പിന്നീട് എന്നെ വളർത്തിയത് ഉമ്മയുടെ ഇത്തയാണ്… എന്റെ സ്വന്തം മക്കളുടെ കൂട്ടത്തിൽ സ്വന്തം മകൾ ആയി തന്നെ ആണ് വളർത്തിയത്. ഒരു കുറവും വരുത്തിയിട്ടില്ല ഉമ്മ….
പക്ഷെ ഉപ്പ എന്നെ സ്വന്തം മകൾ ആയി അല്ല കണ്ടിരുന്നത്….
അത്രയും പറഞ്ഞു നിർത്തിയപ്പോൾ എന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു, എനിക്ക് എന്നെ നിയന്ത്രിക്കാൻ ആയില്ല… ഞാൻ അപ്പുവിന്റെ മുന്നിൽ ഇരുന്നു വിങ്ങി പൊട്ടി…. പക്ഷെ അവൻ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…
കുറെ നേരം ഞാൻ ആ തോളിൽ മുഖം ചേർത്ത് ഇരുന്നു….
“”അയാൾ നിന്നെ ഉപദ്രവികുമായിരുന്നോ…? “”
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അപ്പു ചോദിച്ചു…
“”ഉം…. “”
ഒരു മൂളൽ മാത്രം ആയിരുന്നു എന്റെ ഉത്തരം…
പിന്നീട് വീണ്ടും ഞങ്ങളുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു….
ഏറെ നേരത്തെ മൗനത്തിന് ശേഷം ഞാൻ വീണ്ടും തുടർന്നു….
ഞാൻ അന്ന് 7ൽ പഠിക്കുവാരുന്നു… ഒരു ദിവസം എനിക്ക് നല്ല പനി അതുകൊണ്ട് ഞാൻ അന്ന് സ്കൂളിൽ പോയി…. ഉച്ചക്ക് വരേണ്ട ഉപ്പ അന്ന് നേരത്തെ വന്നു…..
എന്നോട് ഉമ്മ എവിടുന്ന് ചോദിച്ചു ഞാൻ ജോലിക്ക് പോയി എന്ന് പറഞ്ഞു… ഞാൻ തിരിച്ചു കട്ടിലിൽ വന്നു കിടന്നു.. കുറച്ചു കഴിഞ്ഞപ്പോ അയാളും എന്റെ ഒപ്പം വന്നു കിടന്നു….
ഞാൻ ഉപ്പ അല്ലെ എന്ന് വിചാരിച്ചു എഴുനെൽകാതെ അവിടെ തന്നെ കിടന്നു… പെട്ടന്ന് അയാൾ എന്നെ കെട്ടിപിടിച്ചു… എന്നിട്ട് എന്റെ പ്രൈവറ്റ് പാർട്ടിൽ ഓളെ സ്പർശിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു.. ഞാൻ വേണ്ട എന്ന് പറഞ്ഞു കുറെ കരഞ്ഞു…….
അപ്പോഴേക്ക് ഇത്ത വന്നു… അന്നേരം എന്നോട് അയാൾ പറഞ്ഞു ഇത് പുറത്ത് ആരോണ്ടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന്…. പിന്നീടും ഇത് ആവർത്തിച്ചപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു….
പക്ഷെ ഉമ്മയുടെ മറുപടി ആണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത്….
“”ഇത്ര ചെറുപ്പത്തിലേ എന്റെ കെട്ടിയോനെ വശീകരിക്കാൻ തുടങ്ങി ഒരുമ്പെട്ടോള് “””
അന്ന് തൊട്ട് ഞാൻ ഒറ്റക്ക എന്റെ വിഷമങ്ങൾ ഒന്നും പറയാൻ എനിക്ക് ആരും ഉണ്ടായിട്ടില്ല…. സങ്കടങ്ങൾ മാത്രമായിരുന്നു എനിക്ക് കൂട്ട്….
അതും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു അപ്പുവിന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു…. എനിക്ക് ആവില്ലായിരുന്നു ആ മുഖത്തു നോക്കാൻ….
കുറെ നേരം ഇരിപ്പു തുടർന്നു… ഞാൻ കരച്ചിൽ കടിച്ചു പിടിച്ചടക്കി അവനിൽ നിന്നും മുഖം ഉയർത്തി….
“”ഞാൻ എന്ത് ചെയ്‌തിട്ട എന്നോട് ദൈവം ഇങ്ങനെ…. ഒരു തെറ്റ് മാത്രം ഞാൻ ചെയ്തിട്ടുള്ളു ഇങ്ങളെ ഇഷ്ടപ്പെട്ടു എന്ന്… അറിയില്ല എങ്ങിനെ ആണ് എനിക്ക് ഇങ്ങളോട് ഇഷ്ടം തോന്നി തുടങ്ങിയത് എന്ന്… പക്ഷെ ഇങ്ങളെ കുറിച്ച്