടതുള്ളൂ .

——*******——-*******———-******——******——

അവിടന്ന് കുറച്ചു ദിവസങ്ങൾക്കകം എന്നെ ഡിസ്ചാർജ് ചെയ്തു . ഇടതുകാലിന്റെ പരിപ്പിളകിയ കാരണം പ്ലാസ്റ്റർ ഇട്ടിരുന്നു . വലതു കയ്യിലെ വിരലുകൾക്കും പൊട്ടൽ ഉണ്ടായിരുന്നു . ബാക്കിയൊക്കെ മുറിവുകൾ ആണ് ! മൊത്തത്തിൽ ഞാനൊന്നു ക്ഷീണിതനും കുണ്ഡിതനും ആയ സമയം !

സ്റ്റെപ്പുകൾ കയറാനുള്ള ബുദ്ധിമുട്ടു കാരണം എന്റെയും മഞ്ജുസിന്റെയും റൂം തല്ക്കാലം അഞ്ജുവിനു കൊടുത്തിട്ടു ഞങ്ങൾ താഴത്തെ അവളുടെ റൂം സ്വന്തമാക്കി .

ശ്യാമും കൃഷ്‌ണൻ മമ്മയും ഒക്കെ താങ്ങിപിടിച്ചാണ് ഡിസ്ചാർജ് ചെയ്യുന്ന സമയത് എന്നെ കാറിലേക്ക് കയറ്റി  ഇരുത്തിയത് . അവനോടു സംസാരിച്ചു ഞാൻ ഫോൺ വെക്കുന്നതിനു മുൻപേ അപകടം നടക്കുന്ന ശബ്ദം അവൻ ഫോണിലൂടെകേട്ടിരുന്നു . മറുതലക്കൽ റെസ്പോൺസ് ഇല്ലാതായപ്പോൾ  ശ്യാം ഇരിക്കപ്പൊറുതിയില്ലാതെ രാത്രിക്കു രാത്രി എന്നെ തിരഞ്ഞെത്തിയിരുന്നു . അപ്പോഴേക്കും അപകട സ്ഥലത്തു നിന്ന് ആരൊക്കെയോ കൂടി  എന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു .

എന്റെ ബൈക്ക് കണ്ടതും സംഗതി കത്തിയ ശ്യാം നേരെ ഹോസ്പിറ്റലിലെത്തി എന്നെ കണ്ടു ഉറപ്പുവരുത്തിയ ശേഷമാണ് വീട്ടിലോട്ടു വിളിച്ചു കാര്യം പറയുന്നത് . വിവരം അറിഞ്ഞപ്പോൾ തൊട്ട് മഞ്ജുസ് വീട്ടിൽ കിടന്നു  നിലവിളി ആയിരുന്നെന്നു അഞ്ജുവും പറഞ്ഞു . വഴക്കിട്ടു ഇറങ്ങി പോയതുകൊണ്ടാണല്ലോ അപകടം ഉണ്ടായത് എന്ന ചിന്ത അവളെ വല്ലാതെ കുത്തിനോവിച്ചിരുന്നു .

ഒടുക്കം ഹോസ്പിറ്റലിൽ എത്തി എന്റെ ചോരയിൽ കുളിച്ച ശരീരം ഐ.സി. യു വാതിലിലൂടെ കണ്ടതും അവിടെ തലകറങ്ങി വീണു . പഴയ ആദർശിന്റെ ഇൻസിഡന്റ് പോലെ സംഭവിച്ചാലോ എന്നുള്ള പേടിയും ടെൻഷനുമൊക്കെ അവളെ മാനസികമായി തളർത്തിയിരുന്നു .

സംഭവം അറിഞ്ഞെത്തിയ കുഞ്ഞാന്റിയും കൃഷ്ണൻ മാമയും വിവേകേട്ടനുമൊക്കെ ആവുംപോലെ അവളെ ആശ്വസിപ്പിച്ചു . ഒടുക്കം ഡോക്ടർ വന്നിട്ട് പേടിക്കാനൊന്നുമില്ല എന്നുള്ള ക്ളീഷേ ഡയലോഗ് തട്ടിയപ്പോഴാണ് കക്ഷിയുടെ ശ്വാസം നേരെ വീണത് . ആദ്യം കുറച്ചു സീരിയസ് ആയിരുന്നു എന്ന് തോന്നുന്നു !

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു . മഞ്ജുസിന്റെ കാറിൽ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു . ശ്യാമും കൃഷ്ണൻ മാമയും എന്നോടൊപ്പം കൂട്ടിനുണ്ടായിരുന്നു . എന്നെ പിടിക്കാനും നടത്തിക്കാനുമൊക്കെ മഞ്ജുസിനു ഒറ്റയ്ക്ക്  സാധിക്കാത്തതു കാരണം അവരും കൂടെ കൂടിയതാണ് . ഹോസ്പിറ്റലിൽ വെച്ച് ഒന്നിനും രണ്ടിനുമൊക്കെ പോകാൻ അമ്മയാണ്  എന്റെ കൂടെ കൂട്ടിനു വരുന്നത് . ഇടതു കൈക്കു കുഴപ്പമില്ലാത്ത കാരണം ചന്തി കഴുകുന്ന പരിപാടി ഞാൻ ഒറ്റയ്ക്ക് ചെയ്യും ! അത് തന്നെ വല്യ കാര്യം ..

Leave a Reply

Your email address will not be published. Required fields are marked *