“നീ അകത്തോട്ട് ചെല്ല്… ഉമ്മ റൂമിൽ ഉണ്ട്”
അപ്പോളാണ് അവിടുത്തെ ശ്രദ്ധാകേന്ദ്രം ഞാൻ ആണെന്ന് മനസ്സിലായത്.. എല്ലാ സ്ത്രീ ജനങ്ങളും എന്നെ തന്നെയാണ് നോക്കി കൊണ്ടിരിക്കുന്നത്… ഹൈ ലെവൽ സ്കാനിംങ് ആണ് നടന്ന് കൊണ്ടിരിക്കുന്നു.
എനിക്ക് എന്തോ അരോചകമായി തോന്നി…. എന്തോ പെട്ടെന്ന് എന്റെ ശ്രദ്ധ പുരുഷ ജനങ്ങളിലേക്ക് തിരിഞ്ഞപ്പോൾ അവിടെയും അവസ്ഥ മറിച്ചല്ല…
അടക്കി സംസാരങ്ങളുടെയും അടക്കി ചിരികളുടെയും ഇടയിൽ കൂടെ മന്ദം മന്ദം സൽമാൻ കാണിച്ച് തന്ന റൂമിലേക്ക് വേച്ച് നടന്നു…
റൂമിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഉമ്മ കസേരയിൽ ഇരിക്കുന്നത് കണ്ടു…
സീരിയസ് മോഡ് ഓൺ ആണ്…
കാര്യമായി എന്തോ ആലോചിച്ച് കൊണ്ടിരിക്ക ആണ്…
കട്ടിലിൽ സൂറത്ത ഇരിക്കുന്നുണ്ട്..
ഇത്തയുടെ മടിയിൽ ഏതോ സ്ത്രീ കിടക്കുന്നുണ്ട്… മുഖം വ്യക്തമല്ല…
സൂറത്ത എന്നെ കണ്ടപ്പോൾ അവരെ തട്ടി വിളിച്ചു.. എന്നെ കണ്ടെന്നോണം അവർ എണിച്ചിരുന്നു… അപ്പോൾ ആണ് ആളെ ശരിക്കും ഞാൻ കാണുന്നത്… ശരീഫ്ക്കാടെ ഭാര്യ… ജെസീത ഇത്ത…. കല്യാണ പെണ്ണിന്റെ ഉമ്മ…
കരഞ്ഞ് കലങ്ങിയ കണ്ണുകൾ…
വിശാഖ മൂഖമായ മുഖ ഭാവം…
ഉമ്മ എന്നെ കണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു…
ചുറ്റിലും ആ മുറിയിൽ ആകെ മൊത്തം നിസ്സഹായത തളം കെട്ടി കിടക്കുന്നതായി എനിക്ക് തോന്നി…
എന്നെ കട്ടിലിലേക്ക് പിടിച്ച് ഇരുത്തി ഉമ്മയും അടുത്തായി ഇരുന്നു… മറുവശത്തായി സൂറത്തായും ഇരുന്നു…
റൂമിലെ നിഷബ്ദതക്ക് വിരാമം കുറിച്ച് കൊണ്ട് ഉമ്മ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി
“നാളത്തെ നിക്കാഹ് നടക്കില്ല”
ചെറു ഞെട്ടലോടെ ഞാൻ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അതു മനസ്സിലാക്കി എന്നോണം ഉമ്മ തുടർന്നു…
“ചെക്കന്റെ സ്വഭാവദൂശ്യത്തെ കുറിച്ച് ഇന്ന് രാവിലെയാണ് എല്ലാവരും അറിയുന്നത്”
“എല്ലാം അറിഞ്ഞിട്ടും ആ തെമ്മാടിക്ക് എങ്ങനാ മോളെ കൈപിടിച്ച് കൊടുക്കാ…”
തെമ്മാടി എന്ന് പറയുമ്പോൾ അവനോടുള്ള അമർഷം ഉമ്മാന്റെ മുഖത്ത് വ്യക്തമായിരുന്നു….