കേൾക്കുമ്പോൾ എല്ലാമൊരു പ്രതീക്ഷ ആണ് എന്റെയുള്ളിൽ എന്റെ ജീവിതത്തിനു ഒരു താങ്ങായി.. എന്നെ സംരക്ഷിക്കാൻ ഇങ്ങക്ക് കഴിയും എന്ന്…. “””
ഞാൻ നിറഞ്ഞൊഴുകുന്ന മിഴികളുമായി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു നിർത്തി……
“എന്നെ കൂടെ കുട്ടുകയൊന്നും വേണ്ട എന്നോട് ഇഷ്ടം അല്ല എന്ന് മാത്രം പറയാതെ ഇരുന്നാൽ മതി…ഇങ്ങള് കൂടെ ഉണ്ട് എന്നാ വിശ്വാസത്തിൽ ഞാൻ ജീവിച്ചോളാം…. ”
അതും പറഞ്ഞു ആ പടിക്കെട്ടിൽ നിന്നും എഴുനേറ്റ് മുകളിലേക്ക് ചുവട് വെച്ചു…. പെട്ടന്ന് എന്റെ കൈയിൽ ഒരു പിടിവീണു….
തിരിഞ്ഞു നോക്കിയപ്പോൾ നിറമിഴികളുമായി എന്നെ നോക്കുന്ന appu….പെട്ടന്ന് അവൻ എന്നെ അവന്റെ മാറോട് അണച്ചു… എന്നിട്ട് എന്റെ കാതിൽ പറഞ്ഞു….
“”എനിക്ക് വേണം നിന്നെ…. ഒരിക്കലും തനിച്ചാക്കില്ല ഞാൻ… നീ എന്റെയാ എന്റെ മാത്രം… ആര് എതിർത്താലും ഞാൻ നിന്നെ കെട്ടും… “”
ഞാൻ ആ മാറിൽ കിടന്നു പൊട്ടിക്കരഞ്ഞു……. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്താണെന്നറിയില്ല എന്റെ മിഴികൾ നിറഞ്ഞൊഴുക്കുകയായിരുന്നു…..
എത്രനേരം എന്നറിയില്ല അവന്റെ മാറിൽ തല ചായ്ച്ച് അവനെയും പുണർന്ന് ആ കുളത്തിന്റെ പടവിൽ ഞങ്ങൾ നിന്നു….
അവസാനം ഞാൻ തന്നെ അവനിൽ നിന്നും അടർന്നുമാറി…. അവന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു..
“”നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി വെറുതെ എനിക്കുവേണ്ടി””
അതു പറഞ്ഞു തീർക്കും മുന്നേ അവന്റെ കൈകൾ എന്റെ വാ മൂടി….
“”” എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു ഇനി എല്ലാം നിനക്ക് തീരുമാനിക്കാം…. പക്ഷേ ഒന്നു ഞാൻ പറയാം എനിക്ക് നീ കൂടി നഷ്ടമായാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല””
പെട്ടെന്നാണ് മാനത്തുനിന്നും മഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്തുവീണ് തുടങ്ങിയത്….. അവൻ എന്നെയും വലിച്ചു ഒരു കോണിലേക്ക് നീങ്ങി….. ആ കുളത്തിന് കവാടത്തിലെ മേൽക്കൂരയിലെ ഒരു സൈഡിൽ മാത്രമായിരുന്നു ചോർച്ച ഇല്ലാത്തത്….. അവിടെ ആണ് ഞാനും അവനും നിൽക്കുന്നത്….
മെല്ലെ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി….. അതിനൊപ്പം അതിശക്തിയായി കാറ്റും വീശി തുടങ്ങി….. കാറ്റിനു ശക്തിയാൽ മഴത്തുള്ളികൾ പാറിപ്പറന്ന ഞങ്ങൾ നിൽക്കുന്ന അടുത്തേക്ക് വന്നു ഞങ്ങളെ നനക്കാൻ തുടങ്ങിയപ്പോൾ…. ഞങ്ങൾ ഇരുവരും ഏറ്റവും മൂലയിലേക്ക് നീങ്ങി നിന്നു… ഇപ്പോൾ ഞങ്ങളുടെ ദേഹങ്ങൾ തമ്മിൽ ഒരു കടുകുമണിയുടെ അകലം ഇല്ല…