ആ കൂടൊക്കെ ഞാൻ പൊളിക്കും ലച്ചൂ, എന്നിട്ടെന്റെ പെണ്ണിനേം കൊണ്ട് ഞാൻ പറക്കും ഈ ലോകം മൊത്തം !ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് കഴിക്കാനാരംഭിച്ചു.
“അച്ഛമ്മ പോരണം ന്ന് പറയ്‌ണ്ട്..
“അമ്മക്കതിന് ബസിലൊന്നും പോരാൻ കഴിയൂലല്ലോ “
ലച്ചൂസെ…
എന്താഡാ..
അമ്മ കൃത്രിമ ദേഷ്യത്തോടെ വിളി കെട്ടു. ആ വിളിയാണ് അമ്മക്ക് ഏറെ ഇഷ്ടം എന്നെനിക്ക് അറിയാം.
“നമ്മക്കെല്ലാർക്കും ഒരുമിച്ച് പോയാലോ…
നിന്റച്ഛന് ബസൊന്നും ഇല്ല…
അമ്മ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
അമ്മ വിചാരിച്ചാൽ നടക്കും…?
ഞാൻ നല്ലോണം പതപ്പിച്ചു കൊണ്ട് പറഞ്ഞു
എങ്ങനെ?.
“ജിഷ്ണൂന്റെ കാറെടുക്കാം. അമ്മ എണ്ണ അടിക്കാൻ പൈസ തന്നാ മതി. “
“ആ എന്നാ വണ്ടി ചോദിച്ചു നോക്ക്..കിട്ടിയാ പോവാം.. “
അമ്മ ഒന്നാലോചിച്ച ശേഷം പറഞ്ഞു.
“വണ്ടി ഒക്കെ റെഡി… ആണെന്ന് തന്നെ കൂട്ടിക്കോ ഞാൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് വേഗത്തിൽ കഴിക്കാൻ തുടങ്ങി.
അപ്പഴാണ് പോക്കെറ്റിൽ ഫോൺ റിങ് ചെയ്യുന്നത്. നോക്കുമ്പോൾ അമ്മു. ആണ്. ചെറിയ കലിപ്പുണ്ടെങ്കിലും ഫോൺ എടുക്കാതിരിക്കണ്ട ഞാൻ മനസ്സിൽ ഓർത്തു. പെട്ടന്ന് വാരി കഴിച് ഞാൻ ഫോണും എടുത്ത് ബാത്‌റൂമിലേക്ക് കയറി പൈപ്പ് ഓണാക്കി.
എന്റെ തിടുക്കം കണ്ട് അമ്മ ഒന്ന് പാളിനോക്കിയെങ്കിലും പിന്നെ എണീറ്റ് ഉമ്മറത്തേക്ക് പോയത് എനിക്കാശ്വാസം നൽകി
“എന്താടി… നിന്റെ ഇറങ്ങിപ്പോയ നാക്ക് തിരിച്ചു കിട്ടിയോ “
ഞാൻ ചെറുതായി കലിപ്പിട്ട് ചോദിച്ചു.
“കിട്ടീട്ടില്ല നിന്റെ തലേൽ ഉണ്ടോന്ന് ചോദിക്കാൻ വിളിച്ചതാ ”
അവൾ അതുക്കും മേലെ റഫ്.
“നീ ചുമ്മാ തെളിയണ്ട അവൾക്ക് ഒരു കാര്യം പറയുമ്പോ എന്താ ജാഡ.”
“ആ എനിക്കിത്തിരി ജാഡ ഒക്കെ ണ്ട്..!അതിന് നിനക്കെന്താ? “
അവൾക്ക് വിട്ടു തരാനുള്ള പരിപാടിയില്ല…
“ഇപ്പൊ തല്ല് കൂടാനാണോ വിളിച്ചേ..”
ഞാൻ ശബ്ദം മയപ്പെടുത്തിക്കൊണ്ട് ചോദിച്ചു.
“ഞാനാണോ ആദ്യം തുടങ്ങിയെ..”
അത് പറഞ്ഞപ്പോൾ അവളുടെ
ശബ്ദം ചെറുതായൊന്നിടറി .
“ആ എന്നാ സോറി നീ കാര്യം പറ…..