ഹസ്നയ്ക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട് അവൻ ഉത്തരേന്ത്യയിലെ ദഹ്റാഡൂണിൽ ആണ് പഠിക്കുന്നത്. പേര് ഷജിൽ കുമാർ, പൂജ ഹോളിഡേയ്സിന് നാട്ടിൽ വരുന്നുണ്ട്.
ഒരു നല്ല ദിവസം നോക്കി ഹസ്ന മജീദ്ക്കാന്റെ കടയിലെത്തി. പതിവില്ലാത്ത കൊഞ്ചൽ നടത്തി.
മജീദിക്കാ സുഖം തന്നെ?
ആ മോളെ ഇങ്ങിനെ പോകുന്നു, മോൾ സുഖം അല്ലെ?
അതെ മജീദ്ക്ക ഒരു വിധം അങ്ങിനെ പോകുന്നു
മജീദ്ക്ക എനിക്ക് ഒരുപകാരം ചയ്തു തരാൻപറ്റുമോ?
മോള് പറ എന്ത് ഉപകാരമാണ് ഞാൻ ചെയ്തു തരേണ്ടത്? മോൾ ആദ്യമായല്ല ചോദിക്കുന്നത്?
അത്….. അത്……. (ഹസ്ന മടിച്ചു മടിച്ചു)
പറഞ്ഞോ മോളെ, മടിക്കേണ്ട, എന്തുണ്ടെങ്കിലും ഈ മജീദ്ക്കാനോട് പറ ഒന്നും പേടിക്കേണ്ട
അത്… എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്
ആരാ മോളെ അത്?
ഒരു ഷജിൽ കുമാർ
എവിടുന്നാ?
പട്ടണത്തിൽ നിന്നാണ്
എന്ത് വേണം മോള് പറഞ്ഞോ, ആരും അറിയില്ല
അവൻ ടഹ്റാഡൂണിൽ ആണ് പഠിക്കുന്നത്
ഒകെ
അവൻ നാട്ടിൽ വരുന്നുണ്ട്
ഒകെ
വന്നാൽ
വന്നാൽ?
മജീദ്ക്ക ഒന്നും വിചാരിക്കരുത്
ഒന്നും വിചാരിക്കുന്നില്ല, ഇതൊക്കെ സാധാരണയല്ലേ (പ്രോത്സാഹിപ്പിക്കുന്നു)
ഞങ്ങൾക്ക് കുറച്ചു പ്രൈവസിയുള്ള ഒരു സ്ഥലം വേണമെന്നുണ്ട്