“ഞാൻ പോയിട്ട് വണ്ടി എടുത്ത് വരാ.ഒരുങ്ങി നിന്നോളൂ…
ഞാൻ അച്ഛമ്മയോടും വല്യമ്മയോടുമായി പറഞ്ഞു ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു
ഞാൻ നേരെ പോയത് ജിഷ്ണുവിന്റെ വീട്ടിലേക്കാണ് ചെന്നപ്പോ അവൻ എണീറ്റിട്ടില്ല.അവന്റെ അമ്മ ചാവിഎടുത്ത് തന്നു. ബൈക്ക് അവിടെ വെച്ച് അവന്റെ റെഡ് കളർ ഐ ട്വന്റിയും എടുത്ത് ഞാൻ വീട്ടിലേക്ക് തിരിച്ചു. രണ്ട് മൂന്ന് കൊല്ലമായി ഡ്രൈവിംഗ് പഠിച്ചിട്ട്.ഈ വണ്ടി പിന്നേ ഇടക്ക് ഓടിക്കുന്നത് കൊണ്ട് തപ്പലും ഇല്ലാ. വീട്ടിലെത്തി അമ്മ തമ്പുരാട്ടിയുടെ കൈയിൽ മുല്ലപ്പൂ കൊടുത്തതും ആൾക്ക് സന്തോഷമായി മേമക്ക് വാങ്ങാൻ പറഞ്ഞപ്പോ വാങ്ങിയതാണെന്ന് പറഞ്ഞാണ് കൊടുത്തത്. സംശയം തോന്നാതിരിക്കാൻ.
വേഗം പോയി കുളിച്ചിട്ടു വന്ന് ഡ്രസ്സ് തിരക്കിയപ്പോ ആണ് അമ്മു പറഞ്ഞത് ഓർമ വന്നത്.
“അമ്മേ എന്റെ ഏതു ഷർട്ടാ തേച്ചത്?
“ആ മെറൂൺ ഇല്ലേ.സിംഗിൾ കളർ…
“ഓ അതെ കിട്ടിയൊള്ളോ….
ഞാൻ ഉള്ളിലെ സന്തോഷം മറച്ചു വെച്ച് ചുമ്മാ ചൊറിഞ്ഞു.
“വേണേൽ ഇട്ടാ മതി നിന്റെ കല്യാണം ഒന്നും അല്ലല്ലോ ”
സ്പോട്ടിൽ തന്നെ മറുപടിയും കിട്ടി.
കുളി കഴിഞ്ഞ് വേഗം ഡ്രസ്സ് മാറി.മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ടും വൈറ്റ് കോട്ടൺ പാന്റും ഇട്ട് ഇൻ ചെയ്ത് ഫോഗെടുത്ത് വീശി അലമാരയിൽ അഴിച്ചു വെച്ചിരുന്ന കൈചെയിനും മാലയും എടുത്തിട്ട് ഷൂ ധരിച്ചു മുറ്റത്തെക്കിറങ്ങി..
“ലച്ചൂ ഞാൻ അവരെ കൊണ്ട് വരാം റെഡി ആയി നിക്ക്ട്ടോ “
എന്റെ ആഞ്ജ കേട്ട് ഉമ്മറത്തേക്ക് വന്ന അമ്മ എന്റെ ഗെറ്റ് അപ്പ് കണ്ട് വാ പൊളിച്ചു.
“എന്താടാ വല്ല ഏപ്പരാച്ചിയും സെറ്റ് ആയോ ”
ലച്ചു എന്നെ നോക്കി കളിയാക്കി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി.
അമ്മയും കാര്യമായിട്ട് ഒരുങ്ങീട്ടുണ്ട്. എന്റെ അമ്മ കാണാൻ എങ്ങനെ ആണെന്നറിയുമോ?KGF പടത്തിൽ ഉള്ള ആ കഥ പറയിക്കുന്ന ആ പെണ്ണില്ലേ. അതിന്റെ കാർബൻ കോപ്പിയാണ് ലച്ചു. ചില സമയത്ത് ആ സ്വഭാവവും ഉണ്ട്..
തറവാട്ടിൽ എത്തുമ്പോൾ അച്ഛമ്മയും വല്യമ്മയും ഉമ്മറത്തു അക്ഷമരായി ഇരിക്കുന്നുണ്ട്.
മേമ എവിടെ..?
ഞാൻ വണ്ടി തിരിച്ചിട്ട് പുറത്തിറങ്ങി ചോദിച്ചു.
ഓള് മൂത്രമൊഴിക്കാൻ പോയതാ…
വല്യമ്മ അക്ഷമയായി പറഞ്ഞു.
“ഞാനും ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം… “
ഞാൻ ബാത്‌റൂമിനടുതേക്ക് നടന്നു. ബാത്‌റൂമിന്റെ വാതിലും തുറന്നു വരുന്ന അമ്മുവിനെ കണ്ട് ഞാൻ വാ പൊളിച്ചു. ആ ലെഹങ്ക അവൾക്കിത്ര ചേരുമെന്ന് ഞാൻ പോലും കരുതിയില്ലാ.