പറയുന്നു…… അല്പം കഴിഞ്ഞു ആ ഫോട്ടോഗ്രാഫറെ പൂച്ചക്കണ്ണൻ അങ്ങോട്ട് വിളിക്കുന്നു….. പൂച്ചക്കണ്ണൻ പിന്നെ ഫോട്ടോഗ്രാഫറെ അമ്മക്ക് നന്നായി പരിചയപ്പെടുത്തി കൊടുക്കുന്ന പോലെയായിരുന്നു അവരുടെ ആ സംഭാഷണ ശൈലികളിലൂടെ ഞങ്ങൾക്ക് മനസ്സിലായത്… ‘ ‘അമ്മ ചിരികളികളോടെ അവരോട് തിരിച്ചും വർത്താനം പറയുന്നു…
ആ സമയത് ആ കോസ്റ്റ്യൂമർ ഡയറക്റ്ററോട് “””സാറെ ഈ പെണ്ണൊരു പോക്ക് കേസാണെന്ന തോന്നുന്നേ,,,, ഇവള് സാറിനേം കവച്ചു വെച്ച് കൊണ്ട് പോവും,,,,, ഒന്ന് നോക്കി വെച്ചോ സാറിവളേ,,,, “””… മറുപടിയായി ഡയറക്ക്റ്ററപ്പോൾ ആ കോസ്റ്റ്യൂമറോട് “””നിനക്കീ മുതലിനെ ഇന്നല്ലേ അറിയൂ,,,, ഞാനിവളെ,, ഇവള് പാട്ടുപാവാടേം ബ്ലൗസും ഇട്ടു നടക്കണ കാലം തൊട്ട് കാണണതാ,,,,അവൾക്ക് സിനിമയോട് അടങ്ങാത്ത പാഷനുണ്ട്,,,,എന്ന് വെച്ചാലും അവള് വിചാരിക്കാതെ അവളെ ഒന്നിനും കിട്ടില്ല,,,, “””…. ഞാനാ ഡയറക്റ്ററുടെ വർത്തമാനം കേട്ട് ശെരിക്കും ഞെട്ടികൊണ്ട് മനസ്സിൽ “””ഇങ്ങേർക്കെന്റെ അമ്മയെ ചെറുപ്പം മുതലേ അറിയോ അപ്പോൾ !!!”””…..
അല്പസമയം കഴിഞ്ഞപ്പോൾ ഫോട്ടോഗ്രാഫറും ആ പൂച്ചക്കണ്ണനും അമ്മയോട് യാത്ര പറഞ്ഞു പോകുന്നു…. ‘അമ്മ പിന്നെ ഞങ്ങളുടെ അടുത്തേക്കെത്തുന്നു….. പൂച്ചക്കണ്ണനും ആ ഫോട്ടോഗ്രാഫറും കൂടി ആ ഗസ്റ്റ് ഹൗസ് കടന്നു പോയശേഷം ഡയറക്റ്റർ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുന്നു……. ഡയറക്റ്റർ പറയുന്ന കാര്യങ്ങൾ “”””ആ നാസറ് ഒരു മാർവാടിയുടെ കയ്യിൽനിന്നു പലിശക്ക് ക്യാഷെടുത്തിട്ടാണ് ഈ സിനിമ ചെയ്യുന്നതെന്നും,,,,,
നാസറിന്റെ കയ്യിൽ ഈ സിനിമ എടുക്കാനുള്ള മുഴുവൻ ക്യാഷില്ലാത്തതു കൊണ്ട് അവൻ നിന്നെ യാ മാർവാടിക്ക് കാണിച്ചു കൊടുത്തും കൂട്ടികൊടുത്തും ആയിരിക്കും ഇതിനുള്ള പണം സ്വരൂപിക്കുക എന്നും അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു”””….. ഡയറക്റ്റർ സാർ പറയുന്ന വാക്കുകൾ കേട്ടപ്പോൾ അമ്മയാകെ നിരാശയിൽ ആവുന്നു……അമ്മയുടെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ കെട്ടികിടക്കുന്ന പോലെ തോന്നി…
അമ്മയങ്ങനെ ആ നിരാശയിൽ ഡയറക്റ്റർ സാറിനെ,,,, “”””ജയേട്ടാ,,,,, ഞാനിനി എന്താ ചെയ്യാ,,,, അവനൊരുപാട് നിർബന്ധിച്ചതുകൊണ്ടാണ് പാതി മനസ്സായിട്ടും ഞാനിന്നു ഇങ്ങോട്ട് വരാൻ തീരുമാനിച്ചത്,,,, “””……. എന്നിട്ടാ ഡയറക്റ്ററുടെ അടുത്തേക്കൊന്നു നീങ്ങി അയാളുടെ കൈകളിൽ പിടിച്ചുകൊണ്ട് “””ജയേട്ടനോർമയില്ലേ അന്ന് ഞാൻ സിനിമേല് അഭിനയിക്കാൻ തീരുമാനിച്ചപ്പോ അന്നും എന്റെ ജീവിതത്തില് കല്ല് കടിയായി അപ്പു ഉണ്ടായിരുന്നു,,,,,
ഇന്നിപ്പോ രണ്ടാമത് വീണ്ടും ഇറങ്ങീട്ട് ഇതും അതുപോലൊരു അവസ്ഥയാകുമോ!!!??? “”””…. ഒറ്റയടിക്ക് അമ്മയുടെ വായിൽ നിന്നുള്ള പേരുകളും വാക്കുകളും കേട്ട് എനിക്ക് തലകറങ്ങുന്ന പോലെ യായി…… അപ്പു,,,, ജയേട്ടൻ എന്നീ പേരുകൾ,,,, അമ്മയുടെ മുഖത്തുള്ള പേടി എല്ലാം വായിക്കുമ്പോൾ എവിടെയോ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്ന പോലെ തോന്നിയെനിക്ക്…..
എനിക്ക് മൊത്തം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായപോലെ തോന്നി…… ഞാൻ കുറച്ചു നേരം റൂമിൽ നിന്നിറങ്ങി വരാന്തയിൽ പോയി കാര്യങ്ങളാലോചിച്ചു കൂട്ടി… ‘അമ്മ അന്ന് റിയാസേട്ടനോട് പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. അവിടെ ഇരുന്നുകൊണ്ട് “അതിൽ അമ്മയന്നു ഒരു സിനിമാക്കാരൻ അമ്മയുടെ ഡാൻസ് കണ്ടു വന്നതും അമ്മയോട് അഭിനയിക്കാൻ പറയുന്നതും അന്നമ്മക്ക് ഇഷ്ടക്കേടുകൊണ്ട് ഒഴിഞ്ഞു മാറിയതും ആയ കാര്യങ്ങളെ” പറ്റി ഞാൻ കുറെ വട്ടം ആലോചിച്ചു…