“അത് ലഹങ്ക മോഡൽ പാർട്ടി വെയർ ആണ് സാർ. നല്ല മൂവിങ് ഉള്ള മോഡൽ ആണ്. “എത്ര വയസ്സുള്ള ആൾക്കാണ് സെർ..?
“23വയസ്സ്…. “
“ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് കുട്ടി വെളുത്തിട്ടാണോ സർ “
“അതെ….
“എന്നാ പിന്നേ ഒന്നും നോക്കണ്ട സർ. അതെടുതോളു.നല്ല ഭംഗിയുണ്ടാവും. “
ആധികാരികമായി പറഞ്ഞു കൊണ്ട് അവൾ എന്നെ നോക്കി.
“എന്നാ പിന്നെ അതെടുത്തോളു… ”
ഞാൻ അനുമതി നൽകി.
ഇതിന്റെ ബ്ലൗസ് എങ്ങനെയാ?
“അളവ് കയ്യിലുണ്ടെങ്കിൽ ഇവിടുന്നു സ്റ്റിച് ചെയ്ത് തരും ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. “
“ഇതാ അളവ്.ഇത് സാധാ ബ്ലൗസ് ആണ്..
“അത് കൊഴപ്പമില്ല . അവർ ചെയ്ത് തരും.
“പിന്നെ ഇന്നറും വേണം…
ഞാൻ കവർ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പതിയെ പറഞ്ഞു. അളവിന് പോക്കെറ്റിൽ നിന്ന് തുണ്ടെടുത്ത് കൊടുത്തു.
“രണ്ട് ജോഡി വീതം എടുത്തോളൂ, നല്ലത്… “
അവൾ തലയാട്ടിക്കൊണ്ട് അതും വേടിച് പോയി. നല്ല കാലത്തിന് അത്യാവശ്യം പക്വതയുള്ള ഒരുത്തിയെ ആണ് ഞാൻ ചെന്ന് മുട്ടിയത്. ചില കടകളിൽ ചില തൊലിഞ്ഞ പെണ്ണുങ്ങൾ ഉണ്ടാവും. ഇന്നർ എന്നൊക്കെ കേക്കുമ്പോഴേക്ക് ഒരുമാതിരി ഇളി തുടങ്ങും.
ഞാൻ ബ്ലൗസ് അടിക്കുമ്പോഴേക്ക് വരാം എന്നവളോട് പറഞ്ഞു പുറത്തിറങ്ങി.ATM ൽ കയറി രണ്ടായിരം രൂപ വലിച്ചു.ഇത്തിരി മുല്ലപ്പൂവ് വേടിച്ചാലോ? അമ്മുവിന്റെ ഇടുപ്പറ്റം എത്തുന്ന മുടിയിൽ മുല്ലപ്പൂ വെച്ചാൽ പൊളിക്കും. ഇത്തിരി ലച്ചുവിനും വാങ്ങാം. ഞാൻ നേരെ നടന്നു പൂക്കടയിൽ എത്തി. ഞാൻ ചെല്ലുമ്പോ പൂവ് എത്തിയതേ ഒള്ളൂ. ആറു മുളം വേടിച്ചു.നാളെ എന്റെ പെണ്ണിനെ കണ്ട് എല്ലാരും കൊതിക്കണം ഞാൻ മനസ്സിൽ പറഞ്ഞു. നാലു മുളം ലച്ചുവിന് വേറെ വാങ്ങി. പേപ്പറിൽ പൊതിഞ്ഞു ടാങ്ക് കവറിൽ വെച്ചു. വീണ്ടും കടയിലേക്ക് പോയി ഒരുമണിക്കൂറിലേറെ വെയിറ്റ് ചെയ്യേണ്ടി വന്നു.ഏകദേശം ഒൻപതു മണിയായപ്പോൾ ബ്ലൗസ് കിട്ടി. എല്ലാം കൂടെ പാക്ക് ചെയ്ത് കിട്ടി ബിൽ കൊടുത്ത് പുറത്തിറങ്ങി.സ്റ്റിച്ചിങ് ഫ്രീ ആയിരുന്നിട്ടും മൂവായിരത്തഞ്ഞുറു രൂപയായി. പൈസ അല്ല പ്രശ്നം ഇതും കൊണ്ട് ചെല്ലുമ്പോ ഭദ്രകാളിക്ക് ഇഷ്ടമായാൽ മതിയായിരുന്നു.
അവിടുന്ന് തന്നെ അമ്മയെ വിളിച്ചു തറവാട്ടിലേക്ക് പോവാന്ന് പറഞ്ഞപ്പോ നീ എവിടേക്കെങ്കിലും പോടാ ചള്ള് ചെക്കാന്ന് ഉടനെ മറുപടി കിട്ടി.
അതങ്ങനെ ഒരു സൈക്കോ മമ്മി !
നേരെ തറവാട്ടിലേക്ക് വിട്ടു. അവിടെ ചെല്ലുമ്പോൾ എല്ലാരും വല്യമ്മെടെ തള്ള് കേട്ട് ഉമ്മറത്തിരിപ്പുണ്ട്. ഒരു ലോഡ് സാധനവുമായി വരുന്ന എന്നെ കണ്ട് എല്ലാവരും സൂക്ഷിച്ചു നോക്കി. അമ്മു എന്നെ നോക്കി നഖം കടിക്കുന്നുണ്ട്. ഞാൻ ഉമ്മറത്തെക്ക് കയറി ഔപചാരികതയോടെ പറഞ്ഞു.