ഏട്ടത്തി [VAMPIRE]

Posted by

അതുവരെ അവിടില്ലായിരുന്ന എന്റെ ഏട്ടത്തി എനിക്ക് പിന്തുണയുമായി വന്നു…
ഇതു കേട്ടതും മൂപ്പര് അങ്ങോട്ട് കരയാൻ തുടങ്ങി… വലിച്ചു കീറിയുള്ള കരച്ചിൽ.. കൂട്ടത്തിൽ ചേട്ടൻ തന്ന അടി തിരിച്ചു
കൊടുക്കാൻ പറ്റിയില്ല എന്ന ദേഷ്യത്തിൽ എനിക്കിട്ടും കിട്ടി കുറെ… എണ്ണമില്ലാത്ത കുറെ ഇടികൾ. ആദ്യമൊക്കെ ഇടിയായിരുന്നു.. പിന്നേ തൊഴിയായി.. വലിയായി.. പല്ലുകൊണ്ടാണോ നഖം കൊണ്ടാണോ.. ഒന്നുമറിയില്ല..

എല്ലാം കഴിഞ്ഞു പുറത്തോട്ടു ഇറങ്ങി നോക്കിയപ്പോൾ കൈയ്യിൽ നിന്നും ചോര പൊടിക്കുന്നു… നഖം കൊണ്ടുള്ള മുറിപ്പാടുകൾ… വല്ലാത്തൊരു നീറ്റൽ…
“വേണം എനിക്ക് ഇതു തന്നെ വേണം..
മടിയിലിരുത്തേണ്ടതിനെ ഒക്കെ തലയിലെടുത്തു വെച്ച എനിക്ക് ഇതു തന്നെ കിട്ടണം” കിട്ടിയ അവസരത്തിൽ കുറച്ചൊന്നു ദേഷ്യപ്പെട്ടിട്ട് ഞാൻ
അകത്തേക്ക് കയറി… അന്തരീഷം കുറച്ചു ചൂടായപ്പോൾ അവന്മാരും മുങ്ങി….

നീ ഇങ്ങനെ പിള്ളേര് കളിച്ചു നടന്നോട്ടാ.?

എന്താടീ……..

എടീന്നോ, നീ എന്നെ ഇന്നലെ വരെ ഏട്ടത്തിന്നല്ലേ വിളിച്ചിരുന്നേ പിന്നെ ഇന്നെന്താ ഒരു എടീ…..

ആ നമ്മള് തമ്മില് വയസ്സിന് വ്യത്യാസം ഒന്നുമില്ലല്ലോ.? അതുകൊണ്ട് ഇതൊക്കെ മതി. നീ എന്നെ ഇന്നലെ അമ്മക്ക് ഒറ്റുകൊടുത്തു അല്ലേ ദുഷ്ട്ടേ.?

ഓഹ്. അതാണോ കാര്യം….
ഞാൻ പറഞ്ഞില്ലെങ്കിൽ അമ്മക്ക് മനസ്സിലാവേ ഇല്ലായിരുന്നു. അത്രക്ക് നല്ലതായിരുന്നല്ലോ ഇന്നലത്തെ നിന്റെ പെർഫോമൻസ്. എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ….. ഞാൻ ഉള്ളതുകൊണ്ട് ഒരടിയിൽ ഒതുങ്ങി. അല്ലെങ്കിൽ കാണായിരുന്നു തൃശൂർ പൂരത്തിന് സാമ്പിൾ പൊട്ടുന്ന പോലെ പൊട്ടുന്നത്…
എന്തായാലും മോന് ഒരു എട്ടിന്റെ പണി വരുന്നുണ്ട്.?

എന്താടീ.?

നിന്നെ പിടിച്ച് പെണ്ണ് കെട്ടിക്കാനാന്ന് തോന്നുന്നു.
രാവിലെ അമ്മ ഫോൺ വിളിച്ച് അമ്മാവനോട് എന്തോ പറയുന്നത് കേട്ടു…

എന്തിന്.?

എന്തിനാന്ന് നിനക്ക് അറിയാണോടാ.?
(കലുഷിതമായ ഭൂമിയിലേക്ക് എന്റെ അമ്മയും, കാന്താരി പെങ്ങളും രംഗപ്രവേശനം ചെയ്തു.)

അമ്മേ എനിക്ക് കല്യാണപ്രായം ഒന്നും ആയിട്ടില്ല.
പിന്നെ ഞാൻ തീരെ പ്രീപെയ്ഡും അല്ല…

മിണ്ടരുത് നീ….കഴുത്ത് മുട്ടേ വെള്ളോം മോന്തി വന്നോളും. ഇന്നലെ വല്ല വെളിവും ഉണ്ടായിരിന്നോടാ നിനക്ക്. ഇവള് തടഞ്ഞോണ്ടാ. അല്ലെങ്കിൽ നിന്റെ പൊറം ഞാൻ പള്ളിപ്പുറം ആക്കിയേനെ…….. ജീവിതത്തിന് കുറച്ചെങ്കിലും ഉത്തരവാദിത്വം വരണേ നീ ആദ്യം ഒരു പെണ്ണ് കെട്ടണം.

അമ്മുവിന്റെ കല്യാണത്തിന് മുന്നേ എങ്ങനാ ഞാൻ കെട്ടുന്നേ.?

Leave a Reply

Your email address will not be published. Required fields are marked *