സ്വാലിഹയും ഞാനും സമപ്രായക്കാർ ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യാണ് കക്ഷി. അവളെ കെട്ടിയോൻ ഫിൻലാൻഡിൽ ഫിസിക്സിൽ പി എച്ച് ഡി ചെയ്യുന്നു.
നാളെ ഇത്താടെ വീട്ടിൽ ഒരു വിശേഷം നടക്കാൻ പോവാ.. ഇത്താടെ കുഞ്ഞാങ്ങള ശരീഫ്ക്കാടെ ഇളയ മോളെ നിക്കാഹ് ആണ് നാളെ വെള്ളിയാഴ്ച. ശനിയാഴ്ച കല്യാണവും…
ശരീഫ്ക്ക മരിച്ചിട്ട് 10 വർഷത്തിന് അടുത്താവാൻ ആയി. ഇക്കാനെ വളരെ ചുരുക്കം പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ… ഒരു പാവം മനുഷ്യൻ… അദ്ദേഹത്തിന്റെ ചിരിയും ചിരിക്കുന്ന മുഖവും എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്… ആള് ചിരിക്കുമ്പോൾ കണ്ണിന് വല്ലാത്ത ഒരു പ്രത്യേകതയാണ്… പുഞ്ചിരിക്കുമ്പോൾ ആണ് ഏറെ സുന്ദരം…
ഇത്തയുടെ ഉമ്മാക്ക് പേരക്കുട്ടിയെ തറവാട്ടിൽ നിന്ന് തന്നെ കൈപിടിച്ച് കൊടുക്കണം എന്ന ഒറ്റ വാശിയുടെ പേരിലാണ് കല്യാണം തറവാട്ടിൽ വെച്ച് കയിക്കുന്നത്…
പേരകുട്ടികളുടെ കൂട്ടത്തിൽ അവസാനത്തെ സന്തതിയാണ്… അതും പെൺകുട്ടി… പിന്നെ പറയേണ്ട കാര്യമില്ലല്ലോ….
ഉമ്മ കല്യാണ പുരയിലേക്ക് പോയതാണ്… ഞാനാണ് ഇറക്കി കൊടുത്തത്… പിന്നെ എന്താപ്പോ ഇത്ര പെട്ടെന്ന് വിളിക്കാൻ..
ഞാൻ ആണ് എങ്കിൽ ഒരു ലുങ്കിയും ഉടുത്തു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്… കല്യാണ വീട്ടിൽ ആളും ബഹളവും ആയത് കൊണ്ട് ഉമ്മാനെ ഇറക്കി കൊടുത്തതേ ഉള്ളൂ… ഞാൻ ഇറങ്ങിയില്ല…
നേരെ വിട്ട് പിടിച്ചത് കടപ്പുറത്തേക്ക് ആണ്… ഒന്ന് പുകക്കണം എങ്കിൽ എന്തൊക്കെ കഷ്ടപ്പാടാ… വലിക്കുന്ന കാര്യം വീട്ടിൽ അറിയില്ല അറിഞ്ഞാൽ ഉമ്മ എന്നെ കൊല്ലും…
കുറേ നേരം തിരമാല ഒക്കെ എണ്ണി തിരിച്ച് അങ്ങാടിയിൽ എത്തുമ്പോൾ ആണ് ഉമ്മാന്റെ വിളി വരുന്നത്.. ഇനി ഒന്നും നോക്കാൻ ഇല്ല…
ലുങ്കി എങ്കിൽ ലുങ്കി…
വീട്ടിൽ പോയി മാറ്റാൻ നിന്നാൽ അതിന്റെ തെറി വേറെ കേൾക്കേണ്ടി വരും…
എന്തിനാ വെറുതെ… ലുങ്കി മതി…
ഗേറ്റിനടുത്ത് എത്തിയപ്പോൾ വണ്ടി അവിടെ വെച്ച് നടന്ന് കയറിയാലോ എന്ന് വരെ ആലോചന പോയി… എന്റെ തൊലിക്കട്ടിയിലുള്ള വിശ്വാസത്തിന്റെ പേരിൽ നേരെ വണ്ടി എടുത്ത് മുറ്റത്തേക്ക് കയറ്റി നിർത്തി…