സ്നേഹിക്കാൻ മാത്രം അറിയുന്ന പൊട്ടി ആണവൾ. അവൾ ഉണ്ണിമാമയോട് കാണിച്ച സ്നേഹത്തിന്റെ അഞ്ച് ശതമാനമെങ്കിലും അയാൾ തിരിച്ചു കൊടുത്തിരുന്നെങ്കിൽ എനിക്ക് അവളുടെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഉണ്ടാവുമായിരുന്നില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.
മനസ്സിലെ ഭ്രാന്തൻ ചിന്തകളുടെ കെട്ടു പൊട്ടിപ്പോയെന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും അതിരയോട് ഓരോന്ന് പറഞ്ഞ് നേരം കഴിച്ചുകൂട്ടി.പറയുന്നവർ എന്തേലും പറയട്ടെ പുല്ല് !
മുള്ളിൻമേൽ നിക്കുന്ന പോലെയാണ് ഞാൻ അവിടെ ഇരുന്നത്. അതിന്റെ പ്രധാന കാരണം അമ്മു നേരത്തെ ചെല്ലാൻ പറഞ്ഞു എന്നതാണ്. അവൾ അവളുടെ ശരീരം എനിക്കായി വെച്ചു നീട്ടുമോ ഇല്ലയോ എന്നല്ല അവളോടൊപ്പം കഴിയുന്ന ഓരോ നിമിഷവും സ്വപ്നതുല്യം ആണെനിക്ക്. ആ മടിയിൽ ഒന്ന് തലവെച്ചു കിടന്നാൽ മതി അതാണെന്റെ സ്വർഗം !.
ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ നൈസ് ആയിട്ട് എക്സിറ്റ് രജിസ്റ്ററിൽ സൈൻ ചെയ്ത് മുങ്ങാനായി ഓഫീസ് റൂമിലെത്തിയപ്പൊഴാണ് പോയി പിടി വീണത്. വൈശാഖേട്ടൻ കസേരയിൽ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു മൂപ്പർക്കാണ് സെന്ററിന്റെ ചുമതല. കോളേജിൽ എന്റെ സീനിയർ ആയിരുന്നു. എന്റെ ഗുരു തുല്യനുമാണ്! എൽ. ഡി. സി ടൈമിൽ എന്നെ കുറെ ഹെല്പ് ചെയ്തതാണ്. ഞാൻ ക്ലാസ്സ് കട്ട് ചെയ്യുമ്പോൾ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ മനോഭാവത്തിൽ പുള്ളിയെ നോക്കി വളിച്ച ചിരി ചിരിച്ചു അടുത്തുള്ള രജിസ്റ്റർ എടുക്കാൻ കൈ നീട്ടി .
എവിടെ പോണ് അഭീ?..
പുള്ളി കസേരയിൽ ഇരുന്നാടിക്കൊണ്ട് എന്നെ ഒന്നാക്കി ക്കൊണ്ട് ചോദിച്ചു
“അത് വീട്ടില് ചെറിയ പ്രോഗ്രാം ഉണ്ട് വൈശാഖേട്ടാ ”
ഞാൻ ചെറിയ വിക്കലോടെ പറഞ്ഞു.
“ആഹാ എന്താണാവോ നിന്റെ കല്യാണം ആണോ? “
“അല്ല.. പിറന്നാളാ അമ്മേടെ….. ”
ഞാൻ നാവിൽ വന്ന കള്ളം തട്ടി വിട്ടു.
“ആണോ നിന്റെ അമ്മ അങ്കണവാടിയിൽ അല്ലെ?
ആ…
“അമ്മേടെ നമ്പർ അടിച്ചു എനിക്ക് തന്നെ ഞാൻ ചോദിക്കട്ടെ….
എന്റെ സകല വഴിയും അടഞ്ഞെന്നെനിക്ക് മനസ്സിലായി.
ആ സമയത്താണ് രണ്ട് പെണ്ണുങ്ങൾ എന്തോ ചോദ്യപേപ്പറിലെ ഡൌട്ട് ചോദിക്കാൻ അങ്ങോട്ട് വന്നത്. മൂപ്പര് എന്തോ പറയാൻ വന്നെങ്കിലും അവരുടെ മുന്നിൽ വെച്ച് വേണ്ടെന്ന് ഞാൻ
കണ്ണുകൊണ്ടു വിലക്കി.
അവർ പോയി കഴിഞ്ഞ് പ്രസംഗം തുടർന്നു.
“നിനക്ക് പോയിട്ട് ഒരു പരിപാടിയും ഇല്ലാന്ന് എനിക്കറിയാം. മോൻ മര്യാദക്ക് പോയി ക്ലാസ്സിലിരുന്നെ. ഇന്ന് മന്ത്ലി എക്സാം ആണ്. അതെഴുതീട്ട് പോയ മതി !
അത് കേട്ടപ്പോൾ എനിക്കാകെ നിരാശയായി.അമ്മുവിനെ ആലോചിക്കുമ്പോൾ ഒരു നിമിഷം പോലും ഇരിപ്പുറക്കുന്നില്ല. കോപ്പ്
“ഇയാളിതെന്തോന്ന്…” ഞാൻ പിറു പിറുത്തു..
അത് കേട്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.