ഇച്ചായൻ മെല്ലെ എന്റെ കാതിൽ ചോദിച്ചു….
“””ഉം “”
ഞാൻ ഒരു മൂളലിൽ മറുപടി ഒതുക്കി….
“” പക്ഷേ ആ ഫോട്ടോ കണ്ട എനിക്ക് ഈ സാധനത്തിനോട് ഇത്ര മൊഹബത് തോന്നിയത്… എന്നാ ക്യൂട്ട് ആണുന്നോ അതിൽ….. “”
ഇച്ചായനെ നേരെ പിടിച്ചിരുത്തി…മുക്കിന് തുമ്പിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
അന്നേരം ഇച്ചായന്റെ മിഴികളിൽ ആ കുസൃതി ചിരി വിരിഞ്ഞു…. അതിൽ നോക്കി ഞാൻ പറഞ്ഞു…..
“”ദേ ഈ ചിരിയാണ്…. എനിക്ക് ഇച്ചായനോട് അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടാവാൻ കാരണം…. “”
വീണ്ടും ഇച്ചായൻ എന്നെ നോക്കി ചിരിച്ചു…. എന്റെ അരയിൽ ഇച്ചായന്റെ കരങ്ങൾ മുറുകുന്നത് എനിക്ക് മനസ്സിലാവാൻ സാധിച്ചു….
ഞാൻ വീണ്ടും തുടർന്നു….
“”പിന്നീട് ഓരോ തവണ കാണുമ്പോഴും സംസാരിക്കുമ്പോഴും…. പിന്നെയും പിന്നെയും കാണാൻ കൊതി കൂടിക്കൊണ്ടിരുന്നു…. “”
ഇച്ചായന്റെ കൈകൾ എന്റെ ഇടുപ്പിൽ അമർന്നു…. അന്നേരം ഇച്ചായൻ എന്റെ കഴുത്തിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു….. ഞാൻ ആ സമയം ഇച്ചായന്റെ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടിരുന്നു….
ആ തണുപ്പിലും ഞങ്ങളുടെ ഇരുവരുടെയും ശരീരങ്ങൾ ചൂട് പിടിക്കാൻ തുടങ്ങി…..
കഴുത്തിൽ നിന്നും മുഖം മാറ്റിയ ഇച്ചായൻ എന്റെ മിഴികളിലേക്ക് ഇമചിമ്മാതെ നോക്കി…. ആ നോട്ടം നേരിടാൻ ആവാതെ ഞാൻ തലകുനിച്ചു….
അന്നേരം ഇച്ചായൻ എന്റെ മുഖം പിടിച്ചുയർത്തി…. ഒരു കുസൃതി ചിരിയോടെ എന്റെ മിഴികളിലേക്ക് നോക്കി….. മെല്ലെ ഇച്ചായൻ എന്റെ ചുവന്ന രക്തവർണമാർന്ന അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ അടിപ്പിച്ചു….
ഞാൻ ഇരുമിഴികളും കൂമ്പിയടച്ചു ഇച്ചായന് അനുവാദം നൽകി….
എന്റെ ചുടു ശ്വാസം ഇച്ചയന്റെ മുഖത്തെ പുൽകുന്നുണ്ടായിരുന്നു…. ഇച്ചായന്റെ ശ്വാസം എന്റെ ചുണ്ടുകൾക്ക് മീതെ പതിച്ചു…..
പെട്ടന്ന് ഇച്ചായന്റെ ഫോൺ റിങ് ചെയ്തു… അമ്മ ആയിരുന്നു… ഇച്ചായൻ കാൾ അറ്റന്റ് ചെയ്തു..
“ആ… അമ്മേ… ആ.. വരുവാ ”
അതും പറഞ്ഞത് ഇച്ചായൻ ഫോൺ വെച്ചു… അപ്പോൾ ആണ് ഞാൻ ചുറ്റും നോക്കിയത്…. മഴതോർന്നിരുന്നു….