ബുള്ളറ്റ് സ്റ്റാന്റേർഡിൽ സൈലൻസർ ഗമയോടെ മുഴക്കി വന്നിറങ്ങിയ എന്നെ മുറ്റത്ത് പന്തലു പണിക്കാരും, ഡക്കറേഷൻ വർക്കുകാരും, കണ്ട് പരിചയമില്ലത്ത ഏതാനും പേർ, ബന്ധുക്കൾ ആണെന്ന് തോന്നുന്നു.
‘ഏതാടാ ഈ അലവലാതി’
എന്ന രീതിയിൽ പുഛത്തോടെ നോക്കുന്നുണ്ട്. ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന എന്റെ സ്വദസിദ്ധമായ രീതിയിൽ, ലുങ്കിയും മടക്കി കുത്തി വീടിന് അകത്തേക്ക് കയറി. പൂമുഖത്ത് ആരും തന്നെ ഇല്ല… കുറച്ച് കുട്ടികൾ കളിക്കുന്നത് അല്ലാതെ…
വീട്ടിന് ഉള്ളിലേക്ക് കയറിയ ഉടനേ എന്റെ തൊലിക്കട്ടി ഉരുകി ഇല്ലാതാകുന്നത് ഞാൻ അറിഞ്ഞു…
ഇത് ഒരു ജാഥക്കുള്ള ആളുണ്ടല്ലോ??
ഞാൻ മനസ്സാലെ ചോദിച്ചു. ഡൈനിങ് ടേബിളിന് ചുറ്റും ഏതാനും പുരുഷ കേസരികൾ കൂടിയിരുന്ന് വൻ ചർച്ചയിലാണ്…
സൂറത്തയുടെ മകൻ സൽമാൻ, ഭർത്താവ് മൊയ്തീൻ കുട്ടിക്ക, ആങ്ങളമാരായ കരീമിക്ക, സാജിക്ക സഹോദരി ഭർത്താവായ ലത്തീഫിക്ക പിന്നെ സൽമാന്റെ അമ്മായപ്പൻ എന്നിവരെ എനിക്ക് മനസ്സിലായി….
ചുറ്റിലും കൂട്ടം കൂടി നിൽക്കുന്ന ഒരു പെൺപട വേറെ…
അതിനിടയിൽ എന്നെ തന്നെ ചുഴിഞ്ഞ് നോക്കി കൊണ്ടിരിക്കുന്ന സ്വാലിഹയിൽ എന്റെ നോട്ടം എത്തി നിന്നത്… അവളുടെ ആ നോട്ടം എനിക്ക് പരിചിതമായത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല…
അപ്പോളാണ് ആ തിരക്കിനും ബഹളത്തിനും ഇടയിൽ അന്തംവിട്ട് കുന്തം പോയ പോലെ നിൽക്കുന്ന എന്നെ സൽമാൻ കാണുന്നത്… എന്നേക്കാൾ രണ്ട് വയസ്സിന് മൂത്തത് ആണ് എങ്കിലും സൽമാൻ എന്ന് വിളിച്ചാൽ മതി എന്നാണ് അവന്റെ പക്ഷം….
“ആ മുത്തൂ നീ വന്നോ നിന്നെയും കാത്താണ് ഞങ്ങൾ ഇരുന്നത്”
അവൻ സ്നേഹത്തോടെ പറഞ്ഞു
എന്നെയോ??? എന്തിന്??
എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും മനസ്സിന്റെ വേലി കെട്ടുകൾ ബേധിച്ച് തൊണ്ടക്കുഴി താണ്ടാൻ വാക്കുകൾക്ക് ആകാതെ എന്റെ ഉള്ളിൽ തന്നെ ഒതുങ്ങി….
ഞാൻ മിങ്ങ്യസ്യയായി നിൽക്കുന്നത് കണ്ടിട്ടെന്നോണം അവൻ എന്നോടായി പറഞ്ഞു