കുറച്ചു കഴിഞ്ഞു അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു . ഞാൻ പോയി കഴിച്ചു . ‘അമ്മ ഒന്നും മിണ്ടിയില്ല . ഭക്ഷണം കഴിച്ചു ഞാൻ പോയികിടന്നുറങ്ങി
അങ്ങനെ അടുത്ത ദിവസം എന്റെ കൂട്ടുകാരനായ അക്ഷയ് നെ ഞാൻ കാൾ ചെയ്‌തു , അമ്മയുടെ കാൽമുട്ട് വേദനയുടെ കാര്യം പറഞ്ഞു . അപ്പോൾ അവനാണ് പറഞ്ഞത് കോഴിക്കോട് ഒരു നല്ല വൈദ്യർ ഉണ്ട് എന്നും , നാരായണൻ എന്നാണ് പേര് എന്നും .അവന്റെ ആന്റിക്കു ഇതേ ചികിത്സയ്ക്ക് അവിടെ പോയിരുന്നു എന്നും എപ്പോൾ വേദന മാറി എന്നും അവൻ പറഞ്ഞു . ഉടനതന്നെ ഞാൻ അവന്റെ പക്കൽനിന്നും വൈദ്യരുടെ ഫോൺ നമ്പർ വാങ്ങി .
ഞാനിതു അമ്മയോട് പറഞ്ഞു . ഇനിഅതൂടെ കാണിച്ചു കളയാം എന്നുപറഞ്ഞു അമ്മ സമ്മതം മൂളി .
ഞാൻ കിട്ടിയ കോൺടാക്ട് നമ്പറിൽ വിളിച്ചു നോക്കി . പ്രായംചെന്നയാൾ എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ ഒരാൾ ഫോൺ എടുത്തു . ഞാൻ ഫോണിൽകൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു .അപ്പോൾ തന്നെ ഞങ്ങൾക്ക് അപ്പോയിന്മെന്റ് ലഭിക്കുകയും ചെയ്‌തു . അടുത്ത ബുധനാഴ്ച ചെല്ലാൻ പറഞ്ഞു . ഞാനീവിവരം അമ്മയോട് പറഞ്ഞു . ‘അമ്മ സമ്മതം മൂളി .
കോഴിക്കോട് മുക്കം എന്ന സ്ഥാലമാണ് .
ഞങ്ങൾ ബുധനാഴ്‌ച കാലത്തു തന്നെ പുറപ്പെട്ടു . ഞങ്ങൾ ബൈക്കിൽ ശക്തൻ സ്റ്റാന്റ് വരെ പോയി . അവിടെ ബൈക്ക് പാർക്ക് ചെയ്‌തു ,കോഴിക്കോട് ബസിൽകയറി . ഉച്ചയോടു കൂടി കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തി . അവിടുന്നും വേറെ ബസിൽ പോകണം മുക്കം എന്ന സ്ഥലത്തേക്ക് . ഞങ്ങൾ കോഴിക്കോട് സ്റാൻഡിൽനിന്നും ഭക്ഷണംകഴിച്ചു മുക്കം ഭാഗത്തേക്കുള്ള ബസിൽകയറി .
അങ്ങനെ വൈകീട്ടു മൂന്നുമണിയോട് കൂടി മുക്കം എത്തി . അവിടെനിന്നും ഒരുഓട്ടോ പിടിച്ചു വൈദ്യരുടെ വീട്ടിൽ എത്തി . ഒരു പഴയ തറവാട് വീട് ആണ് . ഞങ്ങൾ കാല്ലിംഗ്‌ബെല്ൽ അടിച്ചു . അപ്പോൾ ഒരു അറുപതു വയസ് തോന്നിക്കുന്ന ഒരാൾ വീട്ടിൽനിന്നു ഇറങ്ങിവന്നു. ഞാന്പറഞ്ഞു ഞങ്ങൾ തൃശ്ശൂർനിന്നു വരുന്നതാണ്. വൈദ്യരെ കാണാൻ വന്നതാണ് അപ്പോയിന്മെന്റ് എടുത്തിരുന്നു . അപ്പോൾ അദ്യേഹം പറഞ്ഞു , ഞാന്തന്നെയാണ് നാരായണൻ വൈദ്യർ .
വൈദ്യർ പുറത്തേക്കുചൂണ്ടി കാണിച്ചുതന്നിട്ടു പറഞ്ഞു , അവിടെ പോയിരുന്നോളു , ഞാനങ്ങോട്ടു വരാം . അതൊരു ചെറിയ ഓടുമേഞ്ഞ പഴയ ഒറ്റമുറി വീടുപോലെ തെന്നി .ഞാനും അമ്മയും അങ്ങോട്ട് നടന്നു . ഞങ്ങൾ അവിടെ ഇട്ടിരുന്ന രണ്ടു കസേരയിൽ ഇരുന്നു . എവിടെ നല്ല തൈലത്തിന്റെയും മരുന്നിന്റെയും മണം ഉണ്ടായിരുന്നു . അതൊരു ചികിത്സാ മുറി ആണെന്ന് മനസിലായി .
അരമണിക്കൂറിനുശേഷം വൈദ്യർ അവിടേക്കു വന്നു . കൂടെ സഹായത്തിനെന്നു തോന്നിക്കുന്ന ഒരാളും .