“”അതിൽ എനിക്കൊരു പ്രണയമുണ്ടായിരുന്നു… അസ്ഥിക്ക് പിടിച്ച പ്രണയം””
ഞാൻ ഡിപ്ലോമക്ക് പഠിക്കുമ്പോൾ ആയിരുന്നു അവളെ ആദ്യമായി കണ്ടത്, ആൻ മരിയ എന്നായിരുന്നു അവളുടെ പേര്…. ഞാൻ സെക്കന്റ് ഇയർ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്നു… എങ്ങനെയൊക്കെയോ ഞങ്ങൾ തമ്മിൽ അടുത്തു ഒടുവിൽ അകലാൻ പറ്റാത്ത അത്രത്തോളം ഞങ്ങൾ പ്രണയിച്ചിരുന്നു…..
പക്ഷെ ആ നശിച്ച യാത്ര ആ യാത്ര പോയി ഇല്ലായിരുന്നുവെങ്കിൽ എനിക്ക് അവളെ നഷ്ടം ആവില്ലായിരുന്നു….
അവൾ ഒരുപാട് പറഞ്ഞത അവൾ ഇല്ലാന്ന് പക്ഷേ എന്റെ വാശി മുമ്പിൽ അവൾ സമ്മതിച്ചു തന്നതാ….
ഞാനും അവളും എന്റെ കുറച്ചു ഫ്രണ്ട്സും അവരുടെ ലവേഴ്സും… കൂടി ഒരു യാത്ര….. പക്ഷേ തിരിച്ചു വരും വഴി എന്റെ ബൈക്ക് ആക്സിഡന്റ് ആയി…. നിയന്ത്രണമില്ലാതെ റോങ്ങ് സൈഡ് കേറി വന്ന കാർ എന്റെ ബൈക്കിൽ ഇടിച്ചു…. പിന്നെ എനിക്കൊന്നും ഓർമ്മയില്ല ഓർമ്മയില്ല ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാനറിഞ്ഞത് അവൾ മരിച്ചു എന്നാ….
തകർന്നു പോയി ഞാൻ…. പിന്നീട് ഒരുപാട് സമയമെടുത്ത് അവളെ മറക്കാൻ, ഇപ്പോഴും കമ്പിസ്റ്റോറീസ്.കോംഅവളുടെ ഓർമ്മകൾ എന്നിൽ നിലനിൽക്കുന്നത് കൊണ്ടാണ് ഈ കെട്ടുപൊട്ടിയ പട്ടം പോലെ ഉള്ള എന്റെ ഈ ജീവിതം… അവളെ കുറിച്ചുള്ള ഓർമ്മകൾ മായിച്ചു കളയാൻ….. “”
അവൻ വിഷമം കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു നിർത്തി
“അപ്പുവേട്ടാ ”
ഞാൻ അവനെ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് സ്നേഹം നിറഞ്ഞ മനസുമായി വിളിച്ചു….
എന്നെ നിറമിഴികളുമായി അവൻ നോക്കി….. ആ മുഖം കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടി തകർന്നു പോയി…..
എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന ആ മിഴികൾ എന്റെ മുൻപിൽ നിറഞ്ഞ ഒഴുകുന്നു എനിക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….
ഞാൻ ഒരു തേങ്ങലോടെ അപ്പുവിനെ തോളിൽ മുഖം ചേർത്ത് ഇരുന്നു….
കുറെ നേരം ആ ഇരിപ്പ് തുടർന്നു….
“ഫിദ നിനക്ക് പറ്റിയ ആൾ അല്ല ഞാൻ…. ”
എന്നെ നോക്കാതെ അപ്പു പറഞ്ഞു…..
“”എന്നെ വേണ്ട എന്ന് മാത്രം പറയരുത് അത്രത്തോളം ഞാൻ ഇഷ്ടപ്പെട്ടു പോയി “””
ഞാനാ തോളിൽ മുഖമമർത്തി ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു….
വേണ്ട ഫിദ അതൊന്നും ശരിയാവില്ല….
“”ഒന്നാമത് അവൾക് പകരം ഒരാളെ കുറച്ചു ഞാൻ ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല…. പിന്നെ നീയും ഞാനും വേറെ മതം ആണ്… ഭാവിയിൽ ഇതൊക്കെ വലിയ പ്രശ്നം ആവും… അപ്പൊ പിരിയുന്നതിലും നല്ലത് ഇപ്പൊ ഒന്നിക്കാത്തതല്ലേ… “””