അവളെ സ്റ്റാൻഡിൽ വിട്ട് പോരുമ്പോൾ ഞാൻ മനസ്സിലോർത്തു. എത്രയും പെട്ടന്ന് തറവട്ടിലെത്തണം എന്നിട്ട് മതി വീട്ടിലേക്ക് പോവുന്നത്. എന്റെ പെണ്ണിനെ ഒന്ന് കെട്ടിപിടിച്ചുമ്മ വെക്കാഞ്ഞിട്ട് ആകെ ഒരു വീർപ്പുമുട്ടൽ, അവൾക്കും അങ്ങനെ തന്നെ ആവും പക്ഷെ പെണ്ണുങ്ങൾക്ക് വികാരങ്ങൾ കൂടുതലെന്ന പോലെ അത് അടക്കി വെക്കാനുള്ള കഴിവും കൂടുതലാണല്ലോ !
പണ്ടാരമടങ്ങാൻ ഇനി ഉച്ചക്ക് ചെല്ലാത്തതിന് തൊട്ടാവാടി പിണങ്ങി ഇരിക്കാണോ എന്തോ?.
എങ്കിൽ ഇന്നും വിരഹവേദന തന്നെ. അങ്ങനെ വല്ലതും ആണേൽ ഇന്ന് ഞാൻ അവളെ കൊല്ലും എന്നിട്ട് ഞാനും ചാവും!
അല്ല പിന്നെ…
അമ്പലത്തിനപ്പുറത്തൂടെയുള്ള മൺപാതയിൽ പൊടി പാറിപ്പിച്ചുകൊണ്ട് എന്റെ ബൈക്ക് പാഞ്ഞു. തൊഴിലുറപ്പ് കഴിഞ്ഞിട്ടാവണം കുറെ പെണ്ണുങ്ങൾ കളിച്ചും ചിരിച്ചും റോഡിനിരുവശത്തു കൂടെ നടന്നു പോവുന്നുണ്ട്. അതിൽ ചിലർ എന്നെ നോക്കി ചിരിക്കുന്നുണ്ട്.ഞാനും അവരെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഒക്കെ ലച്ചൂന്റെ ചങ്കുകൾ ആണ്. അഥവാ ചിരിച്ചില്ലെങ്കിൽ ഇനി അത് മതി അമ്മകുട്ടിക്ക് ചൊറിയാൻ.
തറവാട്ടിലെത്തി ബൈക്ക് മുറ്റത്തു നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് പാഞ്ഞു കയറി.
“ഇന്ന് നേരെ ഇങ്ങട്ടാണോ പോന്നത് കണ്ണാ…
ഉമ്മറത്തു കാലുനീട്ടിയിരിക്കുന്ന അച്ഛമ്മ എന്നെ കണ്ട് ചിരിയോടെ ചോദിച്ചു.
“ഒരു സാധനം എടക്കാനുണ്ട് അച്ഛമ്മേ..
അതും പറഞ്ഞു ഉള്ളിലേക്ക് കയറി ഹാളിൽ എത്തി.ഞങ്ങളുടെ റൂമിലേക്ക് നോക്കി. അവൾ അവിടെയില്ല. അപ്പോഴാണ് അടുക്കളയിൽ കൊലുസിന്റെ ശബ്ദവും സംസാരവും കേട്ടത്. ഇതിപ്പോ ആരാ പണ്ടാരമടങ്ങാൻ?.
ഞാൻ മനസ്സിൽ പറഞ്ഞു അടുക്കളയിലേക്ക് നടന്നു.എന്റെ ആവേശം കെട്ടടങ്ങിയ കാഴ്ചയാണ് കണ്ടത്. അടുക്കളയിൽ ഭക്ഷണം കഴിക്കാനിട്ടിരിക്കുന്ന ടേബിളിൽ തല വെച്ച് അമ്മു എന്നെ നോക്കി കള്ള ചിരി ചിരിക്കുന്നു. അവളുടെ നേരെ എതിരെ ഏകദേശം അറുപതു വയസായ വളരെയധികം പരിചയം തോന്നിക്കുന്ന ഒരു സ്ത്രീ സംസാരിച്ചോണ്ടിരിക്കുന്നു. എനിക്കെതിരെ ഇരിക്കുന്നത് കൊണ്ടവരുടെ മുഖം കാണാൻ പറ്റീല. എന്നിട്ടും അവരെ എനിക്ക് ഞൊടിയിടയിൽ മനസ്സിലായി.
വല്യമ്മ !, ഞാൻ മനസ്സിൽ ഉരുവിട്ടു.. മൈര് എല്ലാം തൊലഞ്ഞു ഇവരെ എന്തിനാ ഇന്ന് കെട്ടിയെടുത്തത്? ഞാൻ മനസ്സിലോർത്തു . അത് പോട്ടെ ആളെ പരിചയപ്പെടുത്താം ഇതാണ് വത്സല വല്യമ്മ എന്റെ അച്ഛന്റെ മൂത്ത സഹോദരി.അച്ഛമ്മയുടെ സീമന്ത പുത്രി.പക്ഷെ വേറെ ട്വിസ്റ്റ് ഉണ്ട്. അച്ഛമ്മയുടെ ആദ്യ കല്യാണത്തിൽ ഉണ്ടായതാണ് വല്യമ്മ. അച്ഛാച്ചന്റെ മകളല്ല എന്ന് സാരം. അപ്പോഴേക്കും എന്റെ കാൽ പെരുമാറ്റം കേട്ട് വല്യമ്മ തിരിഞ്ഞു നോക്കി മുൻവശത്തെ പല്ലു കൊഴിഞ്ഞ മോണ കാട്ടി എന്നെ നോക്കി ചിരിച്ചു.
“ആ കണ്ണാ. ഇജ്ജ്‌പ്പോ ഇവ്ടെ ആണ് ലേ… “
“ആ വല്യമ്മ എപ്പോ എത്തി.?
ഞാൻ മുഖത്തെ നിരാശ മറച്ചു പിടിച്ചു ചോദിച്ചു.