അവളോട് അങ്ങനെ പറഞ്ഞു എങ്കിലും അതൊരു പച്ചക്കള്ളമായിരുന്നു….. തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാൻ ഒരുപാട് ആലോചിച്ചു…….
അവൾക് എന്നെ പറ്റി ഇത്രയും അറിയാമെങ്കിൽ തീർച്ചയായും അവൾ അച്ചുവിന്റെ ക്ലാസിൽ ഉള്ളത് തന്നെ ആയിരിക്കാം…. എന്തായാലും നാളെ അറിയാം..
ഇങ്ങനെയൊക്കെ ചിന്തിച് ഞാൻ എപ്പോഴോ ഉറക്കത്തിൽ വീണു പോയി….
പതിവ്പോലെ തന്നെ അച്ചുവാണ് രാവിലെ വിളിച്ചു ഉണർത്തിയത്…. അവൾ ജീവിതത്തിൽ വന്നതിൽ പിന്നെ അലാറം വയ്‌ക്കേണ്ടി വന്നിട്ടില്ല……
കൃത്യം 6 30 എന്നെ വിളിക്കും…. ഞാൻ എടുക്കാതിരിന്നാൽ അവൾ നേരെ അമ്മയെ വിളിച്ചു എന്നെ എഴുനെല്പിക്കാൻ പറയും.. പിന്നെ അമ്മയാണ് എന്നെ കുത്തിപ്പൊക്കുന്നത്…..
അന്ന് പതിവുപോലെ അവൾ വിളിച്ചു ഞാൻ കാൾ എടുക്കുകയും ചെയ്തു…
പക്ഷെ നിക്കിയുടെ കാര്യം മാത്രം എനിക്കെന്തോ പറയാൻ തോന്നിയില്ല….
അതിനു ഒരു അർത്ഥത്തിൽ കൂടുതൽ അറിയാൻ ഉള്ള ഒരു തൊര കൊണ്ടാകാം……
അച്ചു അറിഞ്ഞു കഴിഞ്ഞാൽ നിർത്തിക്കും എന്നത് ഉറപ്പാണ്….ഞാൻ വേറൊരു റിലേഷനിൽ വീഴുന്നത് അവൾക്ക് എന്തോ താല്പര്യമില്ലായ്മയുണ്ട് എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു…
അതിനു കാരണം ഒരിക്കൽ എനിക്ക് പണ്ട് ഇഷ്ടം തോന്നിയ പെൺകുട്ടിയെ വഴിക്ക് വച്ചു കണ്ടപ്പോൾ ഞാൻ അവളോട് സംസാരിക്കുകയും നമ്പർ വാങ്ങിക്കുകയും ചെയ്തിരുന്നു…. ആ സമയം അച്ചുവും എന്റെ കൂടെ ഉണ്ടായിരുന്നു…..
അവൾ പോയ ശേഷം ഞാൻ അച്ചുവിനോടായി പറഞ്ഞു…
” ശോ ഒരു സ്കോപ്പ് ആയല്ലോ… ”
” എന്ത്….? ”
” അല്ലാ അവൾ സിംഗിൾ ആണ്… നീ കേട്ടില്ലേ അവൾ പറഞ്ഞത്…. അതാ പറഞ്ഞെ ഒരു സ്കോപ്പ് ഉണ്ടല്ലോ എന്ന്…. ”
” നീ ഇപ്പോൾ ആരെയും നോക്കണ്ട… ”
“ശേ വെറുതെ ടൈം പാസ്സ്… ”
” ഒരു പാസും വേണ്ട….. ”
” എടി അത്…….പിന്നെ..”