ഞാൻ അവളുടെ മടിയിൽ ചെന്ന് കിടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു.
“എന്നെ പറ്റിക്കണ്ടാ.. ശരിക്ക് എത്ര ആയി അതിന്….
“അറിഞ്ഞിട്ടിപ്പൊ എന്തിനാ…..?
“ചോദിച്ചൂന്നെ ഒള്ളൂ….
അവൾ പതിയെ പറഞ്ഞു കൊണ്ട് എന്റെ മുടിയിൽ തലോടി.
“അതിന് മൂവായിരം രൂപയേ ആയുള്ളൂ….. “
എന്തിനാ അത്രയൊക്കെ….
“മങ്ങിയ നിറങ്ങളിലല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല അമ്മൂ .എന്റെ പെണ്ണിനെ ഒരു ദിവസമെങ്കിലും രാജകുമാരിയായി കാണാൻ എനിക്കൊരു മോഹം അതുകൊണ്ട് വാങ്ങിയതാ… “
ഞാൻ അവളുടെ കൈത്തലം അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.
“എനിക്കങ്ങനെ വല്യ ആഗ്രഹങ്ങളൊന്നും ഇല്ല പോന്നൂസേ… പിജിക്ക് പഠിക്കണ സമയത്ത് ആകെ രണ്ട് ചുരിദാറെ ണ്ടായിരുന്നുള്ളൂ… കുട്ടികളൊക്കെ എന്നെ കളിയാക്കുമായിരുന്നു . ഇന്ന് പച്ച അല്ലെ അപ്പൊ നാളെ നീല തന്നെ എന്നൊക്ക പറഞ്ഞ് !ഓണത്തിന് ഉടുത്തോണ്ട് പോവാൻ സെറ്റ് സാരി പോലും ണ്ടായില്ലാ… അന്നും ഞാൻ ഈ പച്ചയോ നീലയോ തന്നെ….
മുഖത്തു ചിരി വരുത്തിക്കൊണ്ടാ ണവളത് പറയാൻ ശ്രമിച്ചതെങ്കിലും അവളുടെ കണക്കു കൂട്ടൽ തെറ്റിച്ചോണ്ട് രണ്ട് തുള്ളി ചുടു കണ്ണീർ എന്റെ കവിളിൽ വീണു.
എനിക്കാകെ വല്ലാതായി കല്യാണം കഴിഞ്ഞ ഒരു പെണ്ണിന്റെ അവസ്ഥ ആണിത്. ഞാൻ അവളുടെ മടിയിൽ കിടന്നോണ്ട് തന്നെ കയ്യുയർത്തി അവളുടെ കണ്ണ് തുടച്ചു പിന്നേ കഴുത്തിനു പിറകിലൂടെ കൈ ഇട്ട് മുഖം പിടിച്ചു താഴ്ത്തി അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ട് അങ്ങനെ കിടന്നു.അവളപ്പൊഴും ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു.
“കഴിഞ്ഞതോർത്ത് വിഷമിക്കണ്ട..
ഇനി ഞാനുണ്ട്.. ”
ഞാൻ അവളുടെ കാതിൽ പറഞ്ഞു.
“ആ പേപ്പർ തുറന്ന് നോക്കിയാരുന്നോ?
അവൾ അങ്ങനെ തന്നെ പിന്നോട്ട് കിടന്നുകൊണ്ട് ചോദിച്ചു.
“ഇല്ല… “
സത്യം?
അവൾ വിശ്വാസം വരാത്ത പോലെ എന്നെ നോക്കി.
“എനിക്ക് വായിച്ചല്ലാ, നേരിട്ട് കണ്ടറിഞ്ഞ മതി..
ഞാൻ കുസൃതിയോടെ പറഞ്ഞു മുകളിലേക്ക് നീങ്ങി അവളെ നോക്കി.
“അയ്യടാ ഇങ്ങു വാ ഇപ്പൊ കാണിച്ചു തരാ….”
“അപ്പൊ രാവിലെ പറഞ്ഞതോ?
ഞാൻ സെന്റി അടിച്ചു…
“അത് രാവിലെ അല്ലെ….. “
“ഇത് ചതിയാണ്…
ഞാൻ ദയനീയമായി പറഞ്ഞു.
“ആണെങ്കി പൊന്നു മോൻ സഹിച്ചോ….. “