ദി റൈഡർ 4 [അർജുൻ അർച്ചന]

Posted by

ദി റൈഡർ 4

Story : The Rider Part 4 | Author : Arjun ArchanaPrevious Parts

 

” നീയും നിഖിലയും തമ്മിൽ എന്താണ് ബന്ധം….?? “

അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപോയി…… !!! ആ ഒരു സമയം ഭൂമി പിളർന്നു പാതാളത്തിൽ പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…… !!!!!!!..

ശെരിക്കും ആ ബന്ധത്തേ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടില്ല….. അതിനു രണ്ടു കാരണങ്ങൾ ആയിരുന്നു…..

അതിലൊന്നാമത്തേത് നിഖില അച്ചുവിന്റെ ഫ്രണ്ട് ആണ് എന്നതായിരുന്നു…

രണ്ട് എനിക്ക് ഇതൊരു ടൈംപാസ്സ്‌ റിലേഷൻ ആയിരുന്നു എന്നുള്ളതാണ്….. [ പക്ഷെ നിഖിലയ്ക്ക് ഇതൊരു സീരിയസ് റിലേഷൻ ആയിരുന്നു ]

അച്ചുവിനോട് സംസാരിച്ചു ബാക്കി ഉള്ള സമയം മാത്രമാണ് ഞാൻ നിക്കി (നിഖില) യോട് സംസാരിക്കുന്നത്…. രണ്ടു മാസം മുൻപേ ആയിരുന്നു ഇതിന്റെ എല്ലാം തുടക്കം….

അച്ചു രാത്രി പത്തുമണിവരെ മാത്രമേ ഓൺലൈൻ ഉണ്ടാവാറുള്ളു…. അത് കഴിഞ്ഞു ഞാൻ ഫേസ്ബുക്കിലും യൂട്യുബിലും കയറി സമയം കൊല്ലും ….

ഞാൻ സാധാരണ 12 മണി കഴിഞ്ഞേ ഉറങ്ങാത്തൊള്ളൂ അച്ചു ഇല്ലാത്ത കാരണം ഞാൻ അങ്ങനെ തീർക്കും…..

ഈ സമയത്ത് ഒരു ദിവസം ഫേസ്ബുക് കേറിയപ്പോൾ കണ്ടതാണ് ‘നിഖില മിന്നൂസ്’ എന്ന അക്കൗണ്ട്…. എനിക്ക് ഇങ്ങോട്ടായിരുന്നു ഫ്രണ്ട് റിക്വസ്റ്റ് വന്നത്….

രാത്രി ഏകദേശം ഒരു 11 മണി സമയം ഞാൻ പ്രൊഫൈൽ എടുത്ത് വെറുതെ നോക്കിയപ്പോ നല്ല ഉഗ്രൻ ഒരു പെണ്ണ്…..

എന്റെ കൗതുകം കൂട്ടിയത് അവൾ അച്ചൂന്റെ കോളേജിൽ ആയിരുന്നു എന്നുള്ളതാണ്….ഞാൻ ഒട്ടും താമസിക്കാത്ത ആ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു…..

1 മിനിറ്റ് കഴിഞ്ഞില്ല അതിനു മുന്നേ എനിക്കാ അക്കൗണ്ടിൽ നിന്നും ഇൻബോക്സിൽ ‘ഹായ്’എന്ന മെസ്സേജ് വന്നു ……

ഞാൻ തിരിച്ചു ഒരു ‘ഹായ്’ ഇട്ടതും വള്ളി പുള്ളി വിടാതെ എന്റെ എല്ലാ ഡീറ്റെയിൽസും അവൾ ഇങ്ങോട്ട് പറഞ്ഞു തന്നു……

ആകാംഷ കൂടിയത് കൊണ്ട് ഫേസ്ബുക്കിൽ മെസ്സേജ് അയക്കാൻ താല്പര്യപെടാതെ ഞാൻ അവൾക് എന്റെ നമ്പർ കൊടുത്തു…

“98******21” ഈ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക….എനിക്ക് ഇപ്പൊ ഉറക്കം വരുന്നു എന്നുപറഞ്ഞു……
ഞാൻ പെട്ടന്ന് ഓഫ്‌ലൈൻ ആയി…..

Leave a Reply

Your email address will not be published.